Followers

19.4.23

എന്‍റെ വിരുന്നുകാര്‍


ഇന്നലകളില്‍....
എന്നെ പുണര്‍ന്നു കടന്നു പോയ
കാറ്റിനു നിന്‍റെ ഗന്ധമായിരുന്നു.
നിന്‍റെ കവിളിലൂടെ
ഒലിച്ചിറങ്ങിയ
മിഴിനീരിന്‍റെ
ഉപ്പുരസമായിരുന്നു.
സ്വപ്‌നങ്ങള്‍ കൊണ്ട് നീ പണിത
കൊച്ചു കുടിലിന്റെ
മേല്‍ക്കൂരയുടെ കോണില്‍
കൂട് കൂട്ടിയ കുരുവികള്‍
ഇന്നലെ
എന്‍റെ വിരുന്നുകാരായിരുന്നു,
ഒരു ചിറകു നല്‍കി
നിന്നെ ഇവിടെ
എത്തിച്ചിടാമെന്നെനിക്കവര്‍
വാക്ക് തന്നു.
നിന്‍റെ കാത്തിരിപ്പിന്,
കണ്ണുനീരിനു, പ്രതീക്ഷകള്‍ക്ക്
സാക്ഷിയായവര്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകേകാമെന്നും..
നീ വരിക,
ഞാന്‍ കാത്തിരിപ്പുണ്ടാകും
ഈ തീരത്ത്‌
നിന്‍റെ വെള്ളിചിറകിന്‍
വെട്ടം കാണുന്നതും നോക്കി.
വരിക,
എന്നിലേക്ക്‌ പറന്നിറങ്ങുക..
നീ ചിറകിലോളിപ്പിച്ച
പ്രണയത്താല്‍
എന്നെ പുണരുക.
ഇവിടെ നമുക്കൊരു
കുടില്‍ തീര്‍ക്കാം
പ്രണയത്താല്‍ പുണരുന്ന
എന്‍റെ വിരുന്നുകാരായ
കുരുവികള്‍ക്കൊരു കൂടുതീര്‍ക്കാന്‍.

20.9.16

മരുഭൂമിയിലെ കോടയും ആലിപ്പഴ മഴയും തേടി

മരുഭൂമിയിലെ കോടയും ആലിപ്പഴ മഴയും തേടി
-------------------------------------------------------------------------
പെരുന്നാളിന് ഫാമിലിയുടെ കൂടെ അബഹ വരെ പോവാം എന്ന് കുറെ മുന്നേ തന്നെ പ്ലാന്‍ ചെയ്തതായിരിന്നു. പെരുന്നാള്‍ ലീവ് കുറച്ച് അദികം ദിവസം ലഭിക്കുകയും കൂടി ചെയ്തതോടെ കഴിഞ്ഞ ശനിയാഴ്ച ജിദ്ദയില്‍ നിന്നും അബഹയിലേക്ക് വെച്ച് പിടിച്ചു. രണ്ട് കാറുകളിലായി ഞങ്ങള്‍ഒന്‍പത് പേര്‍.കൂടാതെ മറ്റൊരു ഫാമിലി അവരുടെ കാറിലും. ജിദ്ദയില്‍ നിന്നും 625 കിലോമീറ്റര്‍. ജിദ്ദ - അല്‍ ലൈത്ത് - ഖുന്‍ഫുദ - മുഹായില്‍ - അല്‍ജര്‍ഫ് - അല്‍ ഖുസ് - സൂദ - അബഹ ഇങ്ങനെയായിരിന്നു ഞങ്ങളുടെ റൂട്ട്.
ജിദ്ദയില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ പ്രാര്‍ഥനക്കും ഭക്ഷണത്തിനുമായി ഞങ്ങള്‍ ഒരു പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തി, പ്രാര്‍ഥനക്ക് ശേഷം ഭക്ഷണം കഴിക്കാനായി ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്തിരുന്നതിന് അടുത്തായി ഞങ്ങളുടെ കാറുകള്‍ നിര്‍ത്തി, നല്ല വെയിലായത് കൊണ്ട് തന്നെ ട്രയിലറിനു അടുത്തായി അല്‍പ്പം തണല്‍ ലഭിക്കാന്‍ വേണ്ടി ആണ് കാറുകള്‍ അടുപ്പിച്ച് നിറുത്തിയത്. ഭക്ഷണം കഴിക്കല്‍ കഴിഞ്ഞു അവിടെ നിന്നും പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രെയിലര്‍ പെട്ടന്ന് മുന്നോട്ട് നീങ്ങിയത്, ട്രെയിലര്‍ നീങ്ങിയതും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാമിലിയുടെ ടൊയോടകാമിരിയുടെ തുറന്നു വെച്ചിരുന്ന ഡോര്‍ ട്രയിലാറില്‍ ഉടക്കുകയും ട്രെയിലര്‍ അതുമായി മുന്നോട്ട് പോവുകയും ചെയ്തു. വലതുവശത്തെ പിറകിലെ ഡോര്‍ മുഴുവനായും ഡാമേജ് ആയി , ഡോര്‍ പോയെങ്കിലും തൊട്ടടുത്ത് നിന്നിരുന്ന സുഹൃത്തിന്റെ ഭാര്യ ഒന്നും പറ്റാതെ രക്ഷപെട്ടതിനു ദൈവത്തോട് നന്ദി പറഞ്ഞു. എന്തായാലും ആ കാര്‍ വെച്ച് അവര്‍ക്ക് ഞങ്ങളുടെ കൂടെ യാത്ര തുടരാന്‍ കഴിയില്ല. തകര്‍ന്ന ഡോര്‍ ഒരുവിധം അടച്ച് ഉടഞ്ഞ ഗ്ലാസിനുപകരം കാരബോര്‍ടുകള്‍ കൊണ്ട് അടച്ച് അവരെ ജിദ്ദയിലേക്ക് തിരിച്ചയച്ചു ഞങ്ങള്‍ യാത്രതുടര്‍ന്നു.
ഈസംഭവത്തോടെ ഞങ്ങളുടെ പ്ലാനിങ്ങില്‍ നിന്നും രണ്ട് മണിക്കൂറുകള്‍ ആണ് നഷ്ട്ടപെട്ടത്, കൂടാതെ അല്‍ ലൈത്തിലെക്കുള്ള പാത മുഴുവന്‍ മണല്‍ കാറ്റ് കൊണ്ട് വ്യക്തമായി ഒന്നും കാണാന്‍ കഴിയാത്ത അവസ്തയായിരിന്നു. ഞങ്ങള്‍ കണക്കുകൂട്ടിയ ടൈമിംഗ് എല്ലാം പാളിയ നിമിഷം, കേട്ടറിഞടത്തോളം അബഹ ചുരം പ്രയാസകരമായ ഒന്നാണ്, നേരം ഇരുട്ടുന്നതിനു മുന്നേ ചുരം കയറണം എന്നായിരിന്നു ലക്‌ഷ്യം. പക്ഷെ അത് നടക്കില്ല എന്ന് അല്‍ ലൈത്തില്‍ എത്തിയപ്പോഴേ മനസ്സിലായി.
ലൈത്തും ഖുന്‍ഫുദയും മുഹായിലും അല്‍ ജര്ഫും കഴിഞ്ഞ് അടിവാരമായ അല്‍ ഊസ്എത്തുമ്പോള്‍ സമയം രാത്രി 8.30, ജിദ്ദയെ അപേക്ഷിച്ച് അല്‍ ഊസില്‍ ചൂട് കുറച്ച് കുറവുണ്ട്. അല്‍ ഊസിലെ പമ്പില്‍ നിന്നും പെട്രോള്‍ ഫുള്‍ ആക്കി ചുരം കയറാന്‍ തുടങ്ങി, ഇരുപത്തിഅഞ്ചോളം കുത്തനെയുള്ള ഹെയര്‍പിന്‍ വളവുകളും മറ്റു ചെറിയ വളവുകളും കടന്നു വേണം സമുദ്ര നിരപ്പില്‍ നിന്നും 9440 അടി മുകളില്‍ എത്താന്‍.
പറഞ്ഞു കേട്ടതിനേക്കാള്‍ എത്രയോ മുകളില്‍ ആണ് അബഹ ചുരം എന്ന് കയറാന്‍ തുടങ്ങിയപ്പോഴേ മനസ്സിലായി, നാല് ഹെയര്‍പിന്‍ പിന്നിട്ടപ്പോള്‍ അവിടെ ട്രക്കുകള്‍ക്ക് പ്രവേശനം നിരോധിച്ച് കൊണ്ടുള്ള ബോര്‍ഡ് കണ്ടു. പിന്നീട് വരുന്ന ചുരം ശെരിക്കും ഞെട്ടിച്ചു, കുത്തനെ മുകളിലേക്കുള്ള വളവു, മുന്നിലെ റോഡിനു പകരം ആകാശം കാണാം. ആ വളവ് കൂടി കടന്നതോടെ മുന്നോട്ടുള്ള പാതയില്‍ വഴിവിളക്കുകള്‍ ഇല്ല. ഇരുട്ടും പരിജയമില്ലാത്ത റോഡും ചെങ്കുത്തായ വളവുകളും ചുരം ഇറങ്ങി വരുന്ന മറ്റു വാഹനങ്ങളും കാറില്‍ അതുവരെ ഉണ്ടായിരുന്ന ഒരുഅന്തരീക്ഷത്തിനു മാറ്റം വന്നു, തികച്ചും നിശബ്ധത. അക്സിലേറ്ററില്‍ ഞാന്‍ കൊടുക്കുന്ന പ്രഷറിനോട് എഞ്ചിന്‍ പ്രതികരിക്കാന്‍ തുടങ്ങുന്നത് എനിക്ക് മനസ്സിലായി തുടങ്ങി, തണുപ്പ് കൂടാനും ചെവികള്‍ കൊട്ടിയടക്കാനും തുടങ്ങി. ഓരോ ഹെയര്പിന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഉയരം ഏകദേശം അറുപത് മുതല്‍ നൂറ്റിനാല്‍പ്പത് അടിവരെ ആണ്, (തിരിച്ചു വന്നുഗൂഗിള്‍ എര്‍ത്ത് നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്) .ചുരങ്ങള്‍ പലതും കയറിയിട്ടുണ്ടെങ്കിലും ചുരം ഒരു അത്ഭുതമായി തോന്നിയത് അബഹ ചുരം കയറിയപ്പോഴാണ്.
വഴി വിളക്കുകള്‍ ഇല്ലാത്തതിനാലും രാത്രിയുടെ ഇരുട്ട് ഉള്ളതിനാലും കാഴ്ച്ചകൊണ്ട് ചുരത്തിന് ഞങ്ങളെ പേടിപ്പികാനായില്ല. സമയം ഒന്‍പതര ആയപ്പോള്‍ ഞങ്ങള്‍ ചുരം കയറി മുകളില്‍ എത്തി, കാറിന് റെസ്റ്റ് കൊടുക്കാനും ഞങ്ങള്‍ക്ക് നമസ്ക്കാരത്തിനുമായി ഞങ്ങള്‍ കാര്‍ സൈഡ് ആക്കി. ജിദ്ദയിലെ ചൂട് കൊണ്ട് മടുത്ത ഞങ്ങളുടെ ശരീരത്തിലേക്ക്ഐസ് വാട്ടര്‍ ചലഞ്ച് നടത്തിയപ്പോലെയായി അവിടത്തെ തണുപ്പ്. നമസ്ക്കാരത്തിനായി അംഗശുദ്ധി നടത്താന്‍ നോക്കിയപ്പോള്‍ കൈകള്‍ തണുത്ത് കോച്ചാന്‍ തുടങ്ങി. അബഹയില്‍ ഞങ്ങളെ കാത്തിരിക്കുന്ന തണുപ്പിന്റെ ഏകദേശ രൂപം തെളിഞ്ഞു.
നേരെത്തെ ബുക്ക് ചെയ്തിരുന്ന റൂമിലേക്ക്‌ ഞങ്ങള്‍ പോയി, പെരുന്നാള്‍ സീസന്‍ ആയത് കൊണ്ട് തന്നെ റൂമുകള്‍ക്ക് അത്യാവശ്യം തിരക്കും വിലയും ഉണ്ട് എല്ലായിടത്തും. രണ്ട് ബെഡ്റൂമുകളും ഒരു സിറ്റിംഗ് ഏരിയയും കിച്ചനും ബാത്രൂമുകളും അടങ്ങുന്ന ഒന്നിന് ഇരുന്നൂറ്റിഅന്‍പത് റിയാല്‍ ആണ് ഒരു ദിവസത്തേക്ക് വാടക. നല്ല വൃത്തിയുള്ള സൌകര്യമുള്ള റൂം. ഭക്ഷണം കഴിച്ചു എല്ലാരും നേരെത്തെ കിടന്നു. രാവിലെ നേരെത്തെ സാധാരണയായി ഐസ് മഴ ഉണ്ടാകാറുണ്ട് എന്ന് അവിടെയുള്ളവര്‍ പറഞ്ഞു അത്കൊണ്ട് തന്നെ അത് കാണാന്‍ വേണ്ടി നേരെത്തെ എനീക്കെണ്ടാതിനാല്‍ നേരെത്തെ കിടന്നു.തണുപ്പ് ബ്ലാങ്കറ്റിനുള്ളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി. സുഖമായ ഉറക്കം.
കാലത്ത് നേരെത്തെ എണീറ്റപ്പോള്‍ കോട നിറഞ്ഞു നില്‍ക്കുന്നു, തണുപ്പിനോട് ശരീരം ഇഴുകി വരുന്നതെ ഉള്ളൂ, ഓവര്‍ കൊട്ടും എടുത്തിട്ട് പുറത്തിറങ്ങി , ഒന്ന് രണ്ട് മീറ്റരിനപ്പുരത്തെക്ക്‌ വ്യകത്തമായി ഒന്നും കാണാന്‍ കഴിയാത്ത അത്രയും കോട. പക്ഷെ ഐസ് മഴ മാത്രം ഉണ്ടായില്ല. തണുപ്പത്ത് മൂടിപിടിച്ചു കിടന്നുറങ്ങാന്‍ നല്ല രസമായത് കൊണ്ട് വീണ്ടും റൂമിലേക്ക്‌ കയറി, പിന്നീട് ഒന്‍പത് മണിക്കാണ് എണീക്കുന്നത്. കുളിക്കാന്‍ ഹീട്ടരില്‍ വെള്ളം ഉണ്ടായത് കൊണ്ട് കുളി നടന്നു അല്ലങ്കില്‍ കുളിപോയിട്ട് കൈ കഴുകാന്‍ പറ്റാത്ത അവസ്തയായിരിന്നു.
അബഹയിലെ അല്‍ സൂദ എന്ന സ്ഥലമായിരിന്നു ഞങ്ങളുടെലൊക്കേഷന്‍. ചുരത്തിന് മുകളില്‍ നിന്നും താഴെ വരെ പോകുന്ന റോപ് വെ , സൂയിസൈഡ് പോയിന്റുകള്‍, ട്രാക്കിംഗ് എരിയകള്‍, കോടഇറങ്ങുന്ന താഴ്വരകള്‍, കുന്നുകള്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ അങ്ങനെ കുറച്ച് സംഭവങ്ങാല്‍ ആണ് സൂദയില്‍ ഉള്ളത്, എല്ലാറ്റിനും മുകളില്‍ സൂദയിലെ കാലാവസ്ഥ അനുഭവിക്കുക എന്നതാണ്.
സൂയിസൈഡ് പോയിന്റില്‍ ചിലപ്പോള്‍ പാരാഗ്ലൈടിംഗ് ഉണ്ടാവാരുണ്ടാത്രേ, കോട അധികമായി കാഴ്ച മറയുമ്പോള്‍ താല്‍ക്കാലികമായി നിറുത്തി വെക്കും, ഞങ്ങള്‍ ചെന്ന സീസന്‍ കോടയുടെ ആയത് കൊണ്ട് പാരാഗ്ലൈടിംഗ് കണ്ടില്ല. സൂയിസൈഡ് പോയിന്റില്‍ മേഘങ്ങള്‍ ഇറങ്ങി വന്നപോലെ ആയിരിന്നു, കോട പുണര്‍ന്നു നല്‍കുന്ന കുളിരില്‍ ഞങ്ങള്‍ അവിടെ ഒരുപാട് സമയം ചിലവഴിച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കസിന്‍സ് മാത്രം ഒന്ന് പുറത്തിറങ്ങി. കാട്ടിലേക്കുള്ള ഒരു വഴി കണ്ടു അതുവഴി വെച്ച് പിടിച്ചു. കുറച്ച് ദൂരം ചെന്നപ്പോള്‍ റോഡിന്റെ അവസ്ഥ മോശമായി, ഞങ്ങള്‍ കാര്‍ സൈഡ് ആക്കി ഇറങ്ങി നടന്നു. വളഞ്ഞു പുളഞ്ഞു താഴോട്ടു പോകുന്ന റോഡിനെ ഞങ്ങള്‍ ക്രോസ് ചെയ്തു ഇറങ്ങാന്‍ തുടങ്ങി. വഴിയില്‍ ഒരു വലിയ ടാങ്ക് കണ്ടു അതില്‍ കയറി ഫോട്ടോ എടുക്കാന്‍ തുടങ്ങി. താഴെ നിന്നും കോട ശക്തിയായി വരാന്‍ തുടങ്ങി, സമയം മൂന്നു മണി ആണങ്കിലും തണുപ്പ് കൂടുന്നു, കോട നിറഞ്ഞു ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാതെ ആയി, കോടക്കിടയിലൂടെ സൂര്യന്‍ പതിയെ തലയുയര്‍ത്തി നോക്കി തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ചെറിയ തുള്ളികളായി മഴ പെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ തിരിച് കാറിനടുത്തേക്ക് ഓടി, പെടുന്നനെ മഴതുള്ളികള്‍ക്ക് കനം വെച്ച് തുടങ്ങി, അതെ ആലിപ്പഴം വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഐസ് മഴ തലയിലും മുഖത്തും വന്നു പതിക്കുന്ന ആലിപ്പഴങ്ങള്‍ നല്ല വേദന സമ്മാനിച്ചാണ് നിലം തൊടുന്നത്. റോഡിലും മണ്ണിലും മുല്ലപ്പൂ വിതറിയ പോലെ ആലിപ്പഴങ്ങള്‍ നിറഞ്ഞു. വേദനയുണ്ടാന്കിലും ആലിപ്പഴ മഴ ഞങ്ങള്‍ നിന്ന് കൊണ്ട്. രണ്ടോ മൂന്നോ മിനുറ്റ് മാത്രമേ ഉണ്ടായി എങ്കിലും ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ആധ്യമായിട്ടായിരിന്നു. ഞങ്ങളെ തിരഞ്ഞു സൂയിസൈഡ് പോയിന്റിലേക്ക് പോയ മറ്റു ഫാമിലി മേമ്ബെര്സിനു ഈ ആലിപ്പഴ മഴ മിസ്സ്‌ ആയി, ഞങ്ങള്‍ നിന്നിടുന്നിടട്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് ആലിപ്പഴം പോയിട്ട് ഒരു തുള്ളി പോലും വീണിട്ടില്ല.
സൂയിസൈഡ് പോയിന്റിന്റെ തൊട്ടപ്പുറത്തുള്ള മലയിലേക്കുള്ള റോഡിലൂടെ കുറച്ച് പോയി നോക്കി, പരന്നു കിടക്കുന്ന ചെറിയ ചെറിയ മരങ്ങള്‍ അവയ്ക്ക് കീഴെ ഒക്കെ ഓരോ ഫാമിലികള്‍, ടെന്റ് കെട്ടിയും പുതപ്പ് വലിച്ചു കെട്ടിയും അവിടെ കൂടിയിരിക്കുന്നു. നല്ല വെയിലുന്ടെങ്കിലും ഒട്ടും ചൂടില്ല, നല്ല തണുപ്പ് വെയിലില്‍ തണുപ്പ് കൊണ്ട് അങ്ങനെ സൊറ പറഞ്ഞിരിക്കാം.
സൂയിസൈഡ് പോയിന്റുകള്‍ എല്ലായിടത്തും മരണത്തെ പുല്‍കാറുണ്ട് എന്ന് ഇവിടെ നിന്ന് നോക്കിയപ്പോള്‍ മനസ്സിലായി അഞ്ചോളം കാറുകള്‍ ആണ് താഴെ തകര്‍ന്നു കിടക്കുന്നത്, ചിത്രങ്ങള്‍ സൂം ചെയ്ത് നോക്കിയാല്‍ ചിലവ കാണാം. തനിയെ ഓടിചിരക്കിയതോ അതോ അബദ്ധത്തില്‍ വീണതോ എന്തായാലും കാറുകള്‍ തവിടുപോടിയായിട്ടുണ്ട്.
റോപ് വെ കയറാന്‍ പോയപ്പോള്‍ കോട കൊണ്ട് ഒന്നും കാണാന്‍ ഇല്ല, ഒരാള്‍ക്ക് എണ്‍പത് റിയാല്‍ ആണ് ചാര്‍ജ് ഒരു മണിക്കൂര്‍ താഴേക്കും ഒരു മണിക്കൂര്‍ തിരിച്ചു മുകളിലേക്കും, കാഴ്ചകള്‍ കാണാന്‍ കഴിയില്ല എന്നത്കൊണ്ട് തന്നെ ഞങ്ങള്‍ റോപ് വെ ഒഴിവാക്കി, റോപ് വെ ക്ക് അടുത്തായി മരങ്ങള്‍ക്ക് അടിയിലായി ഇരിപ്പിടങ്ങളും മറ്റും സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്, വ്യൂ പോയിന്റില്‍ ടെലസ്കൊപ് വെച്ചിട്ടുണ്ട്. സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ അബഹ മുന്‍സിപ്പാലിറ്റി നല്ലവണ്ണം ശ്രദ്ധിച്ചിട്ടുണ്ട്, വൃത്തിയുള്ള സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ അങ്ങിങ്ങായി വൃത്തിയുള്ള ടോയിലറ്റുകള്‍, ഇരിക്കാന്‍ മരങ്ങള്‍ കൊണ്ടുള്ള ബെഞ്ചുകള്‍ തണലേകാന്‍ അവയ്ക്ക് ചുറ്റും പടര്‍ന്നു നില്‍ക്കുന്ന ചെറിയ മരങ്ങള്‍ അങ്ങനെ അങ്ങനെ. ധാരാളം കുരങ്ങന്മാര്‍ ഉണ്ട്. നാട്ടിലെ പോലെ തന്നെ സഞ്ചാരികള്‍ ഇട്ടു കൊടുക്കുന്നവ കഴിക്കാന്‍ നില്‍ക്കുന്നുണ്ട് പലതും, പക്ഷെ നാട്ടിലെ പോലെ അടുത്തു വരാന്‍ ഇവക്കു പേടിയാണ്, അതിനിടയില്‍ ഒരു കുരങ്ങന്‍ സഞ്ചാരികളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, അക്രമ സ്വഭാവം കാട്ടുന്ന ആ കുരങ്ങിനോപ്പം മറ്റൊരു കുരങ്ങനും അതിന്റെ കയ്യില്‍ മൂന്നോ നാലോ ദിവസം പഴക്കമുള്ള കുഞ്ഞിന്റെ ജഡവും ഉണ്ട്. ചത്ത കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ആ അമ്മ മനസ്സ് കണ്ടപ്പോള്‍ ചോര കുഞ്ഞുങ്ങളെ യാതൊരു മടിയും ഇല്ലാതെ ചവറ്റുകോട്ടയില്‍ തള്ളുന്ന നമ്മുടെ നാട്ടിലെ ചിലരെ ഓര്‍ത്ത്‌ പോയി,
രണ്ട് ദിവസത്തെ അല്‍ സൂദ കറക്കത്തിനു ശേഷം തിങ്കളാഴ്ച അഞ്ച്മണിയോടെ ഞങ്ങള്‍ അബഹയോടു യാത്ര പറഞ്ഞു. ഇരുട്ട് കയറുന്നതിനു മുന്നേ ചുരം ഇറങ്ങാന്‍ ആയിരിന്നു നേരെത്തെ ഇറങ്ങിയത്. വഴിയില്‍ നല്ല കോട ഉണ്ടായിരുന്നങ്കിലും ചുരത്തില്‍ കോടയുടെ ശല്യം ഉണ്ടായില്ല. പകല്‍ വെളിച്ചത്തില്‍ ചുരം ഇറങ്ങുമ്പോഴാണ് ചുരത്തിന്റെ ഭീകരത ഞങ്ങള്‍ തിരിച്ചറിഞ്ഞത്. പപ്പു പറഞ്ഞ പോലെ അപ്പുറത്തും ഇപ്പുറത്തും അലാക്കിന്റെ കുയി അല്ലെ കുയി. ചുരം ഇറങ്ങി താഴെ എത്തിയതും കാലാവസ്ഥ പാടെ മാറി. രണ്ട് ദിവസംതണുത്ത് കിടന്നിരുന്ന ശരീരവും മനസ്സും ചൂട് ഏറ്റു വാങ്ങാന്‍ തുടങ്ങി. ഇനി ജോലി തിരക്കുകളും പൊള്ളുന്ന ചൂടും പൊള്ളുന്ന മനസ്സുമായി വീണ്ടും
അടുത്ത പെരുന്നാള്‍ ഒഴിവിലെക്കായി കണക്കുകൂട്ടി തുടങ്ങണം.
--------------------------------------------------------------------------------
ജിദ്ദ-അബഹ റൂട്ട്
ജിദ്ദയില്‍ നിന്നും 625 കിലോമീറ്റര്‍. ജിദ്ദ - അല്‍ ലൈത്ത് - ഖുന്‍ഫുദ - മുഹായില്‍ - അല്‍ജര്‍ഫ് - അല്‍ ഖുസ് - അല്‍ സൂദ - അബഹ
--------------------------------------------------------------------------------
ഫാഇസ് കിഴക്കേതില്‍





1.2.16

പ്രതീക്ഷ

പ്രതീക്ഷ

സന്ധ്യമയങ്ങുംനേരം ചെഞ്ചായംപൂശി
നിലാവിനോട് കിന്നരിക്കുവാന്‍
മൂടി തെളിഞ്ഞ മാനത്ത് ബാക്കിയിരിപ്പുണ്ട്
ചില മേഘക്കീറുകള്‍.

തീവിഴുങ്ങിത്തീരാറായ അടുപ്പില്‍
മണ്‍കലത്തിലെ തിളച്ചവെള്ള-
മിടയ്ക്കിടയ്ക്ക് എത്തിനോക്കുന്നുണ്ട്,
മുകളില്‍ കരിപുരണ്ട ഉറി
എന്തിനോ ഊറി ചിരിക്കുന്നുണ്ട്.

ചുരുണ്ട മുടികള്‍ക്കുള്ളില്‍ വിരലോട്ടി
അവളാ വാതില്‍പടിക്കലായിരിന്നു,
ഇരുളില്‍ പടികടന്നുവരുന്ന കൈകളിലെ
അരിസഞ്ചിയുടെ നേര്‍ത്ത കനത്തിനായ് ,
ഇന്നെങ്കിലും  ഒരിത്തിരി ചോറിനാല്‍
തറയോട് ചേര്‍ന്നാ കുഞ്ഞു വയറിന്റെ
അടഞ്ഞ് തുടങ്ങിയ കണ്ണിന് കുളിര്‍മയേകാന്‍ .

ഫാഇസ് കിഴക്കേതില്‍
https://web.facebook.com/faizhaseeba

മാരിവില്ലിൻ അഴകായ് മാരിയത്ത്.

26.7.15

അന്നും ഇന്നും


അന്ന് , നിന്റെ മിഴികളില്‍ നീ ഒളിച്ചു വെച്ചത്
പ്രണയത്തിന്റെ വിടരാത്ത മലരുകളായിരിന്നു
നിന്റെ മൊഴികളില്‍ നീ അടച്ചു പിടിച്ചത്
ഹൃദയത്തിന്റെ തുറക്കാത്ത വാതിലുകാളായിരിന്നു,
കണ്ണീരില്‍ കുതിര്‍ന്ന് കാലം കടന്നു പോയപ്പോള്‍
നാം തിരിച്ചറിഞ്ഞത് എവിടെയോ നമുക്ക് നഷ്ട്ടപെട്ട
സുന്ദര മുഹൂര്‍ത്തങ്ങളായിരിന്നു .
ഇന്ന് , ഓര്‍മകളുടെ ഭാരം കൊണ്ട് നീലിച്ച മനസിനെ
ഞാന്‍ സൂക്ഷിച്ച് വെക്കാം ,
ഒരിക്കല്‍ കൂടി ആ ഹൃദയം തുറക്കുന്നതും കാത്ത്

നെടുവീര്‍പ്പ്

ഒരു തിരിച്ചു പോക്ക് സദ്യമല്ല എന്നറിയാം എങ്കിലും നിന്റെ ഓര്‍മകളില്‍ ഇങ്ങനെ ലയിച്ച് കഴിയണം . നഷ്ട്ടങ്ങളുടെ കണക്കെടുപ്പിലൂടെ അല്ല നമുക്കായി മാത്രം ലഭിച്ച നിമിഷങ്ങളുടെ ഓര്‍മകളിലൂടെ ആണ് ഇന്നെന്റെ ചിന്തകള്‍, ഹൃദയബന്ധങ്ങളുടെ അതിര്‍വരമ്പുകളിലൂടെ നാം കൈകോര്‍ത്തു നടന്നിരുന്നതെപ്പോഴോ പിടിവിട്ടു ഇരു ദിശയിലേക്കു മാറിയതെന്തിനോ വിധിയെന്ന വിത്തിന്റെ ചവര്‍പ്പ് നുകരാനായിരുന്നെന്നു തോന്നുന്നു. ചികഞ്ഞെടുത്തിരുന്ന ഓര്‍മകളേക്കാള്‍ ഇന്നെനിക്കു ജീവനേകുന്നത് തിരികെ ലഭിച്ച നഷ്ട്ട പ്രണയത്തിന്റെ കുപ്പിവളപോട്ടുകളാണ്. ബാല്യത്തില്‍ വിവിധ നിറങ്ങളില്‍ വളപൊട്ടുകള്‍ കൂട്ടിവെച്ച എന്റെ ഹൃദയത്തിന്റെ നിഷ്കളങ്കത ഇന്ന് നിന്റെ വാക്കുകളാല്‍ ഒഴുകിവരുന്ന പ്രണയത്തിന്റെ വര്‍ണ്ണ പൊട്ടുകളായി ഞാന്‍ സൂക്ഷിച്ച് വെക്കാം. തുന്നി കൂട്ടിയ പട്ടുറുമാലുപോലെ ഞാന്‍ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കാം , ഒടിവില്‍ ഒരു നൂലിഴയാല്‍ വലിച്ചെടുത്തു അകലേക്ക്‌ നടന്നകലില്ല എന്നോരുറപ്പ് മാത്രം മതി എനിക്ക്. അടുക്കാനാകില്ലങ്കിലും അകലാന്‍ തുനിയതിരിക്കാമല്ലോ ...

നിറമുള്ള സ്വപ്‌നങ്ങള്‍


നിറമുള്ള സ്വപ്‌നങ്ങള്‍
നഷ്ട്ടങ്ങളുടെ കണക്ക്
പുസ്തകത്തില്‍ നീ 
എഴുതിചേര്‍ത്തിരുന്ന ചില
വരികളായിരുന്നേക്കാം ഞാന്‍,
കാലങ്ങള്‍ക്കിപ്പുറം
കനല്‍ പേറുന്ന മനസ്സിലെ
ഒരിക്കലും അണയാത്ത
തീ കനലായി മാറിയേക്കാം.
ഓര്‍മകളുടെ തിരയിളക്കത്തില്‍
ഉലയുന്ന മനസ്സുമായി
നീ കരതേടുന്നുണ്ടാവാം
ഉള്ളു പിടപ്പിച്ചു
നീ തിരിച്ചറിയാതെ പോയത്
എന്റെ സ്നേഹമായിരുന്നില്ല
ചേര്‍ന്നിരുന്നു കണ്ടിരുന്ന
നിറമുള്ള സ്വപ്നങ്ങളായിരിന്നു.


ഞാനും എഴുതി ചേര്‍ത്തിട്ടുണ്ട്
നിറങ്ങള്‍ മായ്ഞ്ഞ്
തേങ്ങലുകളാല്‍ അലങ്കരിച്ച
ഇരുണ്ട ദിനരത്രികളെ,
അന്ന് പിണങ്ങി നിന്നിരുന്ന
ഉറക്കമെന്ന വിരുന്നുകാരനെ,
ചുരുണ്ട് കൂടി കിടന്നിരുന്നപ്പോള്‍
ചുരുട്ടിയ കയ്ക്കുള്ളില്‍
പൊടിഞ്ഞ വിയര്‍പ്പുകണങ്ങളെ,
നീ ഏറെ ഇഷ്ട്ടപെട്ടിരുന്ന കവിളുകളെ
തലോടി ഒഴുകിയിരുന്ന
കണ്ണുനീര്‍ തുള്ളികളെ,
പിടഞ്ഞു മിടിചിരുന്ന
ഹൃദയത്തിന്റെ വിങ്ങലുകളെ,

എഴുതി തീര്‍ത്ത്‌ ഞാനെന്റെ
മനസിന്റെ മച്ചില്‍ സൂക്ഷിക്കാം,
ഒരിക്കല്‍ നീ അണയുമ്പോള്‍
കണക്ക് പറഞ്ഞ് നിരത്താനല്ല
അത് വരേയ്ക്കും നിന്റെ ഓര്‍മകളുമായി
എനിക്ക് കൂട്ട് കൂടാന്‍
പുഞ്ചിരി മായ്ച്ചു വഴക്ക് കൂടാന്‍
മുഖം കറുപ്പിച്ചു പിണക്കം നടിക്കാന്‍
ഒരിക്കല്‍ കൂടി ....
ഒരിക്കല്‍ കൂടി നാം കണ്ട
നിറമുള്ള സ്വപ്ങ്ങളെ താലോലിക്കാന്‍

31.5.15

ലോകം കേള്‍ക്കാത്ത നിലവിളികള്‍


അവിടെ ഒരു കൂട്ടം മനുഷ്യര്‍
പിടഞ്ഞു മരിക്കുന്നുണ്ട്
കറുത്ത പുകകള്‍ക്കൊപ്പം
കരിഞ്ഞ ശരീരങ്ങളുടെ
രൂക്ഷ ഗന്ധമുയരുന്നുണ്ട്,
പിച്ചി ചീന്തിയ മേനികളില്‍ നിന്നും
മുറിച്ചെടുത്ത കല്ലിച്ച മാറിടം
ഒരു കുഞ്ഞു ചുണ്ടിനെ കാത്തിരിപ്പുണ്ട്‌ , 
ഒന്ന് ഉറക്കെ കരയാനാവാതെ
ജീവന്‍ വെടിഞ്ഞ
ശരീരങ്ങളുടെ തേങ്ങലുകള്‍
കരിപുരണ്ട ഇലകള്‍ക്ക്
മറവില്‍ ഒളിഞ്ഞിരിപ്പുണ്ട്,
ജീവന്‍ വെടിഞ്ഞുപോയിട്ടും
കൊത്തി മുറിക്കപെടുന്ന
നഗ്നമേനികളില്‍ നിന്ന്
ഒഴുകി ഒലിക്കാന്‍
രക്തം മടിച്ചു നില്‍പ്പുണ്ട്,
കരഞ്ഞു കലങ്ങിയ കണ്ണുകളില്‍
ഭീതിയുടെ തിളക്കവുമായി
മറ്റൊരു കൂട്ടം നമുക്ക് നേരെ
പ്രതീക്ഷയുടെ  കൈകള്‍ നീട്ടുന്നുണ്ട്.
നാമോ ? .....
ലോകം കേള്‍ക്കാത്ത നിലവിളികളില്‍
വിറങ്ങലിച്ച മനസുമായി
നിസഹായരായി എന്തോ
പിറുപിറുക്കുന്നുണ്ട്. 
-----------------------------------------------------------------
ഫാഇസ് കിഴക്കേതില്‍

2.11.14

വയനാടൻ യാത്ര

വീണ്ടും ഒരു വയനാടന്‍ യാത്ര
-------------------------------------------
വയനാട് , ഓരോ തവണയും മുഴുവനാക്കാതെ തിരികെ പോരാറുള്ള വയനാട്ടിലേക്ക് ഇത്തവണയും ഒന്ന് പോയി. ഇത്തവണ എല്ലാം ഓടി എത്തണം എന്ന ഞങ്ങളുടെ ആഗ്രഹം വീണ്ടും സ്വപ്നങ്ങളായി അവശേഷിക്കുകയാണ് ഉണ്ടായത്. മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും വിപരീതമായി ഒരു ലക്ഷ്യ സ്ഥാനത്ത് നിന്നും മറ്റൊരിടത്തേക്ക് കുറഞ്ഞത്‌ 15 km ദൂരം എങ്കിലും കാണും മാത്രമല്ല എല്ലാം വേറെ വേറെ വഴികള്‍ കൂടി ആണ്. അത് കൊണ്ട് തന്നെ എല്ലാം ഒറ്റ ദിവസം ഓടി എത്തുക എന്നത് ഒരു അതി മോഹം തന്നെയാണ്.
എന്തായാലും ഞാനും മറ്റു അഞ്ചു സുഹൃത്തുക്കളും കൂടി ഒരു 6 മണിയോട് കൂടി യാത്ര പുറപെട്ടു, വഴിയില്‍ നിന്ന് നല്ല മത്തി കറിയും ദോശയും പൊറോട്ടയും കയറ്റി വിശപ്പിന്റെ വിളിക്ക് അറുതി വരുത്തി, നേരം 8.30 നോട് കൂടി അടിവാരത്തു എത്തി, കുറച്ചു ഫ്രൂട്സും  വാങ്ങി ചുരത്തിലോട്ടു . ആദ്യ വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കാര്‍ സൈഡ് ആക്കി ഒതുക്കി , സൈഡ് ആക്കിയതും സംസാരത്തില്‍ മുഴുകിയിരുന്ന കൂട്ടുകാര്‍ കണ്ണുകള്‍ പുറത്തോട്ടു പായിച്ചു, നിര നിരയായി നിരത്തി വെച്ച ചില്ല് ഭരണികളില്‍ ഞങ്ങളെ നോക്കി കൊണ്ട് മാങ്ങയും ക്യാരറ്റും നെല്ലിക്കയും ബീട്രൂട്ടും പൈനാപ്പിളും അങ്ങനെ എന്തെല്ലാമോക്കെയോ . എല്ലാവരും ചാടി ഇറങ്ങി അവരവര്‍ക്ക് വേണ്ടത് എടുത്തു കഴിക്കാന്‍ തുടങ്ങി. നല്ല പാകമായ നെല്ലിക്ക സുര്‍ക്കയും ഉപ്പും പിന്നെ വയനാട്ടിലെ നല്ല കാ‍ന്താരി മുളകും ചേര്‍ത്ത ലായനിയില്‍ കിടക്കുന്നതില്‍ നിന്ന് നല്ല ഒരെണ്ണം എടുത്തു ഞാന്‍ കടിച്ചു , വായിലെ ഏതോ കോണില്‍ നിന്നും ഉറവ പൊട്ടി ഒഴുകിയപോലെ ആ രുചി ഞാന്‍ അതിനോടൊപ്പം നുണഞ്ഞു. വഴിയില്‍ നിന്ന് കഴിക്കാന്‍ രണ്ടെണ്ണം അതികം കരുതാനും മറന്നില്ല . ബാറ്ററി വാട്ടറും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇവ നല്ലതല്ല എന്ന് നമ്മള്‍ പഠിച്ചാലും അവ കണ്ടാല്‍ വായിലൂടെ ഓടുന്ന കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സ്ഥലമില്ലാതെ വരും എന്നതാണ് പ്രശ്നം.
ചുരം കയറി പോകുന്നിടക്ക് ഒറ്റയായും കൂട്ടമായും കുടുംബമായും നിന്നിരുന്ന കുരങ്ങുകള്‍ എന്നത്തെയും പോലെ നല്ല കാഴ്ചയായിരിന്നു . ബിസ്കറ്റും മറ്റും കുരങ്ങുകള്‍ക്ക് റോട്ടിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചില കാഴ്ചകള്‍ കണ്ട് , കൊടുക്കുന്നു എങ്കില്‍ അരികിലേക്ക്  ഇട്ടു കൊടുക്കുക എന്നല്ലാതെ റോഡിലേക്ക് എറിയുമ്പോള്‍ അവ എടുക്കാനായി റോഡില്‍ കയറുമ്പോള്‍ വാഹനങ്ങള്‍ തട്ടി പലതും ചത്തു പോകുന്നു, ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഒന്നാണിത്.
സമയം പത്തോട് കൂടി ഞങ്ങള്‍ പൂക്കോട് തടാകത്തിനടുത്തെത്തി, പ്രവേശന ടിക്കട്റ്റ് എടുക്കുമ്പോള്‍ അവിടെ അട്ടകള്‍ ഉണ്ട് ശ്രദ്ധിക്കുക എന്ന ബോര്‍ഡ് കാണാന്‍ ഇടയായി, പിന്നീട് കുറച്ചു സമയത്തേക്ക് ഞങ്ങള്‍ അട്ടകളെ സൂഷ്മമായി നിരീക്ഷിക്കുകയായിരിന്നു, ഒരു മുന്‍കരുതലായി കാറില്‍ ഉണ്ടായിരുന്ന സിഗരറ്റ് ലാംബ് എടുക്കുകയും ചെയ്തു. വാല്‍പാറ  ട്രിപ്പില്‍ പാരയായ അട്ടകളെ ഒന്ന് സൂക്ഷിക്കാതിരിക്കുക എങ്ങെനെ ?
അവിടെ നിന്നും 3 പെടല്‍ ബോട്ടുകള്‍ എടുത്തു ഞങ്ങള്‍ തടാകത്തിലൂടെ ചുറ്റി , കാലങ്ങള്‍ എത്ര കഴിഞ്ഞാലും തടാകത്തില്‍ കൂടി വരുന്ന പായലുകള്‍ അല്ലാതെ വേറെ ഒരു മാറ്റവും എന്റെ ശ്രദ്ധയില്‍ പെട്ടില്ല , 20 മിനുറ്റ് തികച്ചു തിരികെ പോരുംബോഴേക്കും അല്പം ക്ഷീണമൊക്കെ ആയി തുടങ്ങിയിരിന്നു, തലേ ദിവസം പെയ്ത മഴയുടെ ഒരു ലക്ഷണവും ഇല്ലാതെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെ ചൂട്  ചെറുതായി വന്നു തുടങ്ങിയിരിക്കുന്നു. അവിടം വിടുന്നതിനു മുന്നേ ഓരോ ഐസ്ക്രീമും അകത്താക്കി.
അടുത്ത ലക്‌ഷ്യം ബാണാസുര ഡാമോ സൂചിപ്പാറയോ ! കുളിക്കാനുള്ള മുന്‍കരുതലുകള്‍ നേരെത്തെ എടുത്തിരുന്നതിനാല്‍ സൂചിപ്പാറ പോകാം എന്ന തീരുമാനത്തില്‍ എത്തി ഞങ്ങള്‍ . സൂചിപ്പാറയിലേക്ക് എന്റെ ആദ്യത്തെ പോക്കും ആയിരിന്നു. വ്യക്തമായ ദിശ കാണിക്കുന്ന ബോര്‍ഡുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍ പെട്ടു , നിരന്തരം നിര്‍ത്തി ചോദിച്ചു പോകേണ്ട ഒരു അവസ്ഥ . ഒടുവില്‍ സൂചിപാറ വാട്ടര്‍ഫാള്‍സ് എന്ന ബോര്‍ഡ് കണ്ട് സായൂജ്യമടയാനായി. മോന്നോട്ടുള്ള റോഡിന്റെ അവസ്ഥ കണ്ടപ്പോള്‍ അരികിലായി നിര്‍ത്തിയ കാറുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒരു സ്ഥലം കണ്ടെത്തി കാര്‍ പാര്‍ക്ക് ചെയ്തു. നേരെത്തെ കരുതിയിരുന്ന വസ്ത്രങ്ങള്‍ മാറി മുന്നോട്ടു നടന്നു. നടന്നു , ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല പിറകെ വന്നിരുന്നവരും സൈഡ് ആക്കി കൂടെ വരുന്നത് കണ്ട് . നടന്നു തുടങ്ങിയപ്പോഴാണ് ഇത്ര മുന്നേ പാര്‍ക്ക്‌ ചെയെണ്ടിയിരുന്നില്ല എന്നാ ചിന്ത വന്നു തുടങ്ങിയത് എന്നാല്‍ അപ്പോള്‍ ഞങ്ങളെ പാസ് ചെയ്തു പോയ സ്വിഫ്റ്റ് കാറിന്റെ അടി ഗട്ടറില്‍ തട്ടി ഉയര്‍ന്ന ആ സൌണ്ട് കേട്ടപ്പോള്‍ ആ ചിന്തയെ ഞാന്‍ ചന്ദ്രനിലേക്ക് പറത്തി വിട്ടു.
ഏകദേശം അര കിലോമീറ്റര്‍ നടന്നു കാണും ടിക്കറ്റ് കൌണ്ടറില്‍ എത്താന്‍. അതിനു തൊട്ടു മുന്പായി സോള്‍ ഓഫ് കേരള എന്ന് പറയുന്ന കാപ്പിയുടെയും മറ്റും വേരുകള്‍ ഉപയോഗിച്ച് കടഞ്ഞു മിനുക്കി എടുത്ത രൂപങ്ങള്‍ നിരത്തി വെച്ച കടകള്‍ കാണാം, ചില വിദേശികള്‍ അവയ്ക്ക് വിലപെശുന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ കണ്ണുകള്‍ ഉടക്കിയത് കുപ്പിയില്‍ നിറചു വെച്ച മോരില്‍ ആണ് ഓരോ ഗ്ലാസ്‌ മോരും അകത്താക്കി ഞങ്ങള്‍ വെള്ളച്ചാട്ടത്തിലേക്ക് നടന്നു . കാടിന് നടുവിലൂടെ മണ്ണ് വിരിച്ച പാതയിലൂടെ ഞങ്ങള്‍ നടന്നു. കുറച്ചു ദൂരം പിന്നിടപ്പോള്‍ കല്ലുകള്‍ വിരിച്ച പാതയായി ഏകദേശം എത്താറായി എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി, വളവുകള്‍ കഴിഞ്ഞു ഞങ്ങള്‍ എത്തിയത് താഴോട്ട് ഇറങ്ങി പോകുന്ന കല്പടവുകള്‍ക്ക് മുന്നില്‍, ഇടയ്ക്കിടെ ഓരോ ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ പടവുകള്‍ ഇറങ്ങി താഴോട്ട പോയി കൊണ്ടിരിന്നു. ഇപ്പോള്‍ പാറയില്‍ തട്ടി തെറിച്ചു പോകുന്ന വെള്ളത്തിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാം. വാടിയ മുഖങ്ങളില്‍ വീണ്ടും പ്രസരിപ്പ് തെളിഞ്ഞു തുടങ്ങി , ഊട് വഴികളിലൂടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി . ദാ അവിടെ ഉച്ചിയില്‍ നിന്നും വെള്ള പാലുറവ താഴേക്കു പതിക്കുന്നു. ഞങ്ങളുടെ വേഗത കൂടി എങ്കിലും തിരക്ക് കാരണം ക്ഷമിക്കേണ്ടി വന്നു, ബീവരെജിനു മുന്നിലെ നീണ്ട ക്യൂ പോലെ വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ളവരുടെ നീണ്ട ക്യൂ, പാറകളുടെ മുകളില്‍ നിന്നും ഇറങ്ങുന്നിടത്തു ചെറിയ കൊണിയിലൂടെ ആളുകള്‍ പതിയെ ഇറങ്ങുന്നതാണ് ഈ നീണ്ട ക്യൂക് കാരണം. ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ മനസ്സിലായി ഇതത്ര എളുപ്പമല്ല എന്നത്. പല സ്റെപ്പുകളും ദ്രവിച്ചു പോയിരിക്കുന്നു. വെള്ളച്ചാട്ടത്തിനു അടിയില്‍ എത്തിയതും ഞങ്ങള്‍ നനഞ്ഞു കഴിഞ്ഞിരിന്നു. തട്ടി തെറിച്ചു വരുന്ന വെള്ളത്തുള്ളികള്‍ കൊണ്ട് പെട്ടന്ന് തന്നെ നനയും. സമയം 12 ആയി എങ്കിലും ഇപ്പോള്‍ നല്ല തണുപ്പാണ്. വെള്ളത്തിലോട്ട് കാലെടുത്തു വെച്ചതും ഒടുക്കത്തെ തണുപ്പ്. പതിയെ പതിയെ തണുപ്പ ഞങ്ങള്‍ക്കും കൂസലില്ലാതെ ആയി , പാട്ടും കൂക്കലും ആയി ഒരുപാട് പേര്‍, കോളേജ്, ഫാമിലി തുടങ്ങി പല പല ഗ്രൂപ്പുകളായി വന്ന ഒട്ടനവതി പേര്‍, തമിഴ്നാടും കര്‍ണാടകയും ഡല്‍ഹിയും ആ കൂട്ടത്തില്‍ ഉണ്ട്. അതിര്‍ വരമ്പുകള്‍ ലങ്കിച്ച്‌ പോകുന്നവരെ നോക്കുവാനായി 4 സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉണ്ട് അവിടെ , അവരുടെ വിസിലുകള്‍ ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരിക്കുന്നു. അകത്തും വെള്ളം പുറത്തും വെള്ളം ആയാല്‍ പിന്നെ എങ്ങെനെ ചിലക്കാതിരിക്കും അല്ലെ ?
വെള്ളത്തില്‍ കിടന്നു സമയം പോയതറിഞ്ഞില്ല ഇടയ്ക്കു കയ്യില്‍ വാച്ച് കെട്ടി വെള്ളത്തില്‍ ഇറങ്ങിയ ഒരാളോട് സമയം ചോദിച്ചപ്പോള്‍ 3 മണി , ഉടനെ അവിടെന്നു കയറി, തണുത്തുറഞ്ഞ വെള്ളം ഉറ്റി വീഴുന്ന കാലുകളുമായി തിരികെയുള്ള യാത്ര അതാണ്‌ സഹിക്കാന്‍ വയ്യാത്തെ  ഏകദേശം ഒരു കിലോമീറ്ററില്‍ അതികം അതില്‍ എണ്ണാന്‍ മറന്ന സ്റെപ്പുകളും , ഒടുവില്‍ കാറില്‍ എത്തി ഡ്രസ്സ്‌ മാറ്റിയപ്പോഴെക്ക് സമയം 3.40 അപ്പോഴാണ്‌ അടുത്ത വിളി വരുന്നത് വിശപ്പിന്റെ . ഉള്ള ഫ്രൂറ്സും മറ്റും അകത്താക്കി ഒരു ഹോട്ടല്‍ അന്വഷിക്കാന്‍ പുറപെട്ടു. അതിനു കൂടെ ഒരു തീരുമാനവും ഇനി അടുത്ത ഒരു ലക്ഷ്യത്തിലേക്ക് പോകാനുള്ള ടൈം ഇല്ല , ഇടക്കല്‍ ഗുഹയും ബാണാസുര ഡാമും ഇനി അടുത്ത വരവില്‍ , വൈകീട്ട് ഒരു തട്ട് കടയില്‍ നിന്ന് ദോശയും ചട്ടിണിയും കഴിച്ചു തിരികെ ചായതോട്ടത്തിനു അരികിലൂടെ പോരുമ്പോള്‍ ഇനി അടുത്ത യാത്ര എന്ന് അന്ന ചിന്തയിലായിരിന്നു ഞാന്‍ . പൂര്‍ത്തിയാകാതെ മറ്റൊരു വയനാടന്‍ യാത്ര കൂടി . 
ഫാഇസ് കിഴക്കേതില്‍

9.4.14

ഫുട്ബാൾ എഴുത്ത്


കണക്ക് തീര്‍ത്ത്‌ ചെല്‍സി 

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍


 

വിമര്‍ശകരുടെ വാ അടപ്പിച്ചു നീലപ്പട ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് . ചെല്‍സി ആരാധകരുടെ വിശ്വാസം കാത്ത് കൊണ്ടാണ് ജോസ് മൌറിന്നോ എന്ന തന്ത്ര ശാലിയുടെ കുട്ടികള്‍ പച്ച വിരിച്ച ബ്രിഡ്ജില്‍ ഇറങ്ങിയത്‌.. .., .  പി എസ ജി ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഒന്നാം പാതത്തില്‍ പൊരുതി കളിച്ചെങ്കിലും 3-1 എന്നാ സ്കോറിന് തോല്‍വി എറ്റു  വാങ്ങിയാണ് മടങ്ങിയത്. സെമിയില്‍ കടക്കണമെങ്കില്‍ രണ്ടു ഗോളിന്റെ വിജയം അനിവാര്യമായിരുന്ന ചെല്‍സി  ശ്രൂലെന്റെയും ഡെബ ബാ യുടെയും ഗോളില്‍ പി എസ ജിയെ 2-0 എന്നാ സ്കോറിന് തകര്‍ക്കുകയും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

ടോറസിന്  പകരം പരിക്ക് മാറി തിരിച്ചു വന്ന ഏറ്റുവിനെ ആക്രമണ ചുമതല എല്പിച്ചാണ് നീല പട കളത്തില്‍ ഇറങ്ങിയത്‌ . മറുഭാഗത്ത് പി എസ ജി യുടെ കുന്തമുന ഇബ്രഹമിവിച് പരിക്ക് കാരണം പുറത്തിരുത്തിയാണ് ഇറങ്ങിയത്‌.  പതിയെ തുടങ്ങിയ ചെല്‍സിയില്‍ ഓസ്കാര്‍ ഗ്രൌണ്ടിന്റെ ഇടതു സൈഡിലൂടെ നടത്തിയ മുന്നേറ്റം ബോക്സില്‍ നിന്നും എടൂവിനു കൈമാറി എറ്റൂവിന്റെ ഷൂട്ട്‌ കോര്‍ണര്‍ ആവുമ്പോള്‍ സമയം  ഒന്‍പത് മിനുറ്റ് . പതിമൂന്നാം മിനുട്ടില്‍ പി എസ ജിയുടെ ഗോളിക്കുള്ള ബാക്ക് പാസ്സിന് ഓടിയടുത്ത ഏറ്റു ഗോളിന് അടുത്തെത്തിയെങ്കിലും ഗോളിയെ ഫൌള്‍ ചെയ്തതിനു റഫറി ഫൌള്‍ വിളിച്ചു. പതിനാലാം മിനുട്ടില്‍ പി എസ ഗിയുടെ കരുത്തുറ്റ മുന്നേറ്റം ബോക്സിലേക്ക് കവനിയുടെ കാലില്‍ എത്തുന്നതിനു മുന്നേ ചെക്ക് തട്ടി അകറ്റി. കളി മുന്നോട്ടു പോയി കൊണ്ടിരിക്കെ ചെല്‍സി ആരാധകരെ ഞെട്ടിച്ചു  കൊണ്ട് മൌറിന്നോ ആദ്യ മാറ്റം വരുത്തി. പരിക്കുമായി ബുദ്ധിമുട്ടിയ ചെല്‍സി ആക്രമണത്തിന്റെ കുന്തമുന ഹസാഡിനെ  വലിച്ചു സ്കുരലിനെ കളത്തില്‍ ഇറക്കി. ഇരുപത്തി രണ്ടാം മിനുട്ടില്‍ ലുകസിന്റെ മുന്നേറ്റം പരുക്കനായി തടഞ്ഞ വില്ല്യന്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡു കണ്ടു. ബോക്സിനു പുറത്തു നിന്നും കാവാനി എടുത്ത ഫ്രീ കിക്ക്  പ്രതിരോത മതില്‍ ഭേതിക്കനായില്ല . ഇരുപെത്തിയെട്ടാം മിനുട്ടില്‍ ബോക്സിനു ഇടത്തെ സൈഡില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പ്രതിരോത മതിലില്‍ തട്ടി തിരിഞ്ഞു പോസ്റ്റിലേക്ക് പോയങ്ങിലും പി എസ ജി ഗോളി മുഴു നീളെ പറന്നു തട്ടിയകറ്റി . മുപ്പതാം മിനുട്ടില്‍ ലൂയിസിന്റെ ഷോട്ട് ഗോളി കയ്യിലോതുക്കി . തൊട്ടടുത്ത നിമിഷത്തില്‍ ചെല്‍സി  നടത്തിയ ആക്രമണം പി എസ ജിയുടെ വലത്തെ മൂലയില്‍  ത്രോവില്‍ അവസാനിച്ചു . ഇവാനോവിക് ബോക്സിലേക്ക് എറിഞ്ഞു കൊടുത്ത പന്ത് ലൂയിസ് തലകൊണ്ട് പിറകിലേക്ക് മറിച്ചു  കൊടുത്ത്, കാത്ത് നിന്നിരുന്ന ശ്രൂലിന്റെ  ഞൊടിയിടെ ള്ള ഷോട്ട് പി എസ ജിയുടെ വല കുലുങ്ങുമ്പോള്‍ ഗോളി കാഴ്ചക്കാരനായി നോക്കി നില്‍കേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗില്‍ ശ്രൂലിന്റെ ആദ്യ ഗോള്‍ ആഘോഷം ഗ്യാലറിയില്‍ ആഹ്ലാദത്തിന്റെ തിരമാലകളായി. സ്കോര്‍ ചെല്‍സി 1-0 പി എസ ജി (അഗ്ഗ്രി- 2-3 )

മുപ്പത്തി മൂന്നാം മിനുട്ടില്‍ വില്ലിയനിലൂടെ തുടങ്ങിയ മുന്നേറ്റം സ്വീകരിച്ചു ബോക്സില്‍ കടന്ന ശ്രൂരല്‍  വെരട്ടിയുടെ മേല് കൊണ്ട് വീണ പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല. കൌന്റെര്‍ അറ്റാക്ക് നടത്തിയ പി എസ ജിയുടെ ഷൂട്ട്‌ ചെക്കിന് മുകളിലൂടെ ഗാലറിയിലേക്ക് പറന്നു .

മുപ്പത്തിയാറാം മിനുട്ടില്‍ പി എസ ജി  ബോക്സിന്റെ ഇടത്തെ മൂലയില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പോസ്റ്റിനു മുന്നില്‍ പ്രതിരോതത്തില്‍ തട്ടി കാഹിലിന്റെ കാലിലേക്ക് പോസ്റ്റിനു തൊട്ടു മുന്നില്‍ നിന്നുള്ള കാഹിലെ ഷോട്ട് ഗാലറിയിലേക്ക് അകന്നപ്പോള്‍ ഗാലറി മൊത്തം നെടുവീര്‍പ്പുകൊണ്ട് നിശബ്ദമായി .
ആക്രമണങ്ങളും പ്രത്യാക്രമാനങ്ങളും കൊണ്ട് കളി മനോഹരമായികൊണ്ടിരിക്കുമ്പോള്‍ റഫറി ആദ്യ പകുതി അവസാനിച്ചതായി അറിയിച്ചു കൊണ്ട് വിസില്‍  ഊതി .
രണ്ടാം പകുതിയില്‍ പി എസ ജി കരുത്തു തെളിയിക്കാന്‍ ശ്രമം ആരംഭിച്ചു . 49 മിനുട്ടില്‍ നടത്തിയ മുന്നേറ്റം പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല , ഉടനെ നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ നിന്നും വില്ലിയന്‍ നല്‍കിയ പാസ് സ്വീകരിച്ച സ്കുരലിന്റെ ഷോട്ട് ബാറില്‍ തട്ടി തിരിച്ചു വന്നു , ബോക്സിനു പുറത്തു നിന്നിരുന്ന ഏറ്റു ഷൂട്ട്‌ ചെയുന്നതിന് മുന്നേ പറിക്കാന്‍ അടവിലൂടെ പി എസ ജി തടഞ്ഞു . റഫറി ചെല്‍സിക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു . ബോക്സിനു തൊട്ടു പുറത്തു നിന്നും ഓസ്കാര്‍ എടുത്ത കിക്ക് പ്രതിരോതവും ഗോളിയെയും കടന്നു പോയെങ്കിലും ബാര്‍ വീണ്ടും ചെല്സിക്കെതിരായി നിന്നു .
55 മിനുട്ടില്‍ ഹറ്റൂടി നടത്തിയ മുന്നേറ്റം ഇവാനോവിക് അപകടകരമായി തടഞ്ഞു ചെറിയ വ്യത്യാസത്തിനു പെനാല്‍ടി ബോക്സിനു പുറത്തുനിന്നും ചെയ്ത ഫൌളിനു റഫറി പി എസ ജി ക്ക് ഫ്രീ കിക്കും ഇവനോവികിനു മഞ്ഞ കാര്‍ഡും നല്‍കി. ലാവസ്സി എടുത്ത മനോഹരമായ കിക്ക് അതിലും മനോഹരമായി ചെക്ക് തട്ടിയകറ്റി. ഇട വേളകളില്‍ ആക്രമണം നടത്തുന്ന പി എസ ജി  58 മിനുട്ടില്‍ കോര്‍ണറില്‍ നിന്നും കാവാനി ചെയ്ത ഹെഡ് ചെറിയ വ്യത്യാസം കൊണ്ട് പുറത്തു പോയി.
66 മിനുട്ടില്‍ മോരീന്നോ രണ്ടാം മാറ്റം വരുത്തി ആദ്യ പകുതിയില്‍ മഞ്ഞ വാങ്ങിയ ലംബര്ടിനെ വലിച്ചു ആക്രമണത്തിനായി ബാ യെ ഇറക്കി . 68 മിനുട്ടില്‍ സ്കുരലിന്റെ ഷോട്ട്  മനോഹരമായി സിരുഗു കയ്യില്‍ ഒതുക്കി .   ഒരു ഗോള്‍ കൂടി സെമിയിലേക്ക് കടക്കാന്‍ ആവശ്യമായ ചെല്‍സി നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും പി എസ ജി പ്രതിരോതവും ബാഗ്യമില്ലയ്മയും ചെല്‍സിക്ക് വിലങ്ങു തടിയായി. പതിയെ പതിയെ പി എസ ജി പ്രതിരോതത്തിലേക്ക് വലിയുന്നതാണ് കണ്ടത് .
72 മിനുട്ടില്‍ പി എസ്  ജി നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ കയറിയ കവാനിയുടെ ഷോട്ട് നേരിയ വ്യത്യാസത്തിനു ബാറിനു മുകളിലൂടെ പറന്നകന്നു .
75 മിനുട്ടില്‍ മാക്സ് വെല്ലിന്റെയും 76 മിനുട്ടില്‍ കവാനിയുടെയും ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തു പോയി,80 മിനുട്ടില്‍ മൌറയുടെ ഷോട്ട് ചെക്ക് ഭദ്രമായി കയ്യിലോതുക്കുകയും ചെയ്തു.
81 മിനുട്ടില്‍ ഒസ്കരിനെ വലിച്ചു മോറിന്നോ മൂന്നാം സ്ട്രൈകറെയും ( ടോറസ്) കളത്തില്‍ ഇറക്കി , രണ്ട ഗോള്‍ വിജയം അനിവാര്യമായിരുന്ന മോരീന്നോ തന്ത്രങ്ങള്‍ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ടിരിന്നു.അവസാന പത്തു മിനുട്ടില്‍  മൂന്നു സ്ട്രൈക്കര്‍ മാരെ വെച്ച് ആക്രമണ മൂര്‍ച്ച കൂട്ടിയ ചെല്‍സി വൈകാതെ ലക്ഷം കണ്ടു . 86 മിനുട്ടില്‍ കാഹില്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞപ്പോള്‍ എറ്റോയുടെ ഷോട്ട് മൊട്ടയുടെ കാലില്‍ തട്ടി ബോക്സിനു പുറത്തേക്ക് , അവിടെ കാത്ത് നിന്നിരുന്ന അസ്പില്കൊട്ടയുടെ ഷോട്ട് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞു പോസ്റ്റിനു പുറത്തേക്ക് പോവുമ്പോള്‍ ടെംബ ബയുടെ പ്രയാസം പിടിച്ച ശ്രമം ലക്ഷ്യം കണ്ടു . മാക്സ് വെല്ലിനെ മറികടന്നു ടെംബ ബ യുടെ ശ്രമം ഗോളിയുടെ മുകളിലൂടെ വലയിലേക്ക്  ചെല്‍സി 2-0 പി എസ് ജി (അഗ്രി 3-3 ) .
ഗ്യലരികളില്‍ ആവേശത്തിന്റെ അലയൊലികള്‍കൊപ്പം  നീലയും വെള്ളയും ചേര്‍ന്ന കൊടികള്‍ പാറി പറക്കാന്‍ തുടങ്ങി, പി എസ ജി ആരാധകരുടെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു . 90 മിനുട്ടും കടന്നു മത്സരം ഇഞ്ചുറി സമയത്തിലേക്ക്. അനുവദിച്ച നാല് മിനുട്ടിന്റെ മൂനാം മിനുട്ടില്‍ പി എസ് ജി ക്ക് അനുകൂലമായി കോര്‍ണര്‍ , അവസാന ശ്രമം എന്നാ നിലക്ക് പി എസ് ജി ഗോളി സിരിഗുയും ചെല്‍സി ബോക്സില്‍ , കോര്നെരില്‍  ബോക്സിലേക്ക് താഴ്ന്നിരങ്ങിയ പന്ത് ചെക്ക് തട്ടിയകറ്റി  തുടര്‍ന്നുള്ള ആക്രമണത്തില്‍ ബോക്സിനുള്ളില്‍ നിന്നും മര്കിനോസ് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ചെക്ക് വീണ്ടും തട്ടിയകറ്റി കോര്‍ണര്‍ വഴങ്ങി . പ്രായം തളര്‍ത്തിയിട്ടില്ല തന്നെ  എന്ന് അറിയിക്കുന്ന  മെയ് വഴക്കമായിരുന്നു ചെക്കിന്റെത് . പി എസ ജിയുടെ അവസാന ചാന്‍സ് അനുവദിച്ച നാല് മിനുട്ടും കഴിഞ്ഞുള്ള കോര്‍ണര്‍ പോസ്റ്റിലേക്ക്  പരന്ന പന്തിനെ ചെക്ക് വീണ്ടും തട്ടി ഒഴിവാക്കുന്നതോട് കൂടി റഫറിയുടെ അവസാന വിസില്‍ മുഴങ്ങി.
ചെല്‍സി 2-0 പി എസ് ജി ( അഗ്രി 3-3 ) എവേ ഗോളിന്റെ പിന്‍ ബലത്തില്‍ ചെല്‍സി ഏഴാം തവണ ചമ്പിയന്‍സ് ലീഗിന്റെ സെമിയിലേക്ക് .
-------------------------------------------------------------------------------
സെമി ഉറപ്പിച്ചു വന്ന പി എസ് ജി കളിക്കാരുടെയും ആരാധകരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.  ചെല്‍സിയുടെ ദൃഡനിശ്ചയത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ബാക്കി പത്രമായിരുന്നു ഈ വിജയം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ നപ്പോളിയോടു തോറ്റ്  സ്ടംഫോര്ദ് ബ്രിഡ്ജില്‍ പകരം വീട്ടിയ ചെല്‍സിയുടെ അതെ പോരാട്ട വീര്യം. ഇത്തവണ ചെല്‍സിക്ക് തിരിച്ചു വരാന്‍ ആവില്ല എന്നാ ലാവസ്സിയുടെ വാക്കുകള്‍ക്കുള്ള മറുപടി .  വിമര്‍ശകരുടെ  നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ചെല്‍സി പലപ്പോഴും പുറത്തെടുക്കുന്ന പോരാട്ട വീര്യം ആരും കാണാതെ പോകുന്നു അല്ലങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു . ആക്രമണവും പ്രത്യക്രമാനവും പ്രതിരോതവും ഓരോ ടീമിനെതിരെയും വ്യത്യസ്ത രീതിയില്‍ പ്രയോഗിക്കുന്ന ചെല്‍സിയെ കളി നിരൂപകര്‍ പലപ്പോഴും തമാശ രൂപേനെ ചിത്രീകരിക്കാറുണ്ട് .
 രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ബാര്സക്കെതിരെയും ബയേണിനെതിരെയും ചെല്‍സി സ്വീകരിച്ച പ്രതിരോത മാര്‍ഗം പണ്ഡിറ്റുകള്‍ "ചെല്‍സി പാര്‍ക്ക്‌ ദി ബസ് " എന്ന് പറഞ്ഞു കളിയാക്കി . ഇന്ന് മിക്ക  ടീമുകളും ഈ രീതി കൈ കൊണ്ടപ്പോള്‍ അത് പ്രതിരോധത്തിന്റെ പുത്തന്‍ ശൈലി ആയി പണ്ഡിറ്റുകള്‍ വീണ്ടും പറഞ്ഞു. കഴിഞ്ഞ വര്ഷം പ്രീമിയര്‍ ലീഗില്‍  പിറകോട്ടു പോയപ്പോള്‍ ചമ്പിയന്‍സ് ലീഗ് കളിക്കാന്‍ കഴിയില്ല എന്ന്  പറഞ്ഞു വിമര്‍ശിച്ചവര്‍ക്ക്  യൂറോപ്പ കപ്പും ഒപ്പം ചമ്പിയന്‍സ് ലീഗ്  ബര്‍ത്തും സ്വന്തമാക്കി ചെല്‍സി മറുപടി നല്‍കി .
വിമര്‍ശകരെ , നിങ്ങള്‍ വിമര്‍ശിച്ച് കൊണ്ടിരിക്കുക , ഓരോ വിമര്‍ശനങ്ങള്‍ക്ക് ശേഷവും  നിങ്ങളുട നാക്കുകള്‍ ഒളിക്കുന്ന സമയം വരും നിങ്ങളുടെ വായകള്‍ അടയുന്ന നേരം വരും .
"ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ ആരാണന്നു "  പോരാട്ടവീര്യത്തിന്റെ പുത്തന്‍ അടവുകള്‍ പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ക്ക് മോറിന്നോ എന്നാ തന്ത്ര ശാലിയുണ്ട് , അവ മൈതാനത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന കളിക്കാറുണ്ട് , തുടര്‍ന്നും കാണാം പച്ച വിരിച്ച കളി തട്ടുകളില്‍ പ്രതീക്ഷകളുടെ അവസാന നമ്പ് വെട്ടം അണയും  വരെ പോരാട്ട വീര്യത്തോടെ പട വെട്ടുന്ന നീലപ്പടയെ .... കാത്തിരിക്കൂ ....
"KEEP THE BLUE FLAG FLYING HIGH"


Faiz kizhakkethil 




5.2.14

ന്യൂ ജനറേഷനും സിനിമ ദൃശ്യ മാധ്യമങ്ങളും


ന്യൂ ജെനറേഷന്‍  കുട്ടികളും - സിനിമ ദ്രിശ്യ മാധ്യമങ്ങളും

അമ്മെ സംഭോഗം എന്നാല്‍ എന്താ ?
മോളുടെ ചോദ്യം കേട്ട് തരിച്ചു നില്‍ക്കുകയാണ് അമ്മ. മനസ്സിലേറ്റ കുത്ത് മുഖത്തു കാണിക്കാതെ "എന്തെ മോളിപ്പോ ചോദിച്ചേ" എന്ന് ചോദിച്ചു അടുത്തു കൂടി. അപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്‌. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിയുടെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ കൂടി നിന്ന് സംസാരിക്കുമ്പോഴും അടി കൂടുമ്പോഴും സാധാരണയായി "fuck" എന്ന വാക്ക് പറയുന്നത് കേള്‍ക്കാമത്രെ, !
സ്ഥിരമായി കേള്‍ക്കുന്ന വാക്കിനെ കുറിച്ച് ഉണ്ടായ ത്വരതയാണ് കുട്ടിയെ കമ്പ്യൂട്ടറിലെ ഡിക്ഷ്ണറിയില്‍ എത്തിക്കുന്നത്. അതില്‍ നിന്നും ലഭിച്ച അര്‍ത്ഥമാണ് സംഭോഗം .

സംഭോഗം എന്ന വാക്കിന്റെ അര്‍ത്ഥം അമ്മയോട് ചോദിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ സഹപാടികള്‍ ആണ് സാധാരണയായി fuck എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലെക്കാണ് ഞാന്‍ നിങ്ങളെ കൊണ്ട് പോകുന്നത്. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പോലും മനസ്സിലാകിയെടുക്കാന്‍ കഴിയാത്ത പ്രായത്തില്‍ വായില്‍ വരുന്ന ന്യൂ ജെനറേഷന്‍ തെറികളുടെ മാലകള്‍.

ഇന്ന് പല കുട്ടികളുടെയും ആരാധനാ പാത്രങ്ങളായ പുതിയ തലമുറയിലെ സിനിമാ നായകന്മാര്‍ തങ്ങളുടെ പഞ്ച് ഡയലോഗുകളില്‍ പുട്ടിനു തേങ്ങ എന്നാ രീതിയിലാണ് ഈ പാശ്ചാത്യ വാക്കുകള്‍ ഉപയോഗിക്കുന്നത് .
അതിനിപ്പോ എന്താ സിനിമയെ സിനിമ എന്ന രീതിയില്‍ എടുത്താല്‍ പോരെ എന്നാണു പലരുടെയും വാദം . എന്നാല്‍ ഈ സിനിമ കാണുകയും അതിലെ കഥാപാത്രങ്ങളെ നെഞ്ചിലെറ്റുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ട് കുരുന്നുകള്‍. അതില്‍ പെന്കുട്ടിയെന്നോ ആണ്കുട്ടിയെന്നോ വ്യത്യാസമില്ലതാനും . 
കുട്ടികളുടെ മനസ്സില്‍ അവ സ്ഥാനം പിടിക്കുന്നത്‌ വലിയ തോതില്‍ ആണ്. അപ്പോള്‍ ഇത്തരം വാക്കുകളും പ്രവണതകളും കുട്ടികളില്‍ സമൂഹത്തിനോടുള്ള പെരുമാറ്റത്തിലും കാഴ്ച്ചപാടിലും മാറ്റങ്ങള്‍ വരുത്തുന്നു.

മേല്‍ പറഞ്ഞ വാക്കുകള്‍ പോലെയുള്ളവയുടെ അര്‍ത്ഥം അറിയാതെയാണ് പലകുട്ടികളും അവ തങ്ങളുടെ സംസാരങ്ങളില്‍ കൂട്ടിച്ചേര്‍ത്തുനിര്‍ത്തുന്നത്. അതിലൂടെ അവര്‍ ഫഹദ് ഫാസിലും, ആസിഫ് അലിയും, ദുല്‍ഖര്‍ സല്മാനുമൊക്കെ ആയതായി നിര്‍വൃതിയടയുന്നു.

എല്ലാ സിനിമകളും ഇന്ന് നമ്മുടെ കുട്ടികള്‍ കാണുന്നുണ്ട്. അവയ്ക്ക് ഒരു നിയന്ത്രണം ആയിക്കൂടെ ? . നാം കണ്ടതിനു ശേഷം മതിയില്ലേ കുട്ടികള്‍ ഇവ കാണണമോ എന്ന ഒരു തീരുമാനം എടുക്കാന്‍ ? ഇനി നമ്മള്‍ കാണിച്ചില്ലന്കിലും ചിലപ്പോള്‍ അവര്‍ കണ്ടെന്നു വരാം അത് മറ്റൊരു വശം അതിലേക്കു കടക്കുന്നില്ല.

ഈ അടുത്ത ഇറങ്ങിയ 101 ചോദ്യങ്ങള്‍ എന്ന സിനിമയുണ്ട് , എത്ര പേര് കണ്ടിട്ടുണ്ട് ആ സിനിമ , അതിലെ കാര്യങ്ങള്‍ എത്ര പേര് പങ്കു വെച്ചിട്ടുണ്ട് പരസ്പരം ?. എന്നാല്‍  മങ്കി പെന്‍ എന്ന സിനിമയെ കുറിച്ച് കേട്ട് , ഞാന്‍ കണ്ടിട്ടില്ല, എങ്കിലും കേട്ടത് ആറാം ക്ലാസ്സിലെ കുട്ടി ലവ് ലെറ്റര്‍ കൊടുക്കുന്നതിനെ കുറിച്ച്. എന്നാല്‍ ഈ സിനിമ ഇന്ന് കേരളത്തില്‍ ഉള്ള ഒട്ടു മിക്ക കുട്ടികളും കണ്ടു എന്നതാണ് സത്യം. അപ്പോള്‍ 101 ചോദ്യങ്ങള്‍ പോലുള്ള  ചില നല്ല സിനിമകള്‍ വരുന്നുണ്ട് പക്ഷെ അവയില്‍ കുട്ടികളുടെ സൂപര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ല കുട്ടികള്‍ക്ക് കാണാനും താല്പര്യമുണ്ടാകില്ല. സിനിമകള്‍ കാണുന്നു എങ്കില്‍ ഇത്തരം നല്ലത് കൂടി കുട്ടികളെ കാണിക്കാന്‍ ശ്രമിക്കുക.
അല്ലാതെ കുടുംബചിത്രം എന്നാ രീതിയില്‍ ഇപ്പോള്‍ വരുന്ന ചിത്രങ്ങള്‍ക്ക് കുട്ടികളെയും കൂട്ടി പോയാല്‍ അവയില്‍ വരുന്ന സീനുകള്‍ക്ക് മുന്നില്‍ കുട്ടികളെ സാക്ഷിയാകി ഇരുന്നു വിയര്‍ക്കേണ്ടി വരും . സുഹൃത്ത് സമീര്‍ യാസിന്‍ പറഞ്ഞ ഒരു അനുഭവം പങ്കുവെക്കാം "


നോട്ട്ബൂക്ക് എന്ന സിനിമ തിയ്യേറ്ററില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, നായികയ്ക്ക് പിരീഡ് വരുന്ന ഒരു സീന്‍ ഉണ്ട് ,ആ സമയത്ത് വിസ്പര്‍ പരസ്പരം ചോദിക്കുന്നു ,പിന്നീട് അതിനു വേണ്ടി നായകനെ പറഞ്ഞയക്കുന്നു ,,,എന്‍റെ പിറകില്‍ ഇരിക്കുന്ന ഫാമിലിയിലെ ചെറിയ കുട്ടി അമ്മയോട് ചോദിച്ചു ."അമ്മേ അതെന്താ അവര്‍ പറയുന്നേ "

അമ്മ പറഞ്ഞു ."ചീത്ത കാര്യങ്ങളാ "
കുട്ടി ."അപ്പോ അവര് ചീത്ത കുട്ട്യോളാണോ ?"
അമ്മ .അതേ
കുട്ടി പിന്നെ നായികയും കൂട്ടുകാരും വരുന്ന സീനിലോക്കെ ഉറക്കെ അമ്മയോട് പറയും "അമ്മേ ആ ചീത്ത കുട്ട്യോള് വീണ്ടും വന്നു "എന്ന്‍ ,,,,,കുട്ടിയുടെ ഈ സംസാരം തിയ്യേറ്ററില്‍ വലിയ ചിരി പടര്‍ത്തി " .
ഇത്തരം ചോദ്യങ്ങള്‍ എത്ര പേര് നേരിട്ടിട്ടുണ്ട്  !!!

നാളെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും അതിര്‍വരമ്പുകളറിയാത്ത നമ്മുടെ കുട്ടികള്‍ നമുക്ക് നേരെ തൊടുക്കുന്ന ചോദ്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു ആര് കണ്ടു . !!!!

ഒരമ്മക്ക് നേരിടേണ്ടി വന്ന ചോദ്യം ഞാന്‍ പങ്കു വെക്കാം , മമ്മുട്ടിയുടെ ഒരു പടം കണ്ടു മകന്‍ അമ്മയോട് "കാമരസം" എന്താണ് എന്ന് ചോദിച്ചു , ചൂളി പോയ അവര്‍ അവിടെ നിന്നും ഒഴിഞ്ഞു മാരുകയാനത്രേ ചെയ്തത്. പക്ഷെ അങ്ങനെ ചെയ്യരുത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് തക്കതായ ഉത്തരം ലഭിച്ചില്ലങ്കില്‍ അവര്‍ അതും തേടി പോകും അത് ചിലപ്പോള്‍ ഉത്തരങ്ങള്‍ക്കു പകരം യാഥാര്‍ഥ്യങ്ങളായി നേരിടേണ്ടി വരും. ഒരു ഉദാഹരണം പറയാം പീഡനത്തെ കുറിച്ച് ചോദിച്ച മൂന്നാം ക്ലാസ്സുകാരിയെ അമ്മ വഴക്ക് പറഞ്ഞു ഓടിച്ചു, കുട്ടിയുടെ മനസ്സില്‍ ചോദ്യം വീണ്ടും കിടന്നു കളിക്കുന്നു. എന്തും അറിയനമെന്നുള്ള കുട്ടികളുടെ ആവേശം അടുത്ത വീട്ടിലെ മധ്യവയസ്കനില്‍ എത്തുന്നു . പറഞ്ഞു കൊടുക്കുന്നതിനു പുറമേ കാണിച്ചു തന്നു മനസ്സിലാക്കി തരാം എന്നും പറഞ്ഞു കുട്ടിയെ പ്രലോബിച്ചു കൊണ്ട് പോയി ഉപയോകിക്കുന്നു  . ഇത് നമ്മുടെ നാട്ടില്‍ നടക്കുന്നതാണ് അപ്പോള്‍ അത്തരം ഒരവസ്ഥ നമ്മുടെ കുട്ടികള്‍ക്കും പിറകെ തന്നെ ഉണ്ട് . ചോദ്യങ്ങളുമായി വരുന്ന കുട്ടികളെ വഴക്ക് പറഞ്ഞു  ആട്ടി ഓടിക്കുന്നതിനു മുന്നേ ഒരു നിമിഷം ആലോചിച്ചു അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യ പെടുത്തി കൊടുക്കുക . പ്രത്യേകിച്ചും നമ്മുടെ അമ്മമാരാണ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികളുടെ ഉത്തരപെട്ടികളായിരിക്കണം .

പിന്നെ മനോജ്‌ തേജസ്‌ എന്ന സുഹൃത്ത് പറഞ്ഞപോലെ
"സാങ്കേതികവിദ്യ വളരുമ്പോള്‍ നാളെ കുട്ടികള്‍ നമ്മളോടുള്ള ചോദ്യങ്ങള്‍ തന്നെ അവസാനിപ്പിക്കും... എന്തിനും ഏതിനും വിരല്‍ത്തുമ്പില്‍ ഉത്തരം തേടുമ്പോള്‍ അവനു യന്ത്രം എന്ത് സന്മാര്‍ഗ്ഗ ബുദ്ധി ഉപദേശി ക്കുമോ ആവോ ..?"
ശരിയാണ് നാളെ അത്തരം ഒരു അവസ്ഥയിലേക്ക് ചെന്ന് പെടാം എങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ക്കു തന്റെ അച്ഛനും അമ്മയും ഉണ്ടാകുമെങ്കില്‍ ഒരു പരുതി  വരെ കുട്ടികള്‍ മറ്റു ഉറവിടം തേടി പോകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.  

സൈനു കരിപ്പൂര്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇവിടെ ചേര്‍ക്കാം "
സിനിമയിൽ ഹെൽമറ്റിട്ടെ ബൈക്ക്‌ ഓട്ടാവൂ എന്നു നമ്മുടെ ആർ ടി.എ.എന്തു കൊണ്ടു പറഞ്ഞു?
മദ്യം കഴിക്കുന്ന വേളകളിൽ മുന്നറിയിപ്പു കൊടുക്കാൻ എന്തിനു സെൻസർ ബോർഡ്‌ തീരുമാനം കൈ കൊണ്ടു?.ഇതിൽ നിന്നെല്ലാം സമൂഹത്തിൽ എന്തൊ മോശമായ പ്രവണത ഉടലെടുക്കും എന്നതു കൊണ്ടല്ലേ .. ഈ പറഞ്ഞതിനേക്കാളെല്ലാം മോശവും പറയാൻ പാടില്ലാത്തതുമായ അൺ പാർലമന്റ്‌ വാക്കുകൾ ഒരു വിധമെല്ലാ പടങ്ങളിലും കേൾക്കുന്നു.
ഇതിനു സെൻസർ ബോർഡിനു എന്തെങ്കിലും പരിഹാരം കണ്ടെത്താനാവുമോ?
അതിനേക്കാൾ മോശമായ ആഭാസത്തരങ്ങളാണു കോമഡി എന്ന പേരിൽ ചാനലായ ചാനലുകളിൽ കുടുംബങ്ങൾ ദിനേന കണ്ടുകൊണ്ടിരിക്കുന്നത്‌."

കോമഡി ആയാലും ട്രാജഡി ആയാലും തെറി വാക്കുകള്‍ക്കും മറ്റും യാതൊരു കുറവും ഉണ്ടാകില്ല .

നാസര്‍ രാമപുരം ചൂണ്ടി കാടിയ ഒരു കാര്യം പറയാം "
ഇടുക്കി ഗോള്‍ഡ്‌ എന്നാ സിനിമ കണ്ടു.കഞ്ചാവിനു പുതിയ ഒരു മാര്‍ക്കെറ്റിംഗ് തന്ത്രം..ഇതുപോലെ ഒരുപാടു സിനിമകള്‍ നാട്ടില്‍ തിന്മകള്‍ പടര്‍ത്തുന്നു.മുന്പ് പല നല്ല കാര്യങ്ങളും ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന ഒരു നല്ല മാധ്യമം ആയിരുന്നു സിനിമ.ഇന്ന് അതെല്ലാം മാറി."
സത്യമല്ലേ അദ്ദേഹം പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കൂ ...


ഇനി മറ്റൊരു കാര്യത്തിലേക്ക് കടക്കാം
സിനിമകളേക്കാള്‍ അപകടകാരികളാണ് അഞ്ചു മിനുട്ട് മാത്രം നീളുന്ന ആല്‍ബങ്ങള്‍ . പ്രത്യേകിച്ച് മാപ്പിള ആല്‍ബം എന്ന ലേബലില്‍ വരുന്നവ. അഞ്ചു മിനുട്ടില്‍ കാഴ്ച്ചയില്‍ നിന്ന് തുടങ്ങി പിണക്കവും ഇണക്കവും പ്രണയവും എന്തിനു ലൈംഗിക ബന്ധങ്ങളില്‍ കൂടി പോലും കടന്നു പോകുന്നു ഇവ . പിന്നെ കാര്‍ട്ടൂണുകള്‍, ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന മറ്റൊന്നാണ് കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ വെച്ച് കൊടുത്ത് കൊണ്ട് ഒരിടത്ത് ഒതുക്കി ഇരുത്തുന്നത്‌. കാര്‍ട്ടൂണ്‍ സ്ഥിരമായി കാണുന്ന കുട്ടികളുടെ മാനസിക വളര്‍ച്ചയെ പറ്റിയൊക്കെ ഒരുപാട് പറയാനുണ്ട് അത് നമുക്ക് പിന്നീട് ആവാം . പോഗോ , കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് , കൊച്ചു ടി വി തുടങ്ങിയ കാര്‍ട്ടൂണ്‍ ചാനലുകളിലെ വല്ല കാര്‍ത്ടൂനും കാണാന്‍ ശ്രമിച്ചിട്ടുണ്ടോ ? അതായത് പുതിയ കാര്‍ട്ടൂണുകള്‍ അവയും സിനിമകില്‍ നിന്ന് വ്യത്യാസമില്ല . പ്രണയവും പീഡനങ്ങളും അവയിലും നടക്കുന്നു. ഫ്രഞ്ച് കിസ്സും തലോടലുകളും നടക്കുന്നു ഇവക്കു മുന്നിലെക്കാന് നമ്മുടെ കുട്ടികളെ അമ്മമ്മാര്‍ വെച്ച് കൊടുക്കുന്നത് എന്നാ സത്യം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട് ?  കമ്പുട്ടറില്‍ നിന്നും  സൂക്ഷിക്കുന്ന പോലെ തന്നെ ടി വി യില്‍ നിന്നും കുട്ടികളെ സൂക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്നാ ലേബലോടെ ഇനിയും സിനിമകള്‍ വരാം പഞ്ച് ഡയലോഗുകള്‍ക്കിടയില്‍ തേങ്ങകള്‍ ഇനിയും ഇടാം ,
പക്ഷെ ഇവിടെ നമുക്ക് എന്ത് ചെയ്യാനാകും ? ... എന്ന് പറഞ്ഞു ഒഴിയാതെ കഴിയുന്നത് ചെയാം. ചില നിര്‍ദേശങ്ങള്‍ വെക്കാം . വീടുകളില്‍ വെച്ചിട്ടുള്ള ടി വി കളില്‍ വരുന്ന സിനിമകള്‍ ആയാല്‍ പോലും അവ കുട്ടികള്‍ ഒറ്റക്കിരിന്നു കാണാനുള്ള അവസരങ്ങള്‍ ഉണ്ടാകരുത്.
കഴിയുന്ന അത്ര ശ്രടിക്കുക പക്ഷെ അത് അവര്‍ക്ക് ആലോസരപെടുന്ന രീതിയില്‍ ആവരുത് . എങ്ങെനെ എന്നാല്‍ നമ്മള്‍ ഇരിന്നു കാണുകയും കുട്ടികള്‍ വന്നു കാണുമ്പോള്‍ എഴുന്നേറ്റു പോകാന്‍ പരയുകയുമല്ല ചെയേണ്ടത് , അവ നല്ലതല്ല എന്ന് കുട്ടികളെ ബോധ്യപെടുത്തി നമ്മള്‍ കൂടി അത് ഒഴിവാക്കുകയാണ് ചെയേണ്ടത്,

ചര്‍ച്ചകളില്‍ സമി ശ്രീകുമാര്‍ പറഞ്ഞ ഒരു കാര്യം ചിരിക്കാനുന്ടെങ്കിലും ചിന്തിക്കാനേറയുണ്ട്  "
മാതാ പിതാ ഗുരു ദൈവം ...ഇതായിരുന്നു നമ്മുടെ ആപ്ത വാക്യം ..ഇന്നത് മാറി " മാതാ പിതാ ഗൂഗിള്‍ ദൈവം " ആയി . കലികാലെ ഓപ്പോസിറ്റ് ബുദ്ധി .......കെമിസ്ട്രിയും ...ഫിസിക്ക്സും ..നമ്മള്‍ നല്ല പോലെ പഠിച്ചു ...പഠിച്ചു കൊണ്ടിരിക്കുന്നു ..മാനുഷിക മൂല്യങ്ങളെ കുറിച്ച് പഠിക്കാന്‍ മറന്നു . ഇനി ഒരു തിരിച്ചു പോക്ക് അസാദ്യം ...............

അതെ ഒരു തിരിച്ചു പോക്ക് അസാദ്യം തന്നെ , നാമല്ലാവരും മനസിലാക്കിയ സത്യം , എങ്കിലും ശ്രമിച്ചു കൊണ്ടിരിക്കാം നമ്മുടെ വീടുകളില്‍ നിന്നും തന്നെയാവണം അവയ്ക്ക് തുടക്കമിടേണ്ടത് . 

4.2.14

ഫുട്ബാൾ എഴുത്ത്


കാത്ത് കാത്തിരുന്ന മത്സരത്തില്‍ ചെല്‍സിക്ക് ജയം

സീസണിലെ മികച്ച പോരാട്ടം എന്ന് വിശേഷിപ്പിചിരിന്ന മാഞ്ചസ്റ്റര്‍സിറ്റി ചെല്‍സി മത്സരം കഴിഞ്ഞപ്പോള്‍ അന്തിമ വിജയം ചെല്സിക്കൊപ്പം . ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ചെല്‍സി വിംഗ് ബാക്ക് ഇവാനോവിക് നേടിയ ഉജ്വല ഗോളിലൂടെയാണ് സിറ്റിയെ മലര്ത്തിയടിച്ചത്.
ഫുട്ട്ബാള്‍ പ്രേമികളും , പണ്ഡിതന്‍മാരും മത്സരത്തിനു മുന്നേ സിറ്റി ക്കായിരിന്നു മുന്‍‌തൂക്കം നല്കിയിരിന്നത്. എന്നാല്‍ പരിശീലനത്തില്‍ അഗ്രഗണ്യനായ ജോസ് മൌരീന്നോ എന്ന കൊച്ചിന് കീഴില്‍ വമ്പന്‍ മത്സരങ്ങള്‍ ജയിക്കാനുള്ള ആര്‍ജ്ജവം ഒരിക്കല്‍ കൂടി ചെല്‍സി ലോകത്തിനു കാണിച്ചു കൊടുത്ത്.
ഇത്തിഹാദില്‍ തിങ്ങി നിറഞ്ഞ നാല്‍പ്പത്തി എഴായിരത്തില്‍ പരം വരുന്ന കാണികള്‍ക്ക് മുന്നില്‍ കളി തുടങ്ങിയത് സിറ്റി ആയിരിന്നു . പത്തൊമ്പതാം സെക്കണ്ടില്‍ തന്നെ ചെല്‍സി ഗോള്‍ മുഖത്തേക്ക് കുതിച്ച പന്ത് കീപ്പര്‍ ചെക്ക് വിഫലമാക്കി കൊണ്ടാണ് കളിക്ക് ചൂട് വെച്ചത്. മൂന്നാം മിനുട്ടില്‍ ടുറെയുടെ പാസ് സ്വീകരിച്ചു ബോക്സില്‍ കയറിയ നിഗ്രിടോയുടെ ഷൂട്ട്‌ ലക്‌ഷ്യം കാണാതെ പുറത്തേക്ക് പോയി. കുറിയ പാസ്സുകലുമായി കളിച്ച ചെല്‍സി ആദ്യ നീക്കം നടത്തുന്നത് എട്ടാം മിനുട്ടില്‍ ആണ് . പ്രതിരോതത്തിനിടയിലൂടെ കടക്കാന്‍ ശ്രമിച്ച വില്ലിയനെ തടുക്കാനുള്ള പ്രതിരോതത്തിന്റെ ശ്രമം പാളി . കൂട്ടിയിടിച്ചു വീണ സിറ്റി കളിക്കാരെ വകഞ്ഞു പോസ്റ്റില്‍ കാത്ത് നിന്നിരുന്ന ഏറ്റു റാമിറാസ് എന്നിവര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചന്കിലും കമ്പനി കോര്‍ണര്‍  വഴങ്ങി ബോള്‍ ഒഴിവാക്കി. പതിനഞ്ചാം മിനുട്ടില്‍ യായ ടുറെയുടെ കിക്ക് ബാറില്‍ ഉരുമി  പുറത്തേക്ക് പോയി. ഗാലറിയില്‍ സിറ്റി ഫാന്‍സിന്റെ ആരവങ്ങള്‍ക്കു ശക്ത്തി ഏറി കൊണ്ടിരിന്നു. വൈകാതെ പതിനെട്ടാം മിനുട്ടില്‍ സില്വക്ക് ലഭിച്ച നല്ല അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല .
പതിയെ കളിയിലേക്ക് തിരിച്ചു വന്ന ചെല്‍സി അടുത്ത അവസരം ഉണ്ടാക്കുന്നത്‌ ഇരുപത്തി ഏഴാം മിനുട്ടിലാണ്. വില്ലിയന്റെ നീക്കത്തിനൊടുവില്‍ ബോക്സില്‍ വെച്ച് റാമിറസിന് നല്‍കിയ പന്ത് രമിരാസ് പായിച്ച  വിരസമായ ഷൂട്ട്‌ സിറ്റി ഗോളി ഹാര്‍ട്ട് തട്ടി ഒഴിവാക്കി. റീ ബൌണ്ട് ബൈസിക്കള്‍ കിക്കിലൂടെ ജീവന്‍ നല്‍കാന്‍ ശ്രമിച്ച വില്ലിയന്റെ ശ്രമവും പാളി ബോള്‍ ഗാലറിയില്‍. 
മുപ്പത്തി രണ്ടാം മിനുട്ടില്‍ ഹസാര്ടിന്റെ നീക്കത്തിനൊടുവില്‍ പന്ത് രമിരസിനും അവിടന്ന് ഇവനോവികിലും എത്തി . ബോക്സിലേക്ക് കടന്ന ഹാസാര്ടിനു നീക്കി കൊടുത്ത പന്ത് ഒഴിഞ്ഞു നിന്നിരിന്ന രമിരസിലേക്ക് , റാമിയുടെ ഷോട്ട് കമ്പനി തട്ടിയകറ്റിയിട്ടത് ഇവനോവിക്കിന്റെ കാലിലേക്ക് , ബോക്സിനു പുറത്തു നിന്നിരുന്ന ഇവനോവിക്കിന്റെ ഇടങ്കാലന്‍ ഷോട്ട് പ്രതിരോതത്തിനിടയിലൂടെ ഗോളിയെയും കടന്നു വല കുലുക്കി . സിറ്റി 0 - 1 ചെല്‍സി
പിന്നീട് ചെല്‍സിയും ഹസാര്‍ഡും കാലം നിറയുന്നതാണ് കണ്ടത്. മികിച്ച മുന്നേറ്റങ്ങള്‍ കൊണ്ട് നിരന്തരം സിറ്റി പ്രതിരോതത്തിനു തല വേദന ശ്രിഷ്ട്ടിച്ച ഹസാര്ടിനെ മെരുക്കാന്‍ പലപ്പോഴും സിറ്റി പരുക്കന്‍ അടവുകള്‍ കൈകൊണ്ടു . സിറ്റി നിരയില്‍ ടെമിശ്ലെസും കൊലരോവും മഞ്ഞ കരടു കണ്ടു . പരുക്കന്‍ കളികള്‍ക്ക് ഇവനോവികും മറ്റിക്കും  ചെല്‍സി നിരയിലും ബുക്ക്‌ ചെയപെട്ടു . നാല്പത്തി മൂന്നാം മിനുട്ടില്‍ ഹസാര്ടിന്റെ മനോഹരമായ മറ്റൊരു നീക്കം കണ്ടു. ലൂയിസ് നല്‍കിയ ബോളുമായി ഗ്രൌണ്ടിന്റെ ഇടത്തെ സൈഡിലൂടെ ബോക്സിലേക്ക് കടന്നു ഹസാര്‍ഡ്‌ നല്‍കിയ പാസ്‌ വാങ്ങാന്‍ പോസ്റ്റിനു മുന്നില്‍ ആളുണ്ടായിരുന്നില്ല, എന്നാല്‍ കുതിച്ചെത്തിയ ഏറ്റു ന്റെ  ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുമെന്ന്  പ്രതീക്ഷിച്ചില്ല.
വൈകാതെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിപ്പിച്ചു കൊണ്ട് റഫറി വിസില്‍ ഊതി.   
കരുത്താര്‍ജിച്ചു വന്ന സിറ്റി ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിന്നു . അന്‍പതാം മിനുട്ടില്‍ ബോക്സില്‍ നിന്നും യായ ടുറെ തൊടുത്ത ഷോട്ട് പോസ്ടിനരികിലൂടെയാണ് പുറത്തു പോയത് . ചെല്‍സി നിരയില്‍ ഹസാര്‍ഡ്‌ നിരന്തരം ബാല്ലുമായി കുതിച്ചു കൊണ്ടിരിന്നു. മിക്കപ്പോഴും അവ ഫൌളിലൂടെയാണ് സിറ്റി തടഞ്ഞു നിര്‍ത്തിയത്, അന്‍പത്തി രണ്ടാം മിനുട്ടില്‍ വീലിയനില് നിന്നും സ്വീകരിച്ചു മാറ്റിക് തൊടുത്ത വോളി പോസ്റ്റില്‍ തട്ടിയാണ് പുറത്തു പോയത് .
അറുപത്തി ഏഴാം മിനുട്ടില്‍ സിടിയുടെ ശ്രമം ചെല്‍സി ഗോള്‍ പോസ്റ്റില്‍ അങ്കലാപ്പ് ശ്രിഷ്ട്ടിചെങ്കിലും പ്രതിരോതത്തില്‍ പാറ പോലെ ഉറച്ചു നിന്ന കാഹില്‍ മനോഹരമായി അവ രക്ഷപെടുത്തി. എഴുപത്തി മൂന്നാം മിനുട്ടില്‍ ബോസിന് അടുത്തു നിന്നും സിറ്റിക്ക്  ഫ്രീകിക്ക് ലഭിച്ചു. സില്‍വയുടെ മനോഹരമായ കിക്ക് അസാമാന്യ മേയ് വഴക്കത്തോടെയാണ് ചെക്ക് രക്ഷപെടുത്തിയത്. പ്രായം തളര്‍ത്തിയിട്ടില്ല എന്ന് ചെക്ക് ഒരിക്കല്‍ കൂടി പറയാതെ പറഞ്ഞു . എഴുപത്തി അഞ്ചാം മിനുട്ടില്‍ സിറ്റിയുടെ അടുത്ത ആക്രമണവും ലക്‌ഷ്യം കാണാതെ പുറത്തു പോയി . ബോക്സിലേക്ക് മറിച്ചു നല്‍കിയ ബോള്‍ സില്‍വയുടെ ഷോട്ട് ലക്‌ഷ്യം തെറ്റി. അതിനിടയില്‍ വില്ലിയന്‍ എടുത്ത കോര്‍ണറില്‍ കാഹിലിന്റെ ഹെഡ് പോസ്റ്റില്‍ തട്ടി തെറിച്ചു , മത്സരത്തില്‍ മൂന്നാം തവണയായിരിന്നു പോസ്റ്റ്‌ വില്ലനായത്. എണ്‍പത്തി മൂന്നാം മിനുട്ടില്‍ ചെല്‍സി കളിയിലെ ആദ്യ സബ് ഇറക്കി . എറ്റോക്ക് പകരം ഓസ്കാര്‍ . തൊണ്ണൂറാം  മിനുട്ട് വരെ ചെല്‍സി ബോള്‍ കൈവശം വെക്കാന്‍ ശ്രമിച്ചു. അക്രമങ്ങള്‍ക്ക് ശ്രമിക്കാതെ കുറിയ പാസ്സുകല്കൊണ്ട് കളം  നിറഞ്ഞു .ഹസാര്‍ഡ്‌ സിറ്റി ഗോള്‍ മുകത്തിനു പുറത്തു പന്ത് കൊണ്ട് ചിത്രം വരച്ചു. മൂന്നു മിനുട്ട് അതിക ടൈം അനുവദിച്ചപ്പോള്‍ സിറ്റി അവസാന വട്ട ശ്രമത്തിലേക്ക് കടന്നു.ആവനാഴിയിലെ അവസാന അസ്ത്രങ്ങളും എടുത്തു തൊടുത്തു. തൊണ്ണൂറ്റി ഒന്നാം മിനുട്ടില്‍ വന്ന ആക്രമണം കാഹില്‍ കോര്‍ണര്‍ വഴങ്ങി. സിറ്റിയുടെ ആക്രമണ ത്വരതയില്‍ പിഴവുണ്ടാക്കാനായി മൌറിന്നോ രണ്ടാം  മാറ്റം  നടത്തി . വില്ലിയനു പകരം മൈകളിനെ ഇറക്കി . കളം  വിടാന്‍ വൈകിച്ച   വില്ലിയന്‍ മഞ്ഞ വാങ്ങിയാണ് പോയത്.  തൊണ്ണൂറ്റി മൂന്നാം മിനുട്ടില്‍ ജോവേട്ടിക്കിന്റെ കിടിലന്‍  ഷോട്ട് മികച്ച ഫോമിലുള്ള ചെക്ക് മനോഹരമായി  രക്ഷപെടുത്തി കോര്‍ണര്‍ വഴങ്ങി . തൊണ്ണൂറ്റി നാലാം മിനുട്ടിലേക്ക് കളി നീണ്ടപ്പോള്‍ ചെല്‍സി വിജയകരമായ അടുത്ത സബ് നടത്തി . ഹസാര്ടിനു പകരം ബാ കളത്തിലേക്ക്.  കോര്‍ണരും തുടര്‍ന്നും ചെല്‍സി ഗോള്‍ മുകത്തെക്ക് പന്തുകള്‍ പായിച്ചെങ്കിലും ഉറച്ച പ്രതിരോതത്തില്‍ വിള്ളലുകള്‍ കണ്ടെത്താന്‍ സിറ്റിക്ക് കഴിഞ്ഞില്ല . കളത്തില്‍ കൊച്ചു വിലങ്ങിടപെട്ട സെകൊയുടെ അവസാന ശ്രമം മനസ്സുപോലെ ലക്ഷ്യഭോതമില്ലാതെ പുറത്തേക്ക് പോയി.
ഒടുവില്‍ തൊണ്ണൂറ്റി നാലാം മിനുട്ടില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ആവേശ മത്സരത്തില്‍ ചെല്‍സിക്ക് ഒരു ഗോള്‍ ജയവും വിലപെട്ട മൂന്നു പൊയന്റും , ഇതോടെ പോയിന്റ്‌ നിലയില്‍  സിറ്റിക്കൊപ്പം  തിരിച്ചെത്താനും ചെല്സിക്കായി .

പോസ്റ്റിനു കീഴെ ചെക്കും പ്രതിരോതത്തില്‍ ഇവനോവികും ടെറിയും കാഹിലും അസ്പിയും പാറപോലെ ഉറച്ചു നിന്നപ്പോള്‍ മറ്റു ടീമുകള്‍ക്കെതിരെ ഗോളുകല്‍കൊണ്ട്  ആറാട്ട്‌ നടത്തുന്ന സിറ്റി ചിത്രത്തിലെ ഇല്ലാതായി . സിറ്റിയുടെ ഗോളുകള്‍ക്ക് പിന്നില്‍ ചരട് വലിക്കുന്ന ടുറെയെയും സില്വയെയും മാറ്റിക്കും ലൂയിസും പൂട്ടി. സിറ്റി പ്രതിരോതത്തില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി ഹസര്‍ഡും രമിയും വില്ലിയനും കളം  നിറഞ്ഞു, അവര്‍ക്ക് മികച്ച പിന്തുണയായി ഏറ്റുവും കൂടിയായപ്പോള്‍ ചെല്‍സി തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
എതിരാളികളെ അറിഞ്ഞു കളി മാറ്റുന്നവനാണ് മൌറിന്നോ അത് കൊണ്ട് തന്നെയാണ് അദ്ദേഹം "സ്പെഷല്‍ വണ്‍" എന്നരിയപെടുന്നതും. പ്രതീക്ഷിക്കാത്ത ചില തീരുമാനങ്ങലായിരിക്കും മോരിന്നോയുടെത് പക്ഷെ അത് ടീമിന് ഗുണം ചെയാതിരിക്കുന്ന അവസരങ്ങള്‍ വളരെ കുറവാണ്.
എന്തായാലും ഈ വിജയത്തോടെ കളിക്കാര്‍ക്കും ചെല്സിയയെ നെഞ്ചില്‍ഏറ്റുന്ന ആരാധകര്‍ക്കും വലിയൊരു ആവേശം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഇനി കാത്തിരിക്കാം സീസണ്‍ അവസാനിക്കുന്ന വരെ കടുത്ത പോരാട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ .

ഫാഇസ് കിഴക്കേതില്‍

18.12.13

ചോക് പെയിന്റിംഗ്

ബ്ലൂ ബ്ലോസം - ചോക്ക് പെയിന്റിംഗ്

പെൻസിൽ ഡ്രോയിങ്

ദിദിമോസ് - സുഹൃത്ത് സോണി ഡിത്തിന്റെ  ചക്കരകുട്ടൻ

പെൻസിൽ ഡ്രോയിങ്

നേഹ - സുഹൃത്ത്  അൻവർ ഷാ  തളിയുടെ  മകൾ

27.10.13

നീയും ഞാനും

നീയും ഞാനും

***************

 

അന്ന് നീയും ഞാനും
തൂവെള്ള താളുകളായിരുന്നു

എഴുതി തുടങ്ങാത്ത
പുസ്തകത്തിലെ
മഷി പുരളാത്ത താളുകള്‍ .
പുതു മഴയില്‍
ഒരുകുടക്കീഴിലേ നിന്ന്
സല്ലാപമെന്നോണം അന്ന്
നാം പറഞ്ഞ കഥകള്‍
നമ്മുടെ സ്വപ്നങ്ങളായിരിന്നു.
മനസിനെ ഇടയ്ക്കിടെ
പൊടി തട്ടിയെടുത്തത്
ആ സ്വപ്നങ്ങളുടെ മനോഹര
വര്‍ണ്ണങ്ങളായിരിന്നു.

എങ്കിലും

കണക്ക്കൂട്ടലുകളുടെ
ലോകത്ത് നാം പാഞ്ഞു നടന്നപ്പോള്‍
കൊഴിഞ്ഞു പോയതെന്തോ
നാമറിയാതെ പോയി.
തിരികെ നോക്കുമ്പോള്‍
ഒഴുകി അകന്ന
മഴവെള്ള പാച്ചിലായി
കാലം നമ്മെ നോക്കി
ചിരിക്കുന്നുണ്ടോ ?

ഹ്രസ്വ ജീവിതത്തിലെ
ദിനരാത്രികളില്‍ നിന്ന്
പ്രണയത്തിന്റെ
സ്നേഹത്തിന്റെ
വാത്സല്യത്തിന്റെ
ഇത്തിരി നേരം
നമുക്ക് അരിച്ചെടുക്കാനാകുമോ ?

അരികിലുണ്ടായിട്ടും
നാം കുഴിയാനകളായി
മാറിയത് ആരില്‍ നിന്നുള്ള
ഒളിച്ചോട്ടമായിരിന്നു ?
എന്തിനു വേണ്ടിയുള്ള
നെട്ടോട്ടമായിരിന്നു ?

ഇന്ന് നീയും ഞാനും
കീറിയെടുത്ത താളുകളാണ്
എഴുതി തീരാത്ത
പുസ്തകത്തിലെ
മഷിയാല്‍ മുഷിഞ്ഞ
ഇരുണ്ട താളുകള്‍ .
ചിലന്തി വലയില്‍
കുരുങ്ങിയ ഇരകളുടെ
സല്ലാപമെന്നോണം ഇന്ന്
നമുക്ക് പറയാനുള്ള കഥകള്‍
നമ്മുടെ ജീവിതമാണ്
വിരഹത്തിനു ബലി കൊടുത്ത
നമ്മുടെ പ്രണയ ജീവിതം .




26.2.13

സ്റ്റാറ്റസ്




നാട്ടില്‍ നിന്നും ഉള്ള നിര്‍ത്താതെയുള്ള ഫോണ്‍ വിളി കണ്ടാണ്‌ അവന്‍ ഫേസ്ബുക്കില്‍ നിന്നും തിരിഞ്ഞത് .തന്റെ പുതിയ പോസ്റ്റിനു വേണ്ടി വരികള്‍ ഖണ്ഡികകളായി പോയി കൊണ്ടിരിക്കുകയായിരിന്നു.
അയാള്‍ ഫോണ്‍ എടുത്തു നാട്ടിലേക്ക് തിരികെ വിളിച്ചു.

വടക്കെകരത്തെ ആയിഷത്താടെ പേരകുട്ടീനെ ഞങ്ങള്‍ ഇന്നലെ ഒരു കല്യാണത്തിനു വെച്ച് കണ്ടിരിന്നു, നല്ല ചേലുണ്ട് ഞങ്ങള്‍ ഓളെ പോയി ഒന്ന് പെണ്ണ് കാണട്ടെ നിനക്ക് വേണ്ടി ? നീ കണ്ടിട്ടുണ്ടാവല്ലോ ഓളെ .

ഫോണ്‍ എടുത്തതും മറ്റൊന്നും ചോദിക്കാതെ ഉമ്മ കാര്യം പറഞ്ഞു

എന്തൊക്കെയാ ഉമ്മ നിങ്ങളീ പറയുന്നേ ?

എടാ ഇജ്ജ് അടുത്ത മാസം വരാന്നല്ലേ പറഞ്ഞ്?

അതെ

ആ അന്റെ കല്യാണം നടത്താന്നു ഞങ്ങളങ്ങു തീരുമാനിച്ചു

അതിനുമ്മ ഇപ്പൊ ന്റെ കയ്യില്

അതൊന്നും ഇക്കറീല ന്നെ കൊണ്ട് ഇനി ഒറ്റയ്ക്ക് വയ്യ .നബീസാതാടെ മോളാണ് മുംതാസ് നീ ഓളെ കണ്ടിട്ടില്ലേ ? നല്ല കുട്ട്യ തന്കപെട്ട സ്വഭാവും

ഉം... കണ്ടിട്ടൊക്കെ ഉണ്ട്

എന്നാ ഞങ്ങള്‍ പോയി ഓളെ കാണട്ടെ ട്ടോ, ബാക്കി ഒക്കെ നീ വന്നിട്ടാകാം ..

അതല്ല ഉമ്മ നബീസാത്ത ... അവര്‍ക്കിപ്പോ എന്താ ഉള്ളത് .. നല്ലൊരു വീടുപോലും ഇല്ല , പിന്നെ..

അതിനു നീ ഒളോടെ അല്ലോല്ലോ പൊറുക്കണത്? ഓളെ ഇങ്ങട് കൊണ്ടാരല്ലേ !

അതല്ല .. ഓല് സാമ്പത്തികമായി ..

സാമ്പത്തികം അതിനു നമുക്ക് എന്ത് കുന്താ ഉള്ളത് ?

അതല്ല ഉമ്മ , കായി ഇക്ക് മാണ്ട , ഇച്ചിരി പണ്ടം തരാന്‍ കൂടി അവര്‍ക്ക് കയ്യൂലങ്കില്‍ . !

നീയല്ലേ പറയാറ് ആനയ്ക്ക് പണ്ടോം പണോം ഒന്ന് മാണ്ടാ ഇജ്ജു അതിനു കണക്കു പരീല്ലാ ന്നൊക്കെ ?

ഞാന്‍ കണക്കു പറീല ക്ക് മാണന്നും ഇല്ല്യ പക്ഷെ അവര്‍ക്ക് എന്തെങ്കിലും തരാന്‍ കയ്യെണ്ടേ .. ഒന്നും ഇല്ലാത്തോട്ന്നു കൊടുന്നിട്ടു പിന്നെ ...

ഉം ഉമ്മാക്ക് മനസ്സിലായി ...

അതല്ല ഉമ്മാ ഞാന്‍ പറഞ്ഞത് ....

ഉം .. ഇജ്ജു ഒരു കാര്യം ഓര്‍ക്കണം മോനെ അന്റെ താത്താനെ, ഹൈറുനെ കെട്ടിച്ചു വിടാന്‍ അന്റെ ബാപ്പ പെട്ട പെടാപാട്, ന്റേം അന്റെ ബാപ്പടെം മനസ്സ് ആ കാലത്ത് കത്തിയ കത്തല്, നിന്നെ ഒന്നും അന്ന് അറിയിച്ചിട്ടില്ല ബാപ്പയും ഞാനും,
അളിയന്‍ ഒന്നും ചോദിക്കാതെ വന്നിട്ട് പോലും പത്തു പവന്‍ പണ്ടം ഉണ്ടാക്കാന്‍ ബാപ്പ ഓടിയ ഒട്ടത്ത്ന്റെ കണക്കും ഉരുകിതീര്‍ന്ന മനസ്സിന്റെ വലിപ്പവും അനക്ക് പറഞ്ഞാ മനസ്സിലാകൂല.
ആ കഷ്ട്ടപാടിന്റെ വില അനക്ക് മനസ്സിലാകൂല .. അതെ പോലെ തന്നെ ആയിരിക്കും നീ കണക്കു പറഞ്ഞും പറയാതെയും വാങ്ങികൊണ്ട് വരുന്ന പണ്ടത്തിനു ആ കുട്ടീടെ ബാപ്പയും ഉമ്മയും ഇട്ട വില.
അറിഞ്ഞോ അറിയാതെയോ ഒരു ഉമ്മയുടെയോ ഉപ്പയുടെയോ മനസ്സ് കല്യാണപൊന്നിനു വേണ്ടി വേദനിപ്പിച്ചാല്‍ പിന്നെ നിന്റെ ജീവിതത്തിനു ബര്‍ക്കത്ത് കിട്ടാന്‍ നീ ആ പൊന്നൊക്കെ കൊടുത്താലും ചിലപ്പോ മതിയായെന്നു വരില്ല ...
ഞാന്‍ പറഞ്ഞന്നേ ഉള്ളൂ, ഉമ്മ പറഞ്ഞിട്ടല്ലേ എന്ന് പിന്നീട് പറയരുത് . നിന്റെ ജീവിതമാണ് അല്ലാഹുവിനോട് ഇജ്ജാണ് പറയേണ്ടി വരിക .. അതോണ്ട് ഇജ്ജ് തീരുമാനിച്ചിട്ടു അറിയിച്ചാ മതി എന്നിട്ട് ഞങ്ങള്‍ പൊയ്ക്കോളാം ...
ആ പിന്നെ , മുംതാസ് നല്ല കുട്ട്യാണ്‌. നീ കണക്കു വെക്കുന്ന പോന്നിനെക്കാളും പണത്തിനെക്കാളും വിലയുണ്ട്‌ അവള്‍ക്കു ..

ഉമ്മ ഫോണ്‍ കട്ട് ചെയ്തെങ്കിലും അവന്റെ കാതുകളില്‍ ഉമ്മയുടെ ഇടറിയ ശബ്ദം തങ്ങി നിന്നു . ഉമ്മയുടെ തേങ്ങലുകള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട്, ആകെ ഒരു മരവിപ്പാണ് ഇപ്പോള്‍ തോന്നുന്നത്, കസേരയിലേക്ക് ഒന്ന് ചാഞ്ഞിരിന്നു അയാള്‍ കണ്ണുകള്‍ തുടച്ചു. അല്‍പ നേരത്തെ ശൂന്യതയില്‍ നിന്നും തിരിച്ചു വന്നു ഫെസ്ബുക്കിലേക്ക് തിരിഞ്ഞു. ഖണ്ഡികകളായി തീര്‍ന്ന തന്റെ സ്ത്രീധന വിരുദ്ധ പോസ്റ്റിന്റെ അവസാന വാചകങ്ങള്‍ എന്ത് കുറിക്കണമെന്നറിയാതെ അവന്റെ വിരലുകള്‍ കീ ബോര്‍ഡിനു മുന്നില്‍ വിറങ്ങലിച്ചു. .
.

24.2.13

കാഴ്ച


കറകളഞ്ഞ കാഴ്ച
ബാക്കിയാണെങ്കില്‍
ഒരു മാറ്റത്തിനിത്തിരി
കടമെടുക്കാം
കാഴ്ചയോ കാഴ്ചപാടോ
കടമുണ്ട് രണ്ടും
കുറിപ്പെഴുതുന്നവര്‍ക്ക്.
ഇനി നോക്കാം ,
കാഴ്ചയാകാം മരവിച്ചത്‌
കാഴ്ച്ചപാടിനാകാം
തിമിരമേറ്റത്
ചുറ്റും
ഞെരിഞ്ഞമര്‍ന്ന
ശരീരങ്ങളുടെ
മുറവിളികള്‍ കേള്‍ക്കാം
ഇരുളടുക്കുമ്പോള്‍
ഇരമ്പുന്ന നിശ്വാസം കേള്‍ക്കാം
ഇനിയും വലിച്ചു കീറുവാനായ്
ഒരുക്കി നിര്‍ത്തിയ
അടിപ്പാവാടയുടെ
തേങ്ങല് കേള്‍ക്കാം,
വഴി മാറിപോവുക
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍.
അറിയുക,
ചവച്ചു തുപ്പുന്ന
ചുണ്ടുകളുടെ
കല്ലിച്ച മുലകളുടെ
രക്തത്തില്‍ കുതിര്‍ന്ന
ബീജങ്ങളുടെ ശാപങ്ങള്‍.
ഓര്‍ക്കുക
യാത്രയാക്കുന്ന ജന്മങ്ങള്‍
കണക്കുവെക്കാതിരിക്കില്ല
വിചാരമില്ലാത്ത ചെയ്തികള്‍ക്ക്
വിചാരണയുണ്ടാകുമെങ്കിലും
ലഭിക്കില്ലയൊരിക്കലും
ദയയെന്ന രണ്ടു വാക്ക്.
അറുപതു ആറിലും
ഇരുപതു എഴുപതിലും
പുല്‍കുമ്പോള്‍
അരുമകളകലുന്നത്
അതിര്‍ വരമ്പില്ലായിരുന്ന
സ്നേഹത്തില്‍ നിന്ന് .
ഇന്നും
അവിടെ കൊത്തി വലിച്ച
നഗനതയുടെ ബാക്കി കിടപ്പുണ്ട്
ചോര പുരണ്ട തുടകളെ
നോക്കി കാഴ്ചയാല്‍
ഭോഗിക്കുന്നവരുണ്ട്
ക്ലിപ്പകളുടെ വ്യക്തതയ്ക്ക്
തിരക്ക് കൂട്ടുന്നവരുണ്ട്,
വഴി മാറിപോവുക
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍.
കാഴ്ച മടുക്കുന്നു
കേള്‍വി വെറുക്കുന്നു
കഴുക കണ്ണുകളുമായ്
ചെന്നായ്ക്കള്‍ പതിയിരിക്കുന്നു
ഇനിയും നില്‍ക്കണ്ട
കാലം മാറുമെങ്കിലും
കാഴ്ച മാറില്ല
കാരണം
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍
വഴി മാറിപോവുക
വഴി മാറിപോവുക.

നഷ്ട്ടം




അണയുന്ന ദീപങ്ങള്‍
അകലുന്ന ബന്ധങ്ങള്‍


മുറിച്ചെറിയപെട്ട
മനസിന്റെ ഛായത്തില്‍
തീര്‍ത്ത രൂപങ്ങള്‍ ....

ചിന്തകളില്‍ കടഞ്ഞെടുത്ത
മായാ ശില്‍പ്പങ്ങള്‍

തൂലിക തുമ്പുകളില്‍
നിന്നും കൊഴിയുന്ന
അക്ഷര കൂട്ടുകള്‍എല്ലാം
നഷ്ട്ടമാകുന്നുയിന്നെനിക്ക് .......

തടവറകളുടെ
കല്ഭിത്തികള്‍ക്കിടയില്‍
അലയുന്ന മനസുപോലിരുളില്‍
മറയുന്നുയിന്നു ഞാന്‍.....

അകലമെന്നതെന്തിനോ
അടുക്കാന്‍ ശ്രമിക്കുന്നു

അരികിലെത്താന്‍
കൊതിക്കുന്ന
മനസിന്റെ വെമ്പലില്‍

അകലയായതെന്തിനെന്നാല്‍
അറിയിന്നുയിന്നു ഞാന്‍

അറിയാത്ത മനസിന്റെ
ആത്മ നൊമ്പരങ്ങള്‍....

എല്ലാം..........
നഷ്ട്ടമാകുന്നുയിന്നെനിക്ക് .......


കഴിഞ്ഞ രാവില്‍ ------- 11-07-2008





ഇന്നെന്തേ സൂര്യന്‍ ഉദിക്കുന്നില്ലേ.....ഹ... സമയമാകുന്നത്തെ ഉള്ളു അല്ലെ , ഇനിയും എത്ര നേരമിരിക്കനമിങ്ങനെ ...

കണ്ടോ പനിനീര്പോലും ഉണര്ന്നിഞട്ടില്ല,ഇനിയിപ്പോ എന്നോട് പിണങ്ങിയതാകുമോ?.... നേരം പുലരുംബോഴേക്കും നീ വിരിയുമല്ലോ...ഇത്തവണ ഞാന്‍ കാണും നിന്റെ ഉണരല്‍ കുറെ കാലമായി ഞാന്‍ കൊതിക്കുന്നു നീ വിരിയുന്നത് ഒന്ന് കാണാന്‍.
നിലാവും കുറവാണോ? ഈ മേഘങ്ങള്‍ ഇങ്ങേനെ നിന്നാല്‍ പിന്നെ എങ്ങേനെയാ നിലാവുണ്ടാകുക അല്ലെ? ഇവട്ടകള്കുംന അസൂയയാ എന്റെ ചന്ദ്രനോട്....
തണുത്ത കാറ്റിന്റെ പുണരല്‍ അവനെ കോരിത്തരിപ്പിച്ചു പുതപ്പെടുത്തു മേലില്‍ ചുറ്റി ജനാലയില്‍ ചാരി പനിനീര്പൂോവിനെയും നോക്കിയിരിന്നു...
ദേ.. അവന്‍ വിരിയുകയാണല്ലോ... എന്തൊരു ചന്തമാ നിനക്ക് സ്വര്ഗ.കവാടം ഇങ്ങേനെയാ തുറക്കുക എന്ന് ഒരിക്കല്‍ എന്റെ അമ്മ പറഞ്ഞിട്ടുണ്ട്.എന്തൊരു സുഗന്തമാ ഇന്നുനിനക്ക്,ഇത്രയതികം ഇതിനു മുന്പുണ്ടായിട്ടില്ലല്ലോ?.അതോ ഞാന്‍ ഉണരുംബോഴേക്കും കുറയുന്നതാണോ?..എന്തായാലും ഈ സുഗന്തം മത്തു പിടിപ്പിക്കുന്നു...
കണ്ടില്ലേ സൂര്യന്പോലും ഉണര്ന്നുര നിന്റെ സുഗന്തം കിട്ടിയിട്ടാണോ എന്നും ഇവന്‍ വരാറ്...
അല്ല എന്തേ ഇത്ര താമസിച്ചത് എത്ര നേരമായി ഞാന്‍ നിന്നെയും കാത്തു ഇവിടെ ഇരിക്കുന്നു ..
....................................................................
ഓ അത് ശരിയാ ഞാന്‍ നേരെത്തെ ഉണര്ന്നതാനല്ലോ ഞാന്‍ അത് മറന്നു ട്ടോ അതാ..
നീ ഇല്ലാതെ ഒരു രസവുമില്ല നീ ഇല്ലങ്കില്‍ ആരും വരുന്നില്ല എല്ലാവര്ക്കും ഇരുട്ടിനെ ഭയമാ.... പിന്നെ ഇന്നെങ്കിലും എന്നെ നിന്റെ അടുത്തേക്ക്‌ കൊണ്ട് പോകുമോ ?എത്ര നാളായി ഞാന്‍ നിന്നോട് പറയുന്നു,മേഗങ്ങളോട് നീ പറയുമോ നീ പറഞ്ഞാല്‍ അവര്‍ കേള്ക്കും എന്നെ ഒന്ന് എടുത്തു കൊണ്ടുവരാന്‍ പറ.....
ഹും,ആ കള്ളാ ചിരി കണ്ടാല്‍ എനിക്കറിയാം നീ എന്നെ പറ്റിക്കും
......
ഇല്ലേ?
.....
സത്യമായിട്ടും?..
.................................................................................................................................................
ഇല്ല നിന്നെ ഞാന്‍ ഒരിക്കലും കുറ്റപെടുത്തില്ല പരാതിയും പറയില്ല പോരെ?
.................................................................................
പിന്നെ ഇന്നൊരു പ്രത്യേകത ഉണ്ട് എന്താനന്നരിയുമോ?
..........
ആത്യം ഞാന്‍ പുരത്തിരങ്ങട്ടെ ട്ടോ എന്നിട്ട് നേരെ സംസാരിക്കാം ...
ഇന്നെന്റെ പിറന്നാളാണ്...
...........?
എത്രയെന്നോ.. അത് ഞാന്‍ പറയില്ല..
കളിയാക്കില്ലെന്നു ഉറപ്പാണെ
........................
എന്നാ ഞാന്‍ പറയാം ആരും കേള്ക്കടണ്ട ഇരുപത്തി.....................
എന്ത് സമ്മാനമാ നീ എനിക്ക് തരിക....
..................................................?
വേറെ ഒന്നും വേണ്ട എന്നെ അവിടെക്കൊന്നു കൊണ്ട് പോകുമോ?....
അത് മതി....
...................................................................
ചൂടോ എനിക്കോ ഞാന്‍ നിന്നെ എത്ര കാലമായി കാണാന്‍ തുടങ്ങിയിട്ട് നീ അവനെ ഇങ്ങു വിട് മേഘത്തിന് മുകളിലിരുന്നു ഈ ലോകമെനിക്കൊന്നു കാണണം...എന്നിട്ട് വേണം അബുക്കാനോടും,സിസിലിചെചിയോടും,ധാസപ്പനങ്കിളിനോടുമൊക്കെ ഒന്ന് പറയാന്‍ .... അവരൊക്കെ വിമാനത്തില്‍ കയറിയിട്ടുണ്ടാത്ത്രെ എന്താ പത്രാസന്നരിയുമോ നിനക്ക്?
നീ അവനെ ഇങ്ങു വിട് ..
............?
അതെ അവന്‍ തന്നെ ... വേഗം....
അപ്പൂപ്പന്‍ താടി പോലെ പാറിനടന്ന മേഘ ചുരുളുകള്‍ താഴെക്കിറങ്ങാന്‍ തുടങ്ങി ... പതിയെ പതിയെ അവനു മുന്നില്‍ അവ പരവതാനിപോലെ നിന്നു.
"എന്നാ ഞാന്‍ കെറുവാണേ ... അയ്യോ ഞാനിതുവേരുമൊരു പുകച്ചുരുലാനന്ന്നല്ലേ കരുതിയത്‌ ഇതിപ്പോ ബാപ്പുട്ടിക്കാടെ വീട്ടിലെ സോഫപോലെയുണ്ടല്ലോ "
എന്തായാലും നിനക്കെന്നോട് സ്നേഹമുണ്ട് .... ആ വണ്ടിപോട്ടെ വേകം പോട്ടെ ....."
കാറ്റിലിളകുന്ന ആലിലപോലെ അവനെയും കൊണ്ട് മേഘമാങ്ങനെ മേലോട്ടുയര്ന്നു ...
പുഴയും,മലയും,അവന്റെ കണ്ണുകള്ക്ക്ന‌ കുളിര്മുയേകി,പാട്ടുപാടി പക്ഷികള്‍ വട്ടം കൂടി സന്തോഷത്താല്‍ അവന്‍ തുള്ളിച്ചാടി
....................
"പിന്നെ ഒന്ന് ചുമ്മാതിരി ഇത്രയും സന്തോഷമുണ്ടാകുംബോഴല്ലേ ഒതിങ്ങിയിരിക്കുക "
.....................
"നീ പേടിക്കണ്ട ഞാന്‍ വീഴാതെ നോക്കി കൊള്ളാം "
.......................
അതൊന്നുമില്ല ഇനിയിപ്പോ വീണാല്‍ തന്നെ എന്റെ മണ്ണാ അവനെന്നെ പിടിച്ചോളും
നിന്നെപോലെ തന്നെയാ അവനും എന്നോട് വല്ല്യ സ്നേഹമാ"
ഹോ ഈ കാറ്റെന്താ ഇങ്ങെനെ ഒന്ന് ച്ചുംമാതിരിന്നൂടെ ?അല്ലെങ്കിലും ഞാന്‍ എന്തെങ്കിലും ചെയ്‌താല്‍ ഇവനത് കണ്ടൂടാ എന്റെ ചെടികളൊക്കെ ഇവന്‍ നശിപ്പിക്കും ഇപ്പൊ ദേ....
വേണ്ടാട്ടോ എനിക്ക് നില്ക്കാ്നാകുന്നില്ല
ഞാന്‍ വീഴുമേ
ഒന്ന് പതുക്കെ
വേണ്ടാ........അയ്യോ അമ്മേ................................
തണുത്തുറഞ്ഞ മണ്ണിന്‍ വിരിമാറിലെക്കവന്‍ പതിച്ചു ... നെറ്റിതടത്തില്‍ നിന്നും ചോരയോലിചിറങ്ങി....
കണ്ണുകള്‍ അടയാന്‍ തുടങ്ങി ... പത്തിയടഞ്ഞ കണ്ണുകളില്‍ അവന്‍ മ മണ്ണിനെ നോക്കി..........
"എന്തെ എന്നെ പിടിക്കഞ്ഞേ ? നീ ചതിച്ചതാണോ എന്നെ ?
എനിക്ക് വല്ലാതെ വേദനിക്കുന്നു ....
നിന്റെ ദാഹം തീര്ന്നോ എന്റെ രക്ത്തം കുടിച് ....
കുടിച്ചോ വേണ്ടുവോളം കുടിച്ചോ മഴകിട്ടിയിറ്റ് കുറെ നാളായല്ലോ
കുടിച്ചോ നിന്റെ ദാഹം തീരട്ടെ ....നിന്റെ ദാ"......

"ഡോക്ടര്‍ ........ഡോക്ടര്‍ "
"എന്താ എന്ത് പറ്റി" ?
ഡോക്ടര്‍ സുനിലവിടെ
അവിടെ ?"
വേഗം വരൂ റൂമില്‍ "
ദാ അവന്‍ വിളിച്ചിട്ട് മിണ്ടുന്നില്ല "....
പുതപ്പിനുള്ളില്‍ നിന്നും തലമാത്രം കാണിച്ചു ജനലില്‍ പിടിച്ചവന്‍ പുറത്തോട്ടും നോക്കിയിരിക്കുന്നു ഡോക്ടര്‍ അടുത്തെത്തി അവനെ വിളിച്ചു തോളില്‍ പിടിച്ചതും അവന്‍ ബെഡിലേക്ക് മറിഞ്ഞു
പള്സ്ി ചെക്ക് ചെയ്തു ഇല്ല എല്ലാം കഴിഞ്ഞിരിക്കുന്നു ...
"അവന്‍ പോയി" ഡോക്ടര്‍ നടന്നു നീങ്ങി
"പാവം ഒരുപാട് വേധനയനുഭവിച്ചു ഒരുപാട് ധുക്കവും ഒടുവില്‍ ഇന്ന് തന്നെ "
"അതാണ്‌ സിസ്റ്ററെ അവന്റെ വിധി നമ്മള്‍ എന്ത് ചെയ്യാന "
മുഖത്തെ മൂടികൊണ്ട് പുതപ്പിട്ടു എല്ലാവരും റൂമില്‍ നിന്നും പുറത്തിറങ്ങി
പുറത്തു വണ്ടിയുടെ ഹോണ്‍ നിലക്കാതെ അടിച്ചു ......
ഡോക്ടര്‍ ആംബുലന്സ്ു എത്തി "
"ഹും എന്നാ എടുക്കാന്‍ പറഞ്ഞോളു"
സ്ട്രെച്ചറില്‍ അവന്റെ ശരീരവും വെച്ചുകൊണ്ട് നടന്നു നീങ്ങുമ്പോള്‍ നോക്കിനിന്ന കണ്ണുകളില്‍ കണ്ണുനീര്‍ വിരുന്നെത്തി ....
പനിനീര്പൂ്വിന്റെ സുഗന്തമാവിടെയാകെ പരന്നു.....
"എന്തൊരു സുഗന്തമാണ് ഇന്നതിനു "
"അവന്‍ ഉണ്ടാക്കിയതാണ് അതെന്നല്ല ഇവിടെ കാണുന്ന ഒട്ടുമിക്കവും,അവ്ട്ടെകള്ക്ക്് വെള്ളമൊഴിക്കാന്‍ പോലും ആരെയും സമ്മതിക്കാറില്ല "
സ്ട്രെച്ചെര്‍ ആമ്ബുലന്സിലേക്ക് കയറ്റിയതും മഴത്തുള്ളികള്‍ മണ്ണിനെ ചുംബിച്ചു ....
മൂകമായ തേങ്ങലുകള്ക്കു ചെവികൊടുക്കാതെ ആംബുലന്സ്ള നീങ്ങിത്തുടങ്ങി ... ഇരു വശത്തുമുള്ള ചെടികളെയും പിന്നിലാക്കി 'തെനിക്കര മാനസികാര്യോഗ്യ കേന്ദ്രം" എന്നെഴുതിയ ഗൈറ്റും കടന്നു വാന്‍ പറന്നു... ദൂരെ അങ്ങ് ദൂരേക്ക് ..... അവിടെ ആരോ, കഴിഞ്ഞ രാവ്മുതല്‍ അവനെയും കാത്തിരിക്കുന്നു......
ശുഭം