എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല മോള് കരയുക തന്നെയാണ് ...
ഇടക്കൊക്കെ എന്റടുത്തു നിന്ന് തല്ലു കിട്ടാറുണ്ട്, അവള്‍ കരയാറുമുണ്ട്
പക്ഷെ ഇത് അവളുടെ കുസൃതിക്കു താന്‍ അല്പം അതികം വേദനിപ്പിച്ചോ എന്നൊരു
തോന്നല്‍.
അടുത്തു ചെന്ന് അവളുടെ തലയില്‍ തലോടി, അവള്‍ കൈ തട്ടി, അവന്‍
അവള്‍ക്കു മുന്നില്‍ കുനിഞ്ഞിരിന്നു ആ മുഖത്തേക്ക് നോക്കി ചുവന്നു തുടത്ത
കവിളിലൂടെ നിറഞ്ഞ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നു ...
അവന്റെ കണ്ണ് നിറഞ്ഞു ...
ഇക്ക അറിയാതെ തല്ലിയതല്ലേ മോളു... നീ
വാ നമുക്ക് ഇക്കയുടെ മുറിയില്‍ പോവാം ..... അവള്‍ക്കു വലിയ ഇഷ്ട്ടമാണ്
തന്റെ മുറിയില്‍ വരുന്നത് .... ധാരാളം ബുക്കുകളും കളറുകളും പിന്നെ
കൂട്ടിവെക്കുന്ന അല്ലറ ചില്ലറ വസ്തുക്കളുമായി എല്ലാം അവള്‍ക്കു കൌതുകം
ഉണര്‍ത്തുന്നതാണ് ... ഞാനില്ലാതെ അവിടെ കയറരുതെന്നാണ് ഓര്‍ഡര്‍ ....എന്നും
രാവിലെ അവള്‍ റൂമില്‍ വരും തന്നെ വിളിച്ചുണര്‍ത്താന്‍ കുറെയേറെ
വിളിച്ചിട്ടും എണീക്കുന്നില്ലങ്കില്‍ പിന്നെ വെള്ളം എടുത്തു തന്‍റെ
തലയിലൂടെ ഒഴിക്കും , പിന്നെ അവിടെ ഒരു യുദ്ധമാവും കുറെ കാലം മുന്നേ
തുടങ്ങിയതാ ഇത് രാവിലെ തന്‍റെ അടുത്ത നിന്ന് ഒരു തല്ലു മേടിചാലെ അവള്‍ക്കു
സമാധാനമാകൂ .. ചില ദിവസം അവളെ പിടിക്കാതെ അവന്‍ പിറകെ ഓടും
പിടികിട്ടിയില്ലന്നു കാണുമ്പോള്‍ അവള്‍ ഗോഷ്ട്ടി കാണിക്കും അവന്‍ ചിരിച്ചു
നിന്ന് തിരികെ പോരും അവന്‍റെ അലാറം അതായിരിന്നു ...
പക്ഷെ അവന്‍ എത്ര
വിളിച്ചിട്ടും അവള്‍ റൂമിലേക്ക് പോരാന്‍ കൂട്ടാക്കിയില്ല ... ഒരു
തേങ്ങല്‍ അവളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിന്നു. അവന്‍ നേരെ
അടുക്കളയില്‍ പോയി ...
"നീ അവളെ വല്ലാതെ അടിച്ചു, ഞങ്ങളെയൊക്കെ ചീത്ത പറയും അവളെ തല്ലുന്നതിനു എന്നിട്ടിപ്പോള്‍"
ഉമ്മയുടെ വാക്കുകള്‍ ഒരു കൂര്‍ത്ത അമ്പുപോലെ തന്‍റെ ഹൃദയം കീറിമുറിച്ചു പോയപോലെ തോന്നി അവന്‍ക്ക് .
"ഉമ്മ അത് പിന്നെ, ഞാന്‍.... ഓഫീസിലെ ചില പ്രശ്നങ്ങള്‍ .. അതിനിടക്കാ
അവള്‍ കൊഞ്ചലുമായി ഞാന്‍ ഒന്ന് രണ്ടു തവണ പറഞ്ഞതാ വീണ്ടും വന്നു ...
അറിയാതെ ഒന്ന് കൊടുത്ത് പോയി " ....
"മ്... അത് പോട്ടെ ... അവള്‍ മെഡല്‍ കാണിച്ചു തന്നോ ? "
"മെഡലോ എന്തിന്റെ ?
" ഹ നവഗാധര്‍ക്ക് സ്കൂളില്‍ പെയിന്റിംഗ് ഉണ്ടായിരുന്നത്രേ അവള്‍ക്കു
ഒന്നാം സമ്മാനം കിട്ടി അത് കാണിക്കാനാകും നിന്‍റെടുത്തു വന്നത് "...
അവന്‍ എണീറ്റ് അവളുടെ അരികില്‍ ചെന്നു തേങ്ങലിന്റെ ശക്ത്തി കുറഞണ്ണു ...
"മോളെ എവിടെ മെഡല്‍ ഇക്കാക്ക് കാണിച്ചു തരില്ലേ"
അവള്‍ മടക്കി പിടിച്ച കൈ തുറന്നു
അവന്‍ മെഡല്‍ എടുത്തു അവളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു ആശംസകള്‍ നേര്‍ന്നപ്പോള്‍ അവളുടെ മുഖം തെളിഞ്ഞു ...
"ഇപ്പൊ പിണക്കമൊക്കെ മാറിയില്ലേ" ?
അവള്‍ തലയാട്ടി ... കൈക്കിട്ടു ഒരു കുത്തും കൊടുത്തു അവള്‍ ഓടി ....
"മോനെ മറ്റന്നളാണ് അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകേണ്ടത് നിനക്ക് ലീവ് കിട്ടുമോ ?"
"ഹ ഞാന്‍ ഓര്‍ത്തിരിന്നു ലീവിന് പറഞ്ഞിട്ടുണ്ട് കിട്ടണം. ഉമ്മ വിളിച്ചു ബുക്ക് ചെയ്തോ"?
"വിളിചിരിന്നു അവര്‍ ചെല്ലാനാ പറഞ്ഞത് ബുക്കിംഗ് വേണ്ടാന്നു ഇതിപ്പോ കുറെ
ആയില്ലേ .. എന്തായാലും ആ ടോക്റെര്‍ നല്ലവനാ ഇവളെ നമുക്ക് തിരിച്ചു
തന്നില്ലേ ... അല്ലാഹുവിന്റെ കാവല്‍ അയാള്‍ക്കും നമുക്കും ഉണ്ടാകട്ടെ" ...
ഉമ്മ ഒരു നെടുവീര്‍പ്പുമായി അടുക്കളയിലേക്കു പോയി
രണ്ടു വര്‍ഷം മുന്നേ ഒരു പനി വന്നതായിരിന്നു
ചെകിങ്ങില്‍ അവളുടെയും ഞങ്ങളുടെയും ചിരി തല്ലികെടുതിയാണ് റിപ്പോര്‍ട്ട്
വന്നത് ... ബ്ലഡ് കാന്‍സര്‍ .. കൈവിട്ടു പോകുമെന്നതില്‍ നിന്നും തിരിച്ചു
വരവ് അല്ലാഹുവു ഞങ്ങളുടെ കൂടെ നിന്ന നേരം. ഇപ്പോള്‍ എട്ടിലേക്ക്, ക്ലാസ്
തുടങ്ങി കുറച്ചേ ആയിട്ടുളൂ ... ഹോസ്പിറ്റലില്‍ വരവ് ഇനി കുറയുമെന്നാണ്
കഴിഞ്ഞ തവണ ഡോക്റെര്‍ പറഞ്ഞത്.. പഠിത്തത്തില്‍ മിടുക്കിയാണ് പൈന്റിങ്ങും
പാട്ടും ഒക്കെയായി ഹൈ സ്കൂളില്‍ അവള്‍ താരമായണ്ണു ... തന്റെ വര
അവള്‍ക്കും കിട്ടിയണ്ണു തന്നെക്കാള്‍ നന്നായി വരക്കും എന്ന് പറയാം...
തനിക്കോ അതികം മുന്നേറാന്‍ ആയില്ല അവളെ എങ്കിലും വര്‍ണ്ണങ്ങളുടെ
ലോകത്തേക്ക് വിടണം. ഇത്തവണ സംസ്ഥാന തലത്തില്‍ പ്രൈസ് നേടും എന്ന് അവള്‍
പറഞ്ഞിട്ടുണ്ട് ... അന്നവള്‍ക്ക് താന്‍ എന്ത് കൊടുക്കും ...
പുറത്തെ മഴയും
നോക്കി കിടക്കുമ്പോള്‍ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വിരിപ്പിനെ
ചുംബിച്ചു, അവളെ തല്ലിയ നീറ്റല്‍ മനസ്സില്‍ പുകഞ്ഞു കൊണ്ടിരിന്നു ...
കാര്യമില്ലാതെ തല്ലി.. അല്ലങ്കിലും താന്‍ ഇങ്ങനെയാ ചെയ്യാനുള്ളതെല്ലാം
ചെയും എന്നിട്ട് ....പുറത്തു മഴ ശക്ത്തിയായി പെയ്യാന്‍ തുടങ്ങി പുതപ്പു
മൂടി അവന്‍ ഉറക്കത്തെ കൂട്ട് പിടിച്ചു...
പുലര്‍ക്കാലം അവനെ വരവേറ്റത് കുത്തിയൊഴുകി വരുന്ന മഴ വെള്ള
പാച്ചിലുപോലെയായിരിന്നു. അതില്‍ നീന്താന്‍ അറിയാത്ത ഒരു കൊച്ചു കുട്ടിയെ
പോലെ അവന്‍ പേടിച്ചു വാവിട്ടു കരഞ്ഞു, ചുറ്റും ദയനീയമായി തനിക്ക് നേരെ
നീളുന്ന കണ്ണുകള്‍ മാത്രം ആരും ഒരു കൈ സഹായത്തിനില്ല, അല്ല
അവര്‍ക്കാര്‍ക്കും അതിനു കഴിയില്ല, കരയുന്നുണ്ട് പക്ഷെ ശബ്ദം മാത്രം
പുറത്തു കേള്‍ക്കുന്നില്ല തന്റെ ഹൃദയവും പറിച്ചു കൊണ്ട് പോകുന്നു, ചില
ഓര്‍മ്മകള്‍ തലയില്‍ പ്രകമ്പനം ഉളവാക്കുന്നു, താന്‍ എവിടെയെന്നോ എന്താനന്നോ
അറിയാതെ അലഞ്ഞു നടക്കുന്നു, ഒന്നും വ്യക്തമാകുന്നില്ല വര്‍ണ്ണങ്ങള്‍
കൊണ്ട് കോരിയിട്ട ചില അവ്യക്തമായ വരകള്‍ മാത്രം. യന്ത്രത്തെ പോലെ താന്‍
എന്തൊക്കെയോ ചെയ്തു ആരുടെയൊക്കെയോ കൂടെ പോയി , ഹൃദയം തകര്‍ന്നു കരഞ്ഞു
യാത്രയാക്കി. തിരികെ വന്നു തളര്‍ന്നിരിന്നു . പലരും വന്നു
യാത്രചോദിക്കുന്നു.ആശ്വസിപ്പിക്കുന്നു
.. ഒന്നും വ്യക്തമാകുന്നില്ല .. ശരീരം തളരുന്നപോലെ, ചുറ്റും എല്ലാം കറങ്ങി
നടക്കുന്നു, അവ തന്റെ തലയ്ക്കു ചുറ്റും വേഗത്തില്‍ കറങ്ങുന്നപോലെ,
കണ്ണുകളില്‍ ഇരുട്ടുമൂടി പതിയെ തണുത്തുറഞ്ഞ തറയിലേക്ക് ചാഞ്ഞു .
തലയിലൂടെ വെള്ളം ഒഴുകിയപ്പോഴാണ് എണീറ്റത് .. "നിന്നെ ഞാന്‍ "
ചാടി എണീറ്റ് അവള്‍കൊപ്പം ഓടാന്‍ തുനിഞ്ഞു
വെള്ളകുപ്പി എടുത്തു പരസ്പ്പരം തല്ലു കൂടിയിരുന്ന അമ്മായിയുടെ കുട്ടികള്‍
പേടിച്ചു പതുങ്ങി നിന്നു... ഒരു നിമിഷം സ്ഥലകാല ബോതം വീണ്ടെടുത്തു
കട്ടിലില്‍ തന്നെ ഇരിന്നു ... ഹൃദയം നുറുങ്ങുന്ന പോലെ, കണ്ണുകള്‍ നിറഞ്ഞു
തുടങ്ങുന്നു,ഇന്നലെത്തെ ചെയ്തികള്‍ ഓര്‍ത്തെടുത്തു. ചിലവ ഓര്‍മ്മ
വരുന്നു , തറയിലേക്ക് പതിക്കുന്നത് ഓര്‍മ്മയുണ്ട് , ആരോ തന്നെ ഇവിടെ
കൊടുന്നു കിടത്തിയിരിക്കുന്നു. സംശയത്തോടെ അവന്‍ കുട്ടികളെ നോക്കി അവര്‍
പേടിച്ചോ എന്തോ , അവര്‍ എന്തോ പറഞ്ഞു പുറത്തേക്ക് ഓടി
....യാതാര്ത്യങ്ങളിലേക്ക് അവന്റെ ചിന്തകള്‍ ഓടാന്‍ തുടങ്ങി തന്നെ
വിളിക്കാന്‍ മോള്‍ വന്നില്ല, ഇനി അവള്‍ ഒരിക്കലും വരില്ല ....
വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് അവള്‍ യാത്രയായി ആരോടും ഒന്നും പറയാതെ ....
അവന്‍ പടികള്‍ ഇറങ്ങി പൂമുഖത്തേക്ക് നടന്നു ... അമ്മായികളും എളാമമാരും
മറ്റു അടുത്ത ബന്ധുക്കളെല്ലാം ഉണ്ട് .. കൂട്ടത്തില്‍ അവന്‍ ഉമ്മയെ ഒരു
നോക്ക് തിരഞ്ഞു ഇല്ല ... പാവം എവിടെയെങ്കിലും കിടക്കുന്നുണ്ടാകും.
"അവന്റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല " - കൂട്ടത്തില്‍ ആരോ പറയുന്നത് കെട്ടു...
പൂമുഖത്ത് കസേരയില്‍ പേപ്പറും എടുത്തു ഇരിന്നു...മഴ ചെറുതായി ചാറുന്നുണ്ട്
, മുറ്റത്തു വലിച്ചു കെട്ടിയ ടാര്‍പായയില്‍ നിന്നും വീഴുന്ന വെള്ളം
ഒഴുക്കി വിടാന്‍ എളാപ്പ കുട്ടികളെ കൊണ്ട് ചാല് കീറിക്കുന്നുണ്ട് ... ഇന്നലെ
ആളുകള്‍ ഇരിന്ന ചുകപ്പും നീലയും സ്റ്റൂളുകള്‍ ആരൊക്കെയോ അടുക്കി
വെച്ചിരിക്കുന്നു, ഇന്നലെ മോളു കിടന്ന പലക കട്ടില്‍ മുറ്റത്തിന് ഒരു
വശത്ത് മഴ നനഞ്ഞു കിടക്കുന്നു..... അവള്‍ അതില്‍ നിന്നും മഴ
കൊള്ളുകയാണല്ലോ ഈ കുട്ടി എന്താ കാണിക്കുന്നത് പനി പിടിച്ചാല്‍ അവള്‍ തന്നെ
വിളിക്കുന്നുണ്ട് അവള്‍കൊപ്പം നിന്നു മഴകൊള്ളാന്‍ ആയിരിക്കും,
ശരിയാക്കിത്തരാം... പേപ്പര്‍ താഴെവെച്ചു കട്ടിലിനരികിലേക്ക് ചെന്നു,
അവള്‍ നിന്നു തുള്ളിചാടുകയാണ് തന്‍റെ നേര്‍ക്ക് കൈ നീട്ടുന്നുണ്ട് പിടിച്ചു
കയറ്റാന്‍ , മഴ നനഞ്ഞു വിറക്കുന്നുണ്ടോ അവള്‍,
"എന്താ മോനെ ഈ കാണിക്കുന്നത് ഈ മഴയത്ത് ഇങ്ങനെ വന്നു നിക്കണതെന്തിനാ ? "
എളാപ്പ വന്നു പിടിച്ചപ്പോഴാണ് താന്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്നതറിഞ്ഞത്
"എളാപ്പ... ന്‍റെ മോളൂ ..." അവന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.. നാവു
ഇറങ്ങിയ പോലെ.. കണ്ണു നീര്‍ മഴതുള്ളികള്‍ക്കൊപ്പം നനഞ്ഞിറങ്ങി.
"നീ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഉമ്മയുടെ അവസ്ഥ എന്തായിരിക്കും , നീയല്ലേ
ഉമ്മയെ ആശ്വസിപ്പിക്കേണ്ടത്. ചെല്ല് ഉമ്മ നിന്നെ തിരക്കുന്നുണ്ടാകും ".
അകത്തേക്ക് കയറുമ്പോള്‍ ഒന്നുടെ ആ കട്ടിലിലേക്ക് നോക്കി അവള്‍ അവിടെ നിന്നു തന്നെ വീണ്ടും വിളിക്കുന്നുണ്ട് ...
തലയിലൂടെ വെള്ളം ഒഴുകിയപ്പോഴാണ് എണീറ്റത് .. "നിന്നെ ഞാന്‍ "
ചാടി എണീറ്റ് അവള്‍കൊപ്പം ഓടാന്‍ തുനിഞ്ഞു
വെള്ളകുപ്പി എടുത്തു പരസ്പ്പരം തല്ലു കൂടിയിരുന്ന അമ്മായിയുടെ കുട്ടികള്‍ പേടിച്ചു പതുങ്ങി നിന്നു... ഒരു നിമിഷം സ്ഥലകാല ബോതം വീണ്ടെടുത്തു കട്ടിലില്‍ തന്നെ ഇരിന്നു ... ഹൃദയം നുറുങ്ങുന്ന പോലെ, കണ്ണുകള്‍ നിറഞ്ഞു തുടങ്ങുന്നു,ഇന്നലെത്തെ ചെയ്തികള്‍ ഓര്‍ത്തെടുത്തു. ചിലവ ഓര്‍മ്മ വരുന്നു , തറയിലേക്ക് പതിക്കുന്നത് ഓര്‍മ്മയുണ്ട് , ആരോ തന്നെ ഇവിടെ കൊടുന്നു കിടത്തിയിരിക്കുന്നു. സംശയത്തോടെ അവന്‍ കുട്ടികളെ നോക്കി അവര്‍ പേടിച്ചോ എന്തോ , അവര്‍ എന്തോ പറഞ്ഞു പുറത്തേക്ക് ഓടി ....യാതാര്ത്യങ്ങളിലേക്ക് അവന്റെ ചിന്തകള്‍ ഓടാന്‍ തുടങ്ങി തന്നെ വിളിക്കാന്‍ മോള്‍ വന്നില്ല, ഇനി അവള്‍ ഒരിക്കലും വരില്ല .... വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് അവള്‍ യാത്രയായി ആരോടും ഒന്നും പറയാതെ ....
അവന്‍ പടികള്‍ ഇറങ്ങി പൂമുഖത്തേക്ക് നടന്നു ... അമ്മായികളും എളാമമാരും മറ്റു അടുത്ത ബന്ധുക്കളെല്ലാം ഉണ്ട് .. കൂട്ടത്തില്‍ അവന്‍ ഉമ്മയെ ഒരു നോക്ക് തിരഞ്ഞു ഇല്ല ... പാവം എവിടെയെങ്കിലും കിടക്കുന്നുണ്ടാകും.
"അവന്റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല " - കൂട്ടത്തില്‍ ആരോ പറയുന്നത് കെട്ടു...
പൂമുഖത്ത് കസേരയില്‍ പേപ്പറും എടുത്തു ഇരിന്നു...മഴ ചെറുതായി ചാറുന്നുണ്ട് , മുറ്റത്തു വലിച്ചു കെട്ടിയ ടാര്‍പായയില്‍ നിന്നും വീഴുന്ന വെള്ളം ഒഴുക്കി വിടാന്‍ എളാപ്പ കുട്ടികളെ കൊണ്ട് ചാല് കീറിക്കുന്നുണ്ട് ... ഇന്നലെ ആളുകള്‍ ഇരിന്ന ചുകപ്പും നീലയും സ്റ്റൂളുകള്‍ ആരൊക്കെയോ അടുക്കി വെച്ചിരിക്കുന്നു, ഇന്നലെ മോളു കിടന്ന പലക കട്ടില്‍ മുറ്റത്തിന് ഒരു വശത്ത് മഴ നനഞ്ഞു കിടക്കുന്നു..... അവള്‍ അതില്‍ നിന്നും മഴ കൊള്ളുകയാണല്ലോ ഈ കുട്ടി എന്താ കാണിക്കുന്നത് പനി പിടിച്ചാല്‍ അവള്‍ തന്നെ വിളിക്കുന്നുണ്ട് അവള്‍കൊപ്പം നിന്നു മഴകൊള്ളാന്‍ ആയിരിക്കും, ശരിയാക്കിത്തരാം... പേപ്പര്‍ താഴെവെച്ചു കട്ടിലിനരികിലേക്ക് ചെന്നു, അവള്‍ നിന്നു തുള്ളിചാടുകയാണ് തന്‍റെ നേര്‍ക്ക് കൈ നീട്ടുന്നുണ്ട് പിടിച്ചു കയറ്റാന്‍ , മഴ നനഞ്ഞു വിറക്കുന്നുണ്ടോ അവള്‍,
"എന്താ മോനെ ഈ കാണിക്കുന്നത് ഈ മഴയത്ത് ഇങ്ങനെ വന്നു നിക്കണതെന്തിനാ ? "
എളാപ്പ വന്നു പിടിച്ചപ്പോഴാണ് താന്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്നതറിഞ്ഞത്
"എളാപ്പ... ന്‍റെ മോളൂ ..." അവന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.. നാവു ഇറങ്ങിയ പോലെ.. കണ്ണു നീര്‍ മഴതുള്ളികള്‍ക്കൊപ്പം നനഞ്ഞിറങ്ങി.
"നീ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഉമ്മയുടെ അവസ്ഥ എന്തായിരിക്കും , നീയല്ലേ ഉമ്മയെ ആശ്വസിപ്പിക്കേണ്ടത്. ചെല്ല് ഉമ്മ നിന്നെ തിരക്കുന്നുണ്ടാകും ".
അകത്തേക്ക് കയറുമ്പോള്‍ ഒന്നുടെ ആ കട്ടിലിലേക്ക് നോക്കി അവള്‍ അവിടെ നിന്നു തന്നെ വീണ്ടും വിളിക്കുന്നുണ്ട് ...
കുഴപ്പമില്ല ഫായിസ് ...
ReplyDeleteഒന്നുകൂടെ ഉശാറാവാന്‍ ഉണ്ട് ...
കൂടുതല്‍ വായിക്കുക ..കൂടുതല്‍ എഴുതുക
ആശംസകളോടെ
അസ്രുസ്
....
ബ്ലോഗില്‍ followers ബട്ടണ്‍ ചേര്‍ക്കുക
ഫോണ്ട് അല്‍പ്പം വലുതാക്കുക
വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക
...
..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
പുലികള്‍ മേയുന്ന സ്ഥലം :
http://mablogwriters.blogspot.com/