Followers

4.2.14

ഫുട്ബാൾ എഴുത്ത്


കാത്ത് കാത്തിരുന്ന മത്സരത്തില്‍ ചെല്‍സിക്ക് ജയം

സീസണിലെ മികച്ച പോരാട്ടം എന്ന് വിശേഷിപ്പിചിരിന്ന മാഞ്ചസ്റ്റര്‍സിറ്റി ചെല്‍സി മത്സരം കഴിഞ്ഞപ്പോള്‍ അന്തിമ വിജയം ചെല്സിക്കൊപ്പം . ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ചെല്‍സി വിംഗ് ബാക്ക് ഇവാനോവിക് നേടിയ ഉജ്വല ഗോളിലൂടെയാണ് സിറ്റിയെ മലര്ത്തിയടിച്ചത്.
ഫുട്ട്ബാള്‍ പ്രേമികളും , പണ്ഡിതന്‍മാരും മത്സരത്തിനു മുന്നേ സിറ്റി ക്കായിരിന്നു മുന്‍‌തൂക്കം നല്കിയിരിന്നത്. എന്നാല്‍ പരിശീലനത്തില്‍ അഗ്രഗണ്യനായ ജോസ് മൌരീന്നോ എന്ന കൊച്ചിന് കീഴില്‍ വമ്പന്‍ മത്സരങ്ങള്‍ ജയിക്കാനുള്ള ആര്‍ജ്ജവം ഒരിക്കല്‍ കൂടി ചെല്‍സി ലോകത്തിനു കാണിച്ചു കൊടുത്ത്.
ഇത്തിഹാദില്‍ തിങ്ങി നിറഞ്ഞ നാല്‍പ്പത്തി എഴായിരത്തില്‍ പരം വരുന്ന കാണികള്‍ക്ക് മുന്നില്‍ കളി തുടങ്ങിയത് സിറ്റി ആയിരിന്നു . പത്തൊമ്പതാം സെക്കണ്ടില്‍ തന്നെ ചെല്‍സി ഗോള്‍ മുഖത്തേക്ക് കുതിച്ച പന്ത് കീപ്പര്‍ ചെക്ക് വിഫലമാക്കി കൊണ്ടാണ് കളിക്ക് ചൂട് വെച്ചത്. മൂന്നാം മിനുട്ടില്‍ ടുറെയുടെ പാസ് സ്വീകരിച്ചു ബോക്സില്‍ കയറിയ നിഗ്രിടോയുടെ ഷൂട്ട്‌ ലക്‌ഷ്യം കാണാതെ പുറത്തേക്ക് പോയി. കുറിയ പാസ്സുകലുമായി കളിച്ച ചെല്‍സി ആദ്യ നീക്കം നടത്തുന്നത് എട്ടാം മിനുട്ടില്‍ ആണ് . പ്രതിരോതത്തിനിടയിലൂടെ കടക്കാന്‍ ശ്രമിച്ച വില്ലിയനെ തടുക്കാനുള്ള പ്രതിരോതത്തിന്റെ ശ്രമം പാളി . കൂട്ടിയിടിച്ചു വീണ സിറ്റി കളിക്കാരെ വകഞ്ഞു പോസ്റ്റില്‍ കാത്ത് നിന്നിരുന്ന ഏറ്റു റാമിറാസ് എന്നിവര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചന്കിലും കമ്പനി കോര്‍ണര്‍  വഴങ്ങി ബോള്‍ ഒഴിവാക്കി. പതിനഞ്ചാം മിനുട്ടില്‍ യായ ടുറെയുടെ കിക്ക് ബാറില്‍ ഉരുമി  പുറത്തേക്ക് പോയി. ഗാലറിയില്‍ സിറ്റി ഫാന്‍സിന്റെ ആരവങ്ങള്‍ക്കു ശക്ത്തി ഏറി കൊണ്ടിരിന്നു. വൈകാതെ പതിനെട്ടാം മിനുട്ടില്‍ സില്വക്ക് ലഭിച്ച നല്ല അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല .
പതിയെ കളിയിലേക്ക് തിരിച്ചു വന്ന ചെല്‍സി അടുത്ത അവസരം ഉണ്ടാക്കുന്നത്‌ ഇരുപത്തി ഏഴാം മിനുട്ടിലാണ്. വില്ലിയന്റെ നീക്കത്തിനൊടുവില്‍ ബോക്സില്‍ വെച്ച് റാമിറസിന് നല്‍കിയ പന്ത് രമിരാസ് പായിച്ച  വിരസമായ ഷൂട്ട്‌ സിറ്റി ഗോളി ഹാര്‍ട്ട് തട്ടി ഒഴിവാക്കി. റീ ബൌണ്ട് ബൈസിക്കള്‍ കിക്കിലൂടെ ജീവന്‍ നല്‍കാന്‍ ശ്രമിച്ച വില്ലിയന്റെ ശ്രമവും പാളി ബോള്‍ ഗാലറിയില്‍. 
മുപ്പത്തി രണ്ടാം മിനുട്ടില്‍ ഹസാര്ടിന്റെ നീക്കത്തിനൊടുവില്‍ പന്ത് രമിരസിനും അവിടന്ന് ഇവനോവികിലും എത്തി . ബോക്സിലേക്ക് കടന്ന ഹാസാര്ടിനു നീക്കി കൊടുത്ത പന്ത് ഒഴിഞ്ഞു നിന്നിരിന്ന രമിരസിലേക്ക് , റാമിയുടെ ഷോട്ട് കമ്പനി തട്ടിയകറ്റിയിട്ടത് ഇവനോവിക്കിന്റെ കാലിലേക്ക് , ബോക്സിനു പുറത്തു നിന്നിരുന്ന ഇവനോവിക്കിന്റെ ഇടങ്കാലന്‍ ഷോട്ട് പ്രതിരോതത്തിനിടയിലൂടെ ഗോളിയെയും കടന്നു വല കുലുക്കി . സിറ്റി 0 - 1 ചെല്‍സി
പിന്നീട് ചെല്‍സിയും ഹസാര്‍ഡും കാലം നിറയുന്നതാണ് കണ്ടത്. മികിച്ച മുന്നേറ്റങ്ങള്‍ കൊണ്ട് നിരന്തരം സിറ്റി പ്രതിരോതത്തിനു തല വേദന ശ്രിഷ്ട്ടിച്ച ഹസാര്ടിനെ മെരുക്കാന്‍ പലപ്പോഴും സിറ്റി പരുക്കന്‍ അടവുകള്‍ കൈകൊണ്ടു . സിറ്റി നിരയില്‍ ടെമിശ്ലെസും കൊലരോവും മഞ്ഞ കരടു കണ്ടു . പരുക്കന്‍ കളികള്‍ക്ക് ഇവനോവികും മറ്റിക്കും  ചെല്‍സി നിരയിലും ബുക്ക്‌ ചെയപെട്ടു . നാല്പത്തി മൂന്നാം മിനുട്ടില്‍ ഹസാര്ടിന്റെ മനോഹരമായ മറ്റൊരു നീക്കം കണ്ടു. ലൂയിസ് നല്‍കിയ ബോളുമായി ഗ്രൌണ്ടിന്റെ ഇടത്തെ സൈഡിലൂടെ ബോക്സിലേക്ക് കടന്നു ഹസാര്‍ഡ്‌ നല്‍കിയ പാസ്‌ വാങ്ങാന്‍ പോസ്റ്റിനു മുന്നില്‍ ആളുണ്ടായിരുന്നില്ല, എന്നാല്‍ കുതിച്ചെത്തിയ ഏറ്റു ന്റെ  ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുമെന്ന്  പ്രതീക്ഷിച്ചില്ല.
വൈകാതെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിപ്പിച്ചു കൊണ്ട് റഫറി വിസില്‍ ഊതി.   
കരുത്താര്‍ജിച്ചു വന്ന സിറ്റി ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിന്നു . അന്‍പതാം മിനുട്ടില്‍ ബോക്സില്‍ നിന്നും യായ ടുറെ തൊടുത്ത ഷോട്ട് പോസ്ടിനരികിലൂടെയാണ് പുറത്തു പോയത് . ചെല്‍സി നിരയില്‍ ഹസാര്‍ഡ്‌ നിരന്തരം ബാല്ലുമായി കുതിച്ചു കൊണ്ടിരിന്നു. മിക്കപ്പോഴും അവ ഫൌളിലൂടെയാണ് സിറ്റി തടഞ്ഞു നിര്‍ത്തിയത്, അന്‍പത്തി രണ്ടാം മിനുട്ടില്‍ വീലിയനില് നിന്നും സ്വീകരിച്ചു മാറ്റിക് തൊടുത്ത വോളി പോസ്റ്റില്‍ തട്ടിയാണ് പുറത്തു പോയത് .
അറുപത്തി ഏഴാം മിനുട്ടില്‍ സിടിയുടെ ശ്രമം ചെല്‍സി ഗോള്‍ പോസ്റ്റില്‍ അങ്കലാപ്പ് ശ്രിഷ്ട്ടിചെങ്കിലും പ്രതിരോതത്തില്‍ പാറ പോലെ ഉറച്ചു നിന്ന കാഹില്‍ മനോഹരമായി അവ രക്ഷപെടുത്തി. എഴുപത്തി മൂന്നാം മിനുട്ടില്‍ ബോസിന് അടുത്തു നിന്നും സിറ്റിക്ക്  ഫ്രീകിക്ക് ലഭിച്ചു. സില്‍വയുടെ മനോഹരമായ കിക്ക് അസാമാന്യ മേയ് വഴക്കത്തോടെയാണ് ചെക്ക് രക്ഷപെടുത്തിയത്. പ്രായം തളര്‍ത്തിയിട്ടില്ല എന്ന് ചെക്ക് ഒരിക്കല്‍ കൂടി പറയാതെ പറഞ്ഞു . എഴുപത്തി അഞ്ചാം മിനുട്ടില്‍ സിറ്റിയുടെ അടുത്ത ആക്രമണവും ലക്‌ഷ്യം കാണാതെ പുറത്തു പോയി . ബോക്സിലേക്ക് മറിച്ചു നല്‍കിയ ബോള്‍ സില്‍വയുടെ ഷോട്ട് ലക്‌ഷ്യം തെറ്റി. അതിനിടയില്‍ വില്ലിയന്‍ എടുത്ത കോര്‍ണറില്‍ കാഹിലിന്റെ ഹെഡ് പോസ്റ്റില്‍ തട്ടി തെറിച്ചു , മത്സരത്തില്‍ മൂന്നാം തവണയായിരിന്നു പോസ്റ്റ്‌ വില്ലനായത്. എണ്‍പത്തി മൂന്നാം മിനുട്ടില്‍ ചെല്‍സി കളിയിലെ ആദ്യ സബ് ഇറക്കി . എറ്റോക്ക് പകരം ഓസ്കാര്‍ . തൊണ്ണൂറാം  മിനുട്ട് വരെ ചെല്‍സി ബോള്‍ കൈവശം വെക്കാന്‍ ശ്രമിച്ചു. അക്രമങ്ങള്‍ക്ക് ശ്രമിക്കാതെ കുറിയ പാസ്സുകല്കൊണ്ട് കളം  നിറഞ്ഞു .ഹസാര്‍ഡ്‌ സിറ്റി ഗോള്‍ മുകത്തിനു പുറത്തു പന്ത് കൊണ്ട് ചിത്രം വരച്ചു. മൂന്നു മിനുട്ട് അതിക ടൈം അനുവദിച്ചപ്പോള്‍ സിറ്റി അവസാന വട്ട ശ്രമത്തിലേക്ക് കടന്നു.ആവനാഴിയിലെ അവസാന അസ്ത്രങ്ങളും എടുത്തു തൊടുത്തു. തൊണ്ണൂറ്റി ഒന്നാം മിനുട്ടില്‍ വന്ന ആക്രമണം കാഹില്‍ കോര്‍ണര്‍ വഴങ്ങി. സിറ്റിയുടെ ആക്രമണ ത്വരതയില്‍ പിഴവുണ്ടാക്കാനായി മൌറിന്നോ രണ്ടാം  മാറ്റം  നടത്തി . വില്ലിയനു പകരം മൈകളിനെ ഇറക്കി . കളം  വിടാന്‍ വൈകിച്ച   വില്ലിയന്‍ മഞ്ഞ വാങ്ങിയാണ് പോയത്.  തൊണ്ണൂറ്റി മൂന്നാം മിനുട്ടില്‍ ജോവേട്ടിക്കിന്റെ കിടിലന്‍  ഷോട്ട് മികച്ച ഫോമിലുള്ള ചെക്ക് മനോഹരമായി  രക്ഷപെടുത്തി കോര്‍ണര്‍ വഴങ്ങി . തൊണ്ണൂറ്റി നാലാം മിനുട്ടിലേക്ക് കളി നീണ്ടപ്പോള്‍ ചെല്‍സി വിജയകരമായ അടുത്ത സബ് നടത്തി . ഹസാര്ടിനു പകരം ബാ കളത്തിലേക്ക്.  കോര്‍ണരും തുടര്‍ന്നും ചെല്‍സി ഗോള്‍ മുകത്തെക്ക് പന്തുകള്‍ പായിച്ചെങ്കിലും ഉറച്ച പ്രതിരോതത്തില്‍ വിള്ളലുകള്‍ കണ്ടെത്താന്‍ സിറ്റിക്ക് കഴിഞ്ഞില്ല . കളത്തില്‍ കൊച്ചു വിലങ്ങിടപെട്ട സെകൊയുടെ അവസാന ശ്രമം മനസ്സുപോലെ ലക്ഷ്യഭോതമില്ലാതെ പുറത്തേക്ക് പോയി.
ഒടുവില്‍ തൊണ്ണൂറ്റി നാലാം മിനുട്ടില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ആവേശ മത്സരത്തില്‍ ചെല്‍സിക്ക് ഒരു ഗോള്‍ ജയവും വിലപെട്ട മൂന്നു പൊയന്റും , ഇതോടെ പോയിന്റ്‌ നിലയില്‍  സിറ്റിക്കൊപ്പം  തിരിച്ചെത്താനും ചെല്സിക്കായി .

പോസ്റ്റിനു കീഴെ ചെക്കും പ്രതിരോതത്തില്‍ ഇവനോവികും ടെറിയും കാഹിലും അസ്പിയും പാറപോലെ ഉറച്ചു നിന്നപ്പോള്‍ മറ്റു ടീമുകള്‍ക്കെതിരെ ഗോളുകല്‍കൊണ്ട്  ആറാട്ട്‌ നടത്തുന്ന സിറ്റി ചിത്രത്തിലെ ഇല്ലാതായി . സിറ്റിയുടെ ഗോളുകള്‍ക്ക് പിന്നില്‍ ചരട് വലിക്കുന്ന ടുറെയെയും സില്വയെയും മാറ്റിക്കും ലൂയിസും പൂട്ടി. സിറ്റി പ്രതിരോതത്തില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി ഹസര്‍ഡും രമിയും വില്ലിയനും കളം  നിറഞ്ഞു, അവര്‍ക്ക് മികച്ച പിന്തുണയായി ഏറ്റുവും കൂടിയായപ്പോള്‍ ചെല്‍സി തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
എതിരാളികളെ അറിഞ്ഞു കളി മാറ്റുന്നവനാണ് മൌറിന്നോ അത് കൊണ്ട് തന്നെയാണ് അദ്ദേഹം "സ്പെഷല്‍ വണ്‍" എന്നരിയപെടുന്നതും. പ്രതീക്ഷിക്കാത്ത ചില തീരുമാനങ്ങലായിരിക്കും മോരിന്നോയുടെത് പക്ഷെ അത് ടീമിന് ഗുണം ചെയാതിരിക്കുന്ന അവസരങ്ങള്‍ വളരെ കുറവാണ്.
എന്തായാലും ഈ വിജയത്തോടെ കളിക്കാര്‍ക്കും ചെല്സിയയെ നെഞ്ചില്‍ഏറ്റുന്ന ആരാധകര്‍ക്കും വലിയൊരു ആവേശം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഇനി കാത്തിരിക്കാം സീസണ്‍ അവസാനിക്കുന്ന വരെ കടുത്ത പോരാട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ .

ഫാഇസ് കിഴക്കേതില്‍

2 comments: