Followers

9.4.14

ഫുട്ബാൾ എഴുത്ത്


കണക്ക് തീര്‍ത്ത്‌ ചെല്‍സി 

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍


 

വിമര്‍ശകരുടെ വാ അടപ്പിച്ചു നീലപ്പട ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് . ചെല്‍സി ആരാധകരുടെ വിശ്വാസം കാത്ത് കൊണ്ടാണ് ജോസ് മൌറിന്നോ എന്ന തന്ത്ര ശാലിയുടെ കുട്ടികള്‍ പച്ച വിരിച്ച ബ്രിഡ്ജില്‍ ഇറങ്ങിയത്‌.. .., .  പി എസ ജി ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഒന്നാം പാതത്തില്‍ പൊരുതി കളിച്ചെങ്കിലും 3-1 എന്നാ സ്കോറിന് തോല്‍വി എറ്റു  വാങ്ങിയാണ് മടങ്ങിയത്. സെമിയില്‍ കടക്കണമെങ്കില്‍ രണ്ടു ഗോളിന്റെ വിജയം അനിവാര്യമായിരുന്ന ചെല്‍സി  ശ്രൂലെന്റെയും ഡെബ ബാ യുടെയും ഗോളില്‍ പി എസ ജിയെ 2-0 എന്നാ സ്കോറിന് തകര്‍ക്കുകയും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

ടോറസിന്  പകരം പരിക്ക് മാറി തിരിച്ചു വന്ന ഏറ്റുവിനെ ആക്രമണ ചുമതല എല്പിച്ചാണ് നീല പട കളത്തില്‍ ഇറങ്ങിയത്‌ . മറുഭാഗത്ത് പി എസ ജി യുടെ കുന്തമുന ഇബ്രഹമിവിച് പരിക്ക് കാരണം പുറത്തിരുത്തിയാണ് ഇറങ്ങിയത്‌.  പതിയെ തുടങ്ങിയ ചെല്‍സിയില്‍ ഓസ്കാര്‍ ഗ്രൌണ്ടിന്റെ ഇടതു സൈഡിലൂടെ നടത്തിയ മുന്നേറ്റം ബോക്സില്‍ നിന്നും എടൂവിനു കൈമാറി എറ്റൂവിന്റെ ഷൂട്ട്‌ കോര്‍ണര്‍ ആവുമ്പോള്‍ സമയം  ഒന്‍പത് മിനുറ്റ് . പതിമൂന്നാം മിനുട്ടില്‍ പി എസ ജിയുടെ ഗോളിക്കുള്ള ബാക്ക് പാസ്സിന് ഓടിയടുത്ത ഏറ്റു ഗോളിന് അടുത്തെത്തിയെങ്കിലും ഗോളിയെ ഫൌള്‍ ചെയ്തതിനു റഫറി ഫൌള്‍ വിളിച്ചു. പതിനാലാം മിനുട്ടില്‍ പി എസ ഗിയുടെ കരുത്തുറ്റ മുന്നേറ്റം ബോക്സിലേക്ക് കവനിയുടെ കാലില്‍ എത്തുന്നതിനു മുന്നേ ചെക്ക് തട്ടി അകറ്റി. കളി മുന്നോട്ടു പോയി കൊണ്ടിരിക്കെ ചെല്‍സി ആരാധകരെ ഞെട്ടിച്ചു  കൊണ്ട് മൌറിന്നോ ആദ്യ മാറ്റം വരുത്തി. പരിക്കുമായി ബുദ്ധിമുട്ടിയ ചെല്‍സി ആക്രമണത്തിന്റെ കുന്തമുന ഹസാഡിനെ  വലിച്ചു സ്കുരലിനെ കളത്തില്‍ ഇറക്കി. ഇരുപത്തി രണ്ടാം മിനുട്ടില്‍ ലുകസിന്റെ മുന്നേറ്റം പരുക്കനായി തടഞ്ഞ വില്ല്യന്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡു കണ്ടു. ബോക്സിനു പുറത്തു നിന്നും കാവാനി എടുത്ത ഫ്രീ കിക്ക്  പ്രതിരോത മതില്‍ ഭേതിക്കനായില്ല . ഇരുപെത്തിയെട്ടാം മിനുട്ടില്‍ ബോക്സിനു ഇടത്തെ സൈഡില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പ്രതിരോത മതിലില്‍ തട്ടി തിരിഞ്ഞു പോസ്റ്റിലേക്ക് പോയങ്ങിലും പി എസ ജി ഗോളി മുഴു നീളെ പറന്നു തട്ടിയകറ്റി . മുപ്പതാം മിനുട്ടില്‍ ലൂയിസിന്റെ ഷോട്ട് ഗോളി കയ്യിലോതുക്കി . തൊട്ടടുത്ത നിമിഷത്തില്‍ ചെല്‍സി  നടത്തിയ ആക്രമണം പി എസ ജിയുടെ വലത്തെ മൂലയില്‍  ത്രോവില്‍ അവസാനിച്ചു . ഇവാനോവിക് ബോക്സിലേക്ക് എറിഞ്ഞു കൊടുത്ത പന്ത് ലൂയിസ് തലകൊണ്ട് പിറകിലേക്ക് മറിച്ചു  കൊടുത്ത്, കാത്ത് നിന്നിരുന്ന ശ്രൂലിന്റെ  ഞൊടിയിടെ ള്ള ഷോട്ട് പി എസ ജിയുടെ വല കുലുങ്ങുമ്പോള്‍ ഗോളി കാഴ്ചക്കാരനായി നോക്കി നില്‍കേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗില്‍ ശ്രൂലിന്റെ ആദ്യ ഗോള്‍ ആഘോഷം ഗ്യാലറിയില്‍ ആഹ്ലാദത്തിന്റെ തിരമാലകളായി. സ്കോര്‍ ചെല്‍സി 1-0 പി എസ ജി (അഗ്ഗ്രി- 2-3 )

മുപ്പത്തി മൂന്നാം മിനുട്ടില്‍ വില്ലിയനിലൂടെ തുടങ്ങിയ മുന്നേറ്റം സ്വീകരിച്ചു ബോക്സില്‍ കടന്ന ശ്രൂരല്‍  വെരട്ടിയുടെ മേല് കൊണ്ട് വീണ പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല. കൌന്റെര്‍ അറ്റാക്ക് നടത്തിയ പി എസ ജിയുടെ ഷൂട്ട്‌ ചെക്കിന് മുകളിലൂടെ ഗാലറിയിലേക്ക് പറന്നു .

മുപ്പത്തിയാറാം മിനുട്ടില്‍ പി എസ ജി  ബോക്സിന്റെ ഇടത്തെ മൂലയില്‍ നിന്നും ചെല്‍സിക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക് . ലാംപാര്‍ഡ് എടുത്ത കിക്ക് പോസ്റ്റിനു മുന്നില്‍ പ്രതിരോതത്തില്‍ തട്ടി കാഹിലിന്റെ കാലിലേക്ക് പോസ്റ്റിനു തൊട്ടു മുന്നില്‍ നിന്നുള്ള കാഹിലെ ഷോട്ട് ഗാലറിയിലേക്ക് അകന്നപ്പോള്‍ ഗാലറി മൊത്തം നെടുവീര്‍പ്പുകൊണ്ട് നിശബ്ദമായി .
ആക്രമണങ്ങളും പ്രത്യാക്രമാനങ്ങളും കൊണ്ട് കളി മനോഹരമായികൊണ്ടിരിക്കുമ്പോള്‍ റഫറി ആദ്യ പകുതി അവസാനിച്ചതായി അറിയിച്ചു കൊണ്ട് വിസില്‍  ഊതി .
രണ്ടാം പകുതിയില്‍ പി എസ ജി കരുത്തു തെളിയിക്കാന്‍ ശ്രമം ആരംഭിച്ചു . 49 മിനുട്ടില്‍ നടത്തിയ മുന്നേറ്റം പെനാല്‍ടി അപ്പീല്‍ റഫറി അനുവദിച്ചില്ല , ഉടനെ നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ നിന്നും വില്ലിയന്‍ നല്‍കിയ പാസ് സ്വീകരിച്ച സ്കുരലിന്റെ ഷോട്ട് ബാറില്‍ തട്ടി തിരിച്ചു വന്നു , ബോക്സിനു പുറത്തു നിന്നിരുന്ന ഏറ്റു ഷൂട്ട്‌ ചെയുന്നതിന് മുന്നേ പറിക്കാന്‍ അടവിലൂടെ പി എസ ജി തടഞ്ഞു . റഫറി ചെല്‍സിക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു . ബോക്സിനു തൊട്ടു പുറത്തു നിന്നും ഓസ്കാര്‍ എടുത്ത കിക്ക് പ്രതിരോതവും ഗോളിയെയും കടന്നു പോയെങ്കിലും ബാര്‍ വീണ്ടും ചെല്സിക്കെതിരായി നിന്നു .
55 മിനുട്ടില്‍ ഹറ്റൂടി നടത്തിയ മുന്നേറ്റം ഇവാനോവിക് അപകടകരമായി തടഞ്ഞു ചെറിയ വ്യത്യാസത്തിനു പെനാല്‍ടി ബോക്സിനു പുറത്തുനിന്നും ചെയ്ത ഫൌളിനു റഫറി പി എസ ജി ക്ക് ഫ്രീ കിക്കും ഇവനോവികിനു മഞ്ഞ കാര്‍ഡും നല്‍കി. ലാവസ്സി എടുത്ത മനോഹരമായ കിക്ക് അതിലും മനോഹരമായി ചെക്ക് തട്ടിയകറ്റി. ഇട വേളകളില്‍ ആക്രമണം നടത്തുന്ന പി എസ ജി  58 മിനുട്ടില്‍ കോര്‍ണറില്‍ നിന്നും കാവാനി ചെയ്ത ഹെഡ് ചെറിയ വ്യത്യാസം കൊണ്ട് പുറത്തു പോയി.
66 മിനുട്ടില്‍ മോരീന്നോ രണ്ടാം മാറ്റം വരുത്തി ആദ്യ പകുതിയില്‍ മഞ്ഞ വാങ്ങിയ ലംബര്ടിനെ വലിച്ചു ആക്രമണത്തിനായി ബാ യെ ഇറക്കി . 68 മിനുട്ടില്‍ സ്കുരലിന്റെ ഷോട്ട്  മനോഹരമായി സിരുഗു കയ്യില്‍ ഒതുക്കി .   ഒരു ഗോള്‍ കൂടി സെമിയിലേക്ക് കടക്കാന്‍ ആവശ്യമായ ചെല്‍സി നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും പി എസ ജി പ്രതിരോതവും ബാഗ്യമില്ലയ്മയും ചെല്‍സിക്ക് വിലങ്ങു തടിയായി. പതിയെ പതിയെ പി എസ ജി പ്രതിരോതത്തിലേക്ക് വലിയുന്നതാണ് കണ്ടത് .
72 മിനുട്ടില്‍ പി എസ്  ജി നടത്തിയ പ്രത്യാക്രമണത്തില്‍ ബോക്സില്‍ കയറിയ കവാനിയുടെ ഷോട്ട് നേരിയ വ്യത്യാസത്തിനു ബാറിനു മുകളിലൂടെ പറന്നകന്നു .
75 മിനുട്ടില്‍ മാക്സ് വെല്ലിന്റെയും 76 മിനുട്ടില്‍ കവാനിയുടെയും ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തു പോയി,80 മിനുട്ടില്‍ മൌറയുടെ ഷോട്ട് ചെക്ക് ഭദ്രമായി കയ്യിലോതുക്കുകയും ചെയ്തു.
81 മിനുട്ടില്‍ ഒസ്കരിനെ വലിച്ചു മോറിന്നോ മൂന്നാം സ്ട്രൈകറെയും ( ടോറസ്) കളത്തില്‍ ഇറക്കി , രണ്ട ഗോള്‍ വിജയം അനിവാര്യമായിരുന്ന മോരീന്നോ തന്ത്രങ്ങള്‍ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ടിരിന്നു.അവസാന പത്തു മിനുട്ടില്‍  മൂന്നു സ്ട്രൈക്കര്‍ മാരെ വെച്ച് ആക്രമണ മൂര്‍ച്ച കൂട്ടിയ ചെല്‍സി വൈകാതെ ലക്ഷം കണ്ടു . 86 മിനുട്ടില്‍ കാഹില്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞപ്പോള്‍ എറ്റോയുടെ ഷോട്ട് മൊട്ടയുടെ കാലില്‍ തട്ടി ബോക്സിനു പുറത്തേക്ക് , അവിടെ കാത്ത് നിന്നിരുന്ന അസ്പില്കൊട്ടയുടെ ഷോട്ട് പ്രതിരോതത്തില്‍ തട്ടി തിരിഞ്ഞു പോസ്റ്റിനു പുറത്തേക്ക് പോവുമ്പോള്‍ ടെംബ ബയുടെ പ്രയാസം പിടിച്ച ശ്രമം ലക്ഷ്യം കണ്ടു . മാക്സ് വെല്ലിനെ മറികടന്നു ടെംബ ബ യുടെ ശ്രമം ഗോളിയുടെ മുകളിലൂടെ വലയിലേക്ക്  ചെല്‍സി 2-0 പി എസ് ജി (അഗ്രി 3-3 ) .
ഗ്യലരികളില്‍ ആവേശത്തിന്റെ അലയൊലികള്‍കൊപ്പം  നീലയും വെള്ളയും ചേര്‍ന്ന കൊടികള്‍ പാറി പറക്കാന്‍ തുടങ്ങി, പി എസ ജി ആരാധകരുടെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു . 90 മിനുട്ടും കടന്നു മത്സരം ഇഞ്ചുറി സമയത്തിലേക്ക്. അനുവദിച്ച നാല് മിനുട്ടിന്റെ മൂനാം മിനുട്ടില്‍ പി എസ് ജി ക്ക് അനുകൂലമായി കോര്‍ണര്‍ , അവസാന ശ്രമം എന്നാ നിലക്ക് പി എസ് ജി ഗോളി സിരിഗുയും ചെല്‍സി ബോക്സില്‍ , കോര്നെരില്‍  ബോക്സിലേക്ക് താഴ്ന്നിരങ്ങിയ പന്ത് ചെക്ക് തട്ടിയകറ്റി  തുടര്‍ന്നുള്ള ആക്രമണത്തില്‍ ബോക്സിനുള്ളില്‍ നിന്നും മര്കിനോസ് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ചെക്ക് വീണ്ടും തട്ടിയകറ്റി കോര്‍ണര്‍ വഴങ്ങി . പ്രായം തളര്‍ത്തിയിട്ടില്ല തന്നെ  എന്ന് അറിയിക്കുന്ന  മെയ് വഴക്കമായിരുന്നു ചെക്കിന്റെത് . പി എസ ജിയുടെ അവസാന ചാന്‍സ് അനുവദിച്ച നാല് മിനുട്ടും കഴിഞ്ഞുള്ള കോര്‍ണര്‍ പോസ്റ്റിലേക്ക്  പരന്ന പന്തിനെ ചെക്ക് വീണ്ടും തട്ടി ഒഴിവാക്കുന്നതോട് കൂടി റഫറിയുടെ അവസാന വിസില്‍ മുഴങ്ങി.
ചെല്‍സി 2-0 പി എസ് ജി ( അഗ്രി 3-3 ) എവേ ഗോളിന്റെ പിന്‍ ബലത്തില്‍ ചെല്‍സി ഏഴാം തവണ ചമ്പിയന്‍സ് ലീഗിന്റെ സെമിയിലേക്ക് .
-------------------------------------------------------------------------------
സെമി ഉറപ്പിച്ചു വന്ന പി എസ് ജി കളിക്കാരുടെയും ആരാധകരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.  ചെല്‍സിയുടെ ദൃഡനിശ്ചയത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ബാക്കി പത്രമായിരുന്നു ഈ വിജയം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ നപ്പോളിയോടു തോറ്റ്  സ്ടംഫോര്ദ് ബ്രിഡ്ജില്‍ പകരം വീട്ടിയ ചെല്‍സിയുടെ അതെ പോരാട്ട വീര്യം. ഇത്തവണ ചെല്‍സിക്ക് തിരിച്ചു വരാന്‍ ആവില്ല എന്നാ ലാവസ്സിയുടെ വാക്കുകള്‍ക്കുള്ള മറുപടി .  വിമര്‍ശകരുടെ  നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ചെല്‍സി പലപ്പോഴും പുറത്തെടുക്കുന്ന പോരാട്ട വീര്യം ആരും കാണാതെ പോകുന്നു അല്ലങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു . ആക്രമണവും പ്രത്യക്രമാനവും പ്രതിരോതവും ഓരോ ടീമിനെതിരെയും വ്യത്യസ്ത രീതിയില്‍ പ്രയോഗിക്കുന്ന ചെല്‍സിയെ കളി നിരൂപകര്‍ പലപ്പോഴും തമാശ രൂപേനെ ചിത്രീകരിക്കാറുണ്ട് .
 രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ബാര്സക്കെതിരെയും ബയേണിനെതിരെയും ചെല്‍സി സ്വീകരിച്ച പ്രതിരോത മാര്‍ഗം പണ്ഡിറ്റുകള്‍ "ചെല്‍സി പാര്‍ക്ക്‌ ദി ബസ് " എന്ന് പറഞ്ഞു കളിയാക്കി . ഇന്ന് മിക്ക  ടീമുകളും ഈ രീതി കൈ കൊണ്ടപ്പോള്‍ അത് പ്രതിരോധത്തിന്റെ പുത്തന്‍ ശൈലി ആയി പണ്ഡിറ്റുകള്‍ വീണ്ടും പറഞ്ഞു. കഴിഞ്ഞ വര്ഷം പ്രീമിയര്‍ ലീഗില്‍  പിറകോട്ടു പോയപ്പോള്‍ ചമ്പിയന്‍സ് ലീഗ് കളിക്കാന്‍ കഴിയില്ല എന്ന്  പറഞ്ഞു വിമര്‍ശിച്ചവര്‍ക്ക്  യൂറോപ്പ കപ്പും ഒപ്പം ചമ്പിയന്‍സ് ലീഗ്  ബര്‍ത്തും സ്വന്തമാക്കി ചെല്‍സി മറുപടി നല്‍കി .
വിമര്‍ശകരെ , നിങ്ങള്‍ വിമര്‍ശിച്ച് കൊണ്ടിരിക്കുക , ഓരോ വിമര്‍ശനങ്ങള്‍ക്ക് ശേഷവും  നിങ്ങളുട നാക്കുകള്‍ ഒളിക്കുന്ന സമയം വരും നിങ്ങളുടെ വായകള്‍ അടയുന്ന നേരം വരും .
"ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ ആരാണന്നു "  പോരാട്ടവീര്യത്തിന്റെ പുത്തന്‍ അടവുകള്‍ പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ക്ക് മോറിന്നോ എന്നാ തന്ത്ര ശാലിയുണ്ട് , അവ മൈതാനത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന കളിക്കാറുണ്ട് , തുടര്‍ന്നും കാണാം പച്ച വിരിച്ച കളി തട്ടുകളില്‍ പ്രതീക്ഷകളുടെ അവസാന നമ്പ് വെട്ടം അണയും  വരെ പോരാട്ട വീര്യത്തോടെ പട വെട്ടുന്ന നീലപ്പടയെ .... കാത്തിരിക്കൂ ....
"KEEP THE BLUE FLAG FLYING HIGH"


Faiz kizhakkethil 




1 comment: