Followers

31.5.15

ലോകം കേള്‍ക്കാത്ത നിലവിളികള്‍


അവിടെ ഒരു കൂട്ടം മനുഷ്യര്‍
പിടഞ്ഞു മരിക്കുന്നുണ്ട്
കറുത്ത പുകകള്‍ക്കൊപ്പം
കരിഞ്ഞ ശരീരങ്ങളുടെ
രൂക്ഷ ഗന്ധമുയരുന്നുണ്ട്,
പിച്ചി ചീന്തിയ മേനികളില്‍ നിന്നും
മുറിച്ചെടുത്ത കല്ലിച്ച മാറിടം
ഒരു കുഞ്ഞു ചുണ്ടിനെ കാത്തിരിപ്പുണ്ട്‌ , 
ഒന്ന് ഉറക്കെ കരയാനാവാതെ
ജീവന്‍ വെടിഞ്ഞ
ശരീരങ്ങളുടെ തേങ്ങലുകള്‍
കരിപുരണ്ട ഇലകള്‍ക്ക്
മറവില്‍ ഒളിഞ്ഞിരിപ്പുണ്ട്,
ജീവന്‍ വെടിഞ്ഞുപോയിട്ടും
കൊത്തി മുറിക്കപെടുന്ന
നഗ്നമേനികളില്‍ നിന്ന്
ഒഴുകി ഒലിക്കാന്‍
രക്തം മടിച്ചു നില്‍പ്പുണ്ട്,
കരഞ്ഞു കലങ്ങിയ കണ്ണുകളില്‍
ഭീതിയുടെ തിളക്കവുമായി
മറ്റൊരു കൂട്ടം നമുക്ക് നേരെ
പ്രതീക്ഷയുടെ  കൈകള്‍ നീട്ടുന്നുണ്ട്.
നാമോ ? .....
ലോകം കേള്‍ക്കാത്ത നിലവിളികളില്‍
വിറങ്ങലിച്ച മനസുമായി
നിസഹായരായി എന്തോ
പിറുപിറുക്കുന്നുണ്ട്. 
-----------------------------------------------------------------
ഫാഇസ് കിഴക്കേതില്‍

1 comment:

  1. ചിരിയലകള്‍ക്കിടയില്‍ ആരാണ് ഇങ്ങനെ നിലവിളിച്ച് ശല്യപ്പെടുത്തുന്നതെന്ന് ലോകം ഈര്‍ഷ്യപ്പെടുന്നു

    ReplyDelete