Followers

5.2.14

ന്യൂ ജനറേഷനും സിനിമ ദൃശ്യ മാധ്യമങ്ങളും


ന്യൂ ജെനറേഷന്‍  കുട്ടികളും - സിനിമ ദ്രിശ്യ മാധ്യമങ്ങളും

അമ്മെ സംഭോഗം എന്നാല്‍ എന്താ ?
മോളുടെ ചോദ്യം കേട്ട് തരിച്ചു നില്‍ക്കുകയാണ് അമ്മ. മനസ്സിലേറ്റ കുത്ത് മുഖത്തു കാണിക്കാതെ "എന്തെ മോളിപ്പോ ചോദിച്ചേ" എന്ന് ചോദിച്ചു അടുത്തു കൂടി. അപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്‌. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിയുടെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ കൂടി നിന്ന് സംസാരിക്കുമ്പോഴും അടി കൂടുമ്പോഴും സാധാരണയായി "fuck" എന്ന വാക്ക് പറയുന്നത് കേള്‍ക്കാമത്രെ, !
സ്ഥിരമായി കേള്‍ക്കുന്ന വാക്കിനെ കുറിച്ച് ഉണ്ടായ ത്വരതയാണ് കുട്ടിയെ കമ്പ്യൂട്ടറിലെ ഡിക്ഷ്ണറിയില്‍ എത്തിക്കുന്നത്. അതില്‍ നിന്നും ലഭിച്ച അര്‍ത്ഥമാണ് സംഭോഗം .

സംഭോഗം എന്ന വാക്കിന്റെ അര്‍ത്ഥം അമ്മയോട് ചോദിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ സഹപാടികള്‍ ആണ് സാധാരണയായി fuck എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലെക്കാണ് ഞാന്‍ നിങ്ങളെ കൊണ്ട് പോകുന്നത്. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പോലും മനസ്സിലാകിയെടുക്കാന്‍ കഴിയാത്ത പ്രായത്തില്‍ വായില്‍ വരുന്ന ന്യൂ ജെനറേഷന്‍ തെറികളുടെ മാലകള്‍.

ഇന്ന് പല കുട്ടികളുടെയും ആരാധനാ പാത്രങ്ങളായ പുതിയ തലമുറയിലെ സിനിമാ നായകന്മാര്‍ തങ്ങളുടെ പഞ്ച് ഡയലോഗുകളില്‍ പുട്ടിനു തേങ്ങ എന്നാ രീതിയിലാണ് ഈ പാശ്ചാത്യ വാക്കുകള്‍ ഉപയോഗിക്കുന്നത് .
അതിനിപ്പോ എന്താ സിനിമയെ സിനിമ എന്ന രീതിയില്‍ എടുത്താല്‍ പോരെ എന്നാണു പലരുടെയും വാദം . എന്നാല്‍ ഈ സിനിമ കാണുകയും അതിലെ കഥാപാത്രങ്ങളെ നെഞ്ചിലെറ്റുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ട് കുരുന്നുകള്‍. അതില്‍ പെന്കുട്ടിയെന്നോ ആണ്കുട്ടിയെന്നോ വ്യത്യാസമില്ലതാനും . 
കുട്ടികളുടെ മനസ്സില്‍ അവ സ്ഥാനം പിടിക്കുന്നത്‌ വലിയ തോതില്‍ ആണ്. അപ്പോള്‍ ഇത്തരം വാക്കുകളും പ്രവണതകളും കുട്ടികളില്‍ സമൂഹത്തിനോടുള്ള പെരുമാറ്റത്തിലും കാഴ്ച്ചപാടിലും മാറ്റങ്ങള്‍ വരുത്തുന്നു.

മേല്‍ പറഞ്ഞ വാക്കുകള്‍ പോലെയുള്ളവയുടെ അര്‍ത്ഥം അറിയാതെയാണ് പലകുട്ടികളും അവ തങ്ങളുടെ സംസാരങ്ങളില്‍ കൂട്ടിച്ചേര്‍ത്തുനിര്‍ത്തുന്നത്. അതിലൂടെ അവര്‍ ഫഹദ് ഫാസിലും, ആസിഫ് അലിയും, ദുല്‍ഖര്‍ സല്മാനുമൊക്കെ ആയതായി നിര്‍വൃതിയടയുന്നു.

എല്ലാ സിനിമകളും ഇന്ന് നമ്മുടെ കുട്ടികള്‍ കാണുന്നുണ്ട്. അവയ്ക്ക് ഒരു നിയന്ത്രണം ആയിക്കൂടെ ? . നാം കണ്ടതിനു ശേഷം മതിയില്ലേ കുട്ടികള്‍ ഇവ കാണണമോ എന്ന ഒരു തീരുമാനം എടുക്കാന്‍ ? ഇനി നമ്മള്‍ കാണിച്ചില്ലന്കിലും ചിലപ്പോള്‍ അവര്‍ കണ്ടെന്നു വരാം അത് മറ്റൊരു വശം അതിലേക്കു കടക്കുന്നില്ല.

ഈ അടുത്ത ഇറങ്ങിയ 101 ചോദ്യങ്ങള്‍ എന്ന സിനിമയുണ്ട് , എത്ര പേര് കണ്ടിട്ടുണ്ട് ആ സിനിമ , അതിലെ കാര്യങ്ങള്‍ എത്ര പേര് പങ്കു വെച്ചിട്ടുണ്ട് പരസ്പരം ?. എന്നാല്‍  മങ്കി പെന്‍ എന്ന സിനിമയെ കുറിച്ച് കേട്ട് , ഞാന്‍ കണ്ടിട്ടില്ല, എങ്കിലും കേട്ടത് ആറാം ക്ലാസ്സിലെ കുട്ടി ലവ് ലെറ്റര്‍ കൊടുക്കുന്നതിനെ കുറിച്ച്. എന്നാല്‍ ഈ സിനിമ ഇന്ന് കേരളത്തില്‍ ഉള്ള ഒട്ടു മിക്ക കുട്ടികളും കണ്ടു എന്നതാണ് സത്യം. അപ്പോള്‍ 101 ചോദ്യങ്ങള്‍ പോലുള്ള  ചില നല്ല സിനിമകള്‍ വരുന്നുണ്ട് പക്ഷെ അവയില്‍ കുട്ടികളുടെ സൂപര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ല കുട്ടികള്‍ക്ക് കാണാനും താല്പര്യമുണ്ടാകില്ല. സിനിമകള്‍ കാണുന്നു എങ്കില്‍ ഇത്തരം നല്ലത് കൂടി കുട്ടികളെ കാണിക്കാന്‍ ശ്രമിക്കുക.
അല്ലാതെ കുടുംബചിത്രം എന്നാ രീതിയില്‍ ഇപ്പോള്‍ വരുന്ന ചിത്രങ്ങള്‍ക്ക് കുട്ടികളെയും കൂട്ടി പോയാല്‍ അവയില്‍ വരുന്ന സീനുകള്‍ക്ക് മുന്നില്‍ കുട്ടികളെ സാക്ഷിയാകി ഇരുന്നു വിയര്‍ക്കേണ്ടി വരും . സുഹൃത്ത് സമീര്‍ യാസിന്‍ പറഞ്ഞ ഒരു അനുഭവം പങ്കുവെക്കാം "


നോട്ട്ബൂക്ക് എന്ന സിനിമ തിയ്യേറ്ററില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, നായികയ്ക്ക് പിരീഡ് വരുന്ന ഒരു സീന്‍ ഉണ്ട് ,ആ സമയത്ത് വിസ്പര്‍ പരസ്പരം ചോദിക്കുന്നു ,പിന്നീട് അതിനു വേണ്ടി നായകനെ പറഞ്ഞയക്കുന്നു ,,,എന്‍റെ പിറകില്‍ ഇരിക്കുന്ന ഫാമിലിയിലെ ചെറിയ കുട്ടി അമ്മയോട് ചോദിച്ചു ."അമ്മേ അതെന്താ അവര്‍ പറയുന്നേ "

അമ്മ പറഞ്ഞു ."ചീത്ത കാര്യങ്ങളാ "
കുട്ടി ."അപ്പോ അവര് ചീത്ത കുട്ട്യോളാണോ ?"
അമ്മ .അതേ
കുട്ടി പിന്നെ നായികയും കൂട്ടുകാരും വരുന്ന സീനിലോക്കെ ഉറക്കെ അമ്മയോട് പറയും "അമ്മേ ആ ചീത്ത കുട്ട്യോള് വീണ്ടും വന്നു "എന്ന്‍ ,,,,,കുട്ടിയുടെ ഈ സംസാരം തിയ്യേറ്ററില്‍ വലിയ ചിരി പടര്‍ത്തി " .
ഇത്തരം ചോദ്യങ്ങള്‍ എത്ര പേര് നേരിട്ടിട്ടുണ്ട്  !!!

നാളെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും അതിര്‍വരമ്പുകളറിയാത്ത നമ്മുടെ കുട്ടികള്‍ നമുക്ക് നേരെ തൊടുക്കുന്ന ചോദ്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു ആര് കണ്ടു . !!!!

ഒരമ്മക്ക് നേരിടേണ്ടി വന്ന ചോദ്യം ഞാന്‍ പങ്കു വെക്കാം , മമ്മുട്ടിയുടെ ഒരു പടം കണ്ടു മകന്‍ അമ്മയോട് "കാമരസം" എന്താണ് എന്ന് ചോദിച്ചു , ചൂളി പോയ അവര്‍ അവിടെ നിന്നും ഒഴിഞ്ഞു മാരുകയാനത്രേ ചെയ്തത്. പക്ഷെ അങ്ങനെ ചെയ്യരുത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് തക്കതായ ഉത്തരം ലഭിച്ചില്ലങ്കില്‍ അവര്‍ അതും തേടി പോകും അത് ചിലപ്പോള്‍ ഉത്തരങ്ങള്‍ക്കു പകരം യാഥാര്‍ഥ്യങ്ങളായി നേരിടേണ്ടി വരും. ഒരു ഉദാഹരണം പറയാം പീഡനത്തെ കുറിച്ച് ചോദിച്ച മൂന്നാം ക്ലാസ്സുകാരിയെ അമ്മ വഴക്ക് പറഞ്ഞു ഓടിച്ചു, കുട്ടിയുടെ മനസ്സില്‍ ചോദ്യം വീണ്ടും കിടന്നു കളിക്കുന്നു. എന്തും അറിയനമെന്നുള്ള കുട്ടികളുടെ ആവേശം അടുത്ത വീട്ടിലെ മധ്യവയസ്കനില്‍ എത്തുന്നു . പറഞ്ഞു കൊടുക്കുന്നതിനു പുറമേ കാണിച്ചു തന്നു മനസ്സിലാക്കി തരാം എന്നും പറഞ്ഞു കുട്ടിയെ പ്രലോബിച്ചു കൊണ്ട് പോയി ഉപയോകിക്കുന്നു  . ഇത് നമ്മുടെ നാട്ടില്‍ നടക്കുന്നതാണ് അപ്പോള്‍ അത്തരം ഒരവസ്ഥ നമ്മുടെ കുട്ടികള്‍ക്കും പിറകെ തന്നെ ഉണ്ട് . ചോദ്യങ്ങളുമായി വരുന്ന കുട്ടികളെ വഴക്ക് പറഞ്ഞു  ആട്ടി ഓടിക്കുന്നതിനു മുന്നേ ഒരു നിമിഷം ആലോചിച്ചു അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യ പെടുത്തി കൊടുക്കുക . പ്രത്യേകിച്ചും നമ്മുടെ അമ്മമാരാണ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികളുടെ ഉത്തരപെട്ടികളായിരിക്കണം .

പിന്നെ മനോജ്‌ തേജസ്‌ എന്ന സുഹൃത്ത് പറഞ്ഞപോലെ
"സാങ്കേതികവിദ്യ വളരുമ്പോള്‍ നാളെ കുട്ടികള്‍ നമ്മളോടുള്ള ചോദ്യങ്ങള്‍ തന്നെ അവസാനിപ്പിക്കും... എന്തിനും ഏതിനും വിരല്‍ത്തുമ്പില്‍ ഉത്തരം തേടുമ്പോള്‍ അവനു യന്ത്രം എന്ത് സന്മാര്‍ഗ്ഗ ബുദ്ധി ഉപദേശി ക്കുമോ ആവോ ..?"
ശരിയാണ് നാളെ അത്തരം ഒരു അവസ്ഥയിലേക്ക് ചെന്ന് പെടാം എങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ക്കു തന്റെ അച്ഛനും അമ്മയും ഉണ്ടാകുമെങ്കില്‍ ഒരു പരുതി  വരെ കുട്ടികള്‍ മറ്റു ഉറവിടം തേടി പോകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.  

സൈനു കരിപ്പൂര്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇവിടെ ചേര്‍ക്കാം "
സിനിമയിൽ ഹെൽമറ്റിട്ടെ ബൈക്ക്‌ ഓട്ടാവൂ എന്നു നമ്മുടെ ആർ ടി.എ.എന്തു കൊണ്ടു പറഞ്ഞു?
മദ്യം കഴിക്കുന്ന വേളകളിൽ മുന്നറിയിപ്പു കൊടുക്കാൻ എന്തിനു സെൻസർ ബോർഡ്‌ തീരുമാനം കൈ കൊണ്ടു?.ഇതിൽ നിന്നെല്ലാം സമൂഹത്തിൽ എന്തൊ മോശമായ പ്രവണത ഉടലെടുക്കും എന്നതു കൊണ്ടല്ലേ .. ഈ പറഞ്ഞതിനേക്കാളെല്ലാം മോശവും പറയാൻ പാടില്ലാത്തതുമായ അൺ പാർലമന്റ്‌ വാക്കുകൾ ഒരു വിധമെല്ലാ പടങ്ങളിലും കേൾക്കുന്നു.
ഇതിനു സെൻസർ ബോർഡിനു എന്തെങ്കിലും പരിഹാരം കണ്ടെത്താനാവുമോ?
അതിനേക്കാൾ മോശമായ ആഭാസത്തരങ്ങളാണു കോമഡി എന്ന പേരിൽ ചാനലായ ചാനലുകളിൽ കുടുംബങ്ങൾ ദിനേന കണ്ടുകൊണ്ടിരിക്കുന്നത്‌."

കോമഡി ആയാലും ട്രാജഡി ആയാലും തെറി വാക്കുകള്‍ക്കും മറ്റും യാതൊരു കുറവും ഉണ്ടാകില്ല .

നാസര്‍ രാമപുരം ചൂണ്ടി കാടിയ ഒരു കാര്യം പറയാം "
ഇടുക്കി ഗോള്‍ഡ്‌ എന്നാ സിനിമ കണ്ടു.കഞ്ചാവിനു പുതിയ ഒരു മാര്‍ക്കെറ്റിംഗ് തന്ത്രം..ഇതുപോലെ ഒരുപാടു സിനിമകള്‍ നാട്ടില്‍ തിന്മകള്‍ പടര്‍ത്തുന്നു.മുന്പ് പല നല്ല കാര്യങ്ങളും ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന ഒരു നല്ല മാധ്യമം ആയിരുന്നു സിനിമ.ഇന്ന് അതെല്ലാം മാറി."
സത്യമല്ലേ അദ്ദേഹം പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കൂ ...


ഇനി മറ്റൊരു കാര്യത്തിലേക്ക് കടക്കാം
സിനിമകളേക്കാള്‍ അപകടകാരികളാണ് അഞ്ചു മിനുട്ട് മാത്രം നീളുന്ന ആല്‍ബങ്ങള്‍ . പ്രത്യേകിച്ച് മാപ്പിള ആല്‍ബം എന്ന ലേബലില്‍ വരുന്നവ. അഞ്ചു മിനുട്ടില്‍ കാഴ്ച്ചയില്‍ നിന്ന് തുടങ്ങി പിണക്കവും ഇണക്കവും പ്രണയവും എന്തിനു ലൈംഗിക ബന്ധങ്ങളില്‍ കൂടി പോലും കടന്നു പോകുന്നു ഇവ . പിന്നെ കാര്‍ട്ടൂണുകള്‍, ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന മറ്റൊന്നാണ് കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ വെച്ച് കൊടുത്ത് കൊണ്ട് ഒരിടത്ത് ഒതുക്കി ഇരുത്തുന്നത്‌. കാര്‍ട്ടൂണ്‍ സ്ഥിരമായി കാണുന്ന കുട്ടികളുടെ മാനസിക വളര്‍ച്ചയെ പറ്റിയൊക്കെ ഒരുപാട് പറയാനുണ്ട് അത് നമുക്ക് പിന്നീട് ആവാം . പോഗോ , കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് , കൊച്ചു ടി വി തുടങ്ങിയ കാര്‍ട്ടൂണ്‍ ചാനലുകളിലെ വല്ല കാര്‍ത്ടൂനും കാണാന്‍ ശ്രമിച്ചിട്ടുണ്ടോ ? അതായത് പുതിയ കാര്‍ട്ടൂണുകള്‍ അവയും സിനിമകില്‍ നിന്ന് വ്യത്യാസമില്ല . പ്രണയവും പീഡനങ്ങളും അവയിലും നടക്കുന്നു. ഫ്രഞ്ച് കിസ്സും തലോടലുകളും നടക്കുന്നു ഇവക്കു മുന്നിലെക്കാന് നമ്മുടെ കുട്ടികളെ അമ്മമ്മാര്‍ വെച്ച് കൊടുക്കുന്നത് എന്നാ സത്യം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട് ?  കമ്പുട്ടറില്‍ നിന്നും  സൂക്ഷിക്കുന്ന പോലെ തന്നെ ടി വി യില്‍ നിന്നും കുട്ടികളെ സൂക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്നാ ലേബലോടെ ഇനിയും സിനിമകള്‍ വരാം പഞ്ച് ഡയലോഗുകള്‍ക്കിടയില്‍ തേങ്ങകള്‍ ഇനിയും ഇടാം ,
പക്ഷെ ഇവിടെ നമുക്ക് എന്ത് ചെയ്യാനാകും ? ... എന്ന് പറഞ്ഞു ഒഴിയാതെ കഴിയുന്നത് ചെയാം. ചില നിര്‍ദേശങ്ങള്‍ വെക്കാം . വീടുകളില്‍ വെച്ചിട്ടുള്ള ടി വി കളില്‍ വരുന്ന സിനിമകള്‍ ആയാല്‍ പോലും അവ കുട്ടികള്‍ ഒറ്റക്കിരിന്നു കാണാനുള്ള അവസരങ്ങള്‍ ഉണ്ടാകരുത്.
കഴിയുന്ന അത്ര ശ്രടിക്കുക പക്ഷെ അത് അവര്‍ക്ക് ആലോസരപെടുന്ന രീതിയില്‍ ആവരുത് . എങ്ങെനെ എന്നാല്‍ നമ്മള്‍ ഇരിന്നു കാണുകയും കുട്ടികള്‍ വന്നു കാണുമ്പോള്‍ എഴുന്നേറ്റു പോകാന്‍ പരയുകയുമല്ല ചെയേണ്ടത് , അവ നല്ലതല്ല എന്ന് കുട്ടികളെ ബോധ്യപെടുത്തി നമ്മള്‍ കൂടി അത് ഒഴിവാക്കുകയാണ് ചെയേണ്ടത്,

ചര്‍ച്ചകളില്‍ സമി ശ്രീകുമാര്‍ പറഞ്ഞ ഒരു കാര്യം ചിരിക്കാനുന്ടെങ്കിലും ചിന്തിക്കാനേറയുണ്ട്  "
മാതാ പിതാ ഗുരു ദൈവം ...ഇതായിരുന്നു നമ്മുടെ ആപ്ത വാക്യം ..ഇന്നത് മാറി " മാതാ പിതാ ഗൂഗിള്‍ ദൈവം " ആയി . കലികാലെ ഓപ്പോസിറ്റ് ബുദ്ധി .......കെമിസ്ട്രിയും ...ഫിസിക്ക്സും ..നമ്മള്‍ നല്ല പോലെ പഠിച്ചു ...പഠിച്ചു കൊണ്ടിരിക്കുന്നു ..മാനുഷിക മൂല്യങ്ങളെ കുറിച്ച് പഠിക്കാന്‍ മറന്നു . ഇനി ഒരു തിരിച്ചു പോക്ക് അസാദ്യം ...............

അതെ ഒരു തിരിച്ചു പോക്ക് അസാദ്യം തന്നെ , നാമല്ലാവരും മനസിലാക്കിയ സത്യം , എങ്കിലും ശ്രമിച്ചു കൊണ്ടിരിക്കാം നമ്മുടെ വീടുകളില്‍ നിന്നും തന്നെയാവണം അവയ്ക്ക് തുടക്കമിടേണ്ടത് . 

19 comments:

  1. വല്ലാത്ത കാലത്തെ പൊല്ലാത്ത ശീലങ്ങള്‍

    ReplyDelete
    Replies
    1. പോല്ലാപ്പിന്‍ ശീലങ്ങള്‍ ...... എന്നും പറയാം .....
      വളരെ സന്തോഷം ഇവിടെ വന്നു വായിച്ചതിനു.

      Delete
  2. മാതാ പിതാ ഗൂഗിള്‍ ദൈവം :)

    ReplyDelete
    Replies
    1. :) ... സന്തോഷം ഇവിടെ വന്നു വായിച്ചതിനു .

      Delete
  3. നാം നമ്മുടെ സംസ്ക്കാരത്തെ കൊന്ന്‍ മറ്റ് സംസ്ക്കാരത്തെ വാരിപുണരുന്നു

    ReplyDelete
  4. നന്നായെഴുതി.മുൻപിട്ട കമന്റു പോസ്റ്റിൽ തന്നെയ്ള്ളതു കൊണ്ട്‌ കൂടുതൽ കമന്റിന്റെ ആവശ്യമില്ലല്ലോ..?

    ReplyDelete
  5. ഫായിസ് .നല്ല ഒഴുക്കൊടുകൂടിയാണ് രൂപപ്പെടുത്തിയത്. നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍ .

    ReplyDelete
  6. nalla chintahakaL abhinandanangal thuTaruka

    ReplyDelete
    Replies
    1. santhosham ... ivide vannu vaayichu vilayeriya abhiprayam ariyichathinu

      Delete
  7. പുതുമയൊന്നുമ്മില്ലെങ്കിലും നല്ല നിരീക്ഷണങ്ങൾ ! ഇടക്കിടെ ഓർമ്മപ്പെടുത്താൻ ഇതുപോലെയുള്ള രചനകൾ ആവശ്യം തന്നെ. ആശംസകൾ

    ReplyDelete
    Replies
    1. puthumayundaakilla pakshe athikarikkaathirikkunnumilla ...
      santhosham ivide vannu vaayichu vilayeriya abhiprayam ariyichathinu

      Delete
  8. വളരെ ശ്രദ്ധയോടെ അവലോകനം ചെയ്തു

    ReplyDelete
    Replies
    1. nanni ... ivide vannu vaayichu vilayeriya abhiprayam ariyichathinu

      Delete
  9. കൊള്ളാം കേട്ടോ ഫായിസ്,
    പേജ്ഡി സൈന്‍ ഒന്ന് കൂടെ modify ചെയ്യണം
    ആശംസകള്‍

    ReplyDelete