Followers

24.2.13

വേട്ടക്കാരി


ഇന്നും ശൂന്യതയുടെ
നിറമില്ലാത്തൊരു പടം
എന്നെ മൂടുന്നുണ്ട്‌.
ഉച്ച വെയിലില്‍
ചുരുണ്ട് കൂടി
കിടക്കുമ്പോഴും,
ഇറുക്കിയടച്ച
കണ്ണുകളില്‍
ഇരുളിന്റെ കറുപ്പ്
പടരുന്നുണ്ട് .
ചായം തേച്ച
ചുണ്ടുകളില്‍
പുകരുചിയുള്ള
ഉമിനീര്‍ ഉണങ്ങാതെ
കിടപ്പുണ്ട് .
അനുഭൂതിയുടെ
ആഴിയില്‍
അരമണി നേരെത്തെ
അധ്വാനം
വിയര്‍പ്പുതുള്ളികളെ
പുണര്‍ന്നിരിപ്പുണ്ട്.
ഇനി മടങ്ങാം,
ഇരയെ കിട്ടിയെന്ന
ചിന്തയുമായി
തന്നെ പുല്‍കുന്ന
അടുത്ത ഇരയാകുന്ന
വേട്ടകാരനെ തേടി.

No comments:

Post a Comment