Followers

24.2.13

കുളം നക്കിയ ഒഴിവു ദിനംബാവാസ് പഴയൊരു ഗള്‍ഫുകാരനാണ്‌ . ഇപ്പോള്‍ ഗല്ഫോക്കെ വിട്ടു നാട്ടില്‍ തടിമില്ലും ആഷറികലുമായി തിരക്കോട് തിരക്ക് . നമ്മുടെ ബാവാസ് നാട്ടില്‍ ആയതിനു ശേഷം ഒരു ഒഴിവു ദിനം ശരിക്കങ്ങു ആസ്വതിക്കാന്‍ പറ്റിയിട്ടില്ല .ഒരു ദിവസം അതിനായി മാറ്റി വെക്കണം എന്ന് കരുതിയിട്ടു കാലം കുറെ ആയി. എന്തായാലും ഈ വരുന്ന ഞായര്‍ അതിന്റെ കണക്കു തീര്‍ക്കുക തന്നെ. ബാവാസ് മനസ്സില്‍ ഉറപ്പിച്ചു .
ശനിയാഴ്ച തന്നെ കമ്പനിയിലെ വര്‍ക്കുകള്‍ എല്ലാം ഒരു വിധം ശരിയാക്കി പണിക്കാരോട് നാളെ നിങ്ങള്‍ ലീവ് എടുത്തോളൂ എന്ന് പറഞ്ഞു. സാതാരണ ഒരു കല്ല്യാണത്തിനു പോകാന്‍ ലീവ് ചോദിച്ചാല്‍ പല്ലിറുമ്പുന്ന ഇയാള്‍ക്കിതെന്തു പറ്റി എന്നായി പണിക്കാര്‍, എന്തെങ്കിലും ആകട്ടെ "കിട്ടിമ്മാ കഞ്ഞിടെ വെള്ളത്തില്‍ ഒരു വറ്റ് " എന്ന് പറഞ്ഞപ്പോലെ പണിക്കാര്‍ നേരെത്തെ സ്ഥലം വിട്ടു. ഗൈറ്റും പൂട്ടി വീട്ടിലോട്ടു നടക്കുമ്പോള്‍ നാളത്തെ പരിപാടികള്‍ മനസ്സില്‍ കണക്കു കൂട്ടി കുറച്ചു കൊണ്ടിരിന്നു.

പതിവിനു വിപരീതമായി നേരെത്തെ വീട്ടില്‍ എത്തിയ ബാവാസിനെ ശ്രീമതി ഒന്ന് അടിമുടി നോക്കി . പന്തികേട്‌ തോന്നിയ നോട്ടം കണ്ടു ബാവാസ് കാല്‍ പിറകിലേക്ക് വലിച്ചു തന്നെ തന്നെ ഒന്ന് നോക്കി . ഇനിയിപ്പോ സ്വപ്നവും കണ്ടു നടന്നു വല്ലതും ....

എന്ത് പറ്റി മനസാ ഇന്ന് നേരെത്തെയാണല്ലോ ? ഇങ്ങളെ മരങ്ങളൊക്കെ പൂട്ടി എടുത്തു വെച്ചോ ?

നീ അങ്ങനെ പറയരുത്, നമ്മള്‍ ഈ നിലയിലായത് ആ മരങ്ങള്‍ കൊണ്ടല്ലേ ... ഇജ്ജു കേട്ടിട്ടില്ലേ വലിയവര്‍ പറയുന്നത് വരം ഒരു മരമാണന്നു ...

അതിപ്പോ അങ്ങനെ ആക്കിയോ ? മരം ഒരു വരമാണന്നല്ലേ ?

ആ അതന്നെ ഇജ്ജു പറയുമ്പോ അങ്ങനെയും ഞാന്‍ പറയുമ്പോ ഇങ്ങനെയും ആയതാ, രണ്ടും ഒന്നന്നെ സംഗതി അനക്ക് പുടി കിട്ടിലെ ? ...

ഉം ഉം ...

എടീ നാളെ ഞാന്‍ ലീവാ

ലീവോ പടച്ചോനെ ഞാന്‍ വെട്ടി വെച്ച കോപ്പ്രയോക്കെ ഇനി എന്താവുമോ എന്തോ ?

ഞാന്‍ ലീവാകുന്നതും കോപ്പ്രയും തമ്മില്‍ എന്താടീ ബന്തം ... ?

ഹും , ഇങ്ങളല്ലേ ലീവ് എടുക്കുന്നെ നാളെ മഴ പെയ്യും എന്റെ കൊപ്രയോക്കെ ഉണക്കാന്‍ പറ്റാതെ പൂത്തു പോകും ... അല്ല എന്തെ ഇപ്പൊ ഇങ്ങനെ തോന്നാന്‍ ...

ഒന്നല്ല കുറെ കാലായില്ലേ ഒന്ന് ഒഴിഞ്ഞിരുന്നിട്ടു. ആ സത്താറും മാവൂരും ഒക്കെ കേട്ട്യോലേം കൂട്ടി കറങ്ങുന്നുണ്ട് . സൈനുവും ഫൈസലുമൊക്കെ ഓരോ സ്ഥലത്ത് പോയി ഫോടോ എടുത്തു എഫ് ബിയില്‍ ഇടുന്നുമുണ്ട് പാറയില്‍ ആണങ്കില്‍ ഒടുക്കത്തെ യാത്രയും , എന്താ ഇപ്പൊ ഇതൊക്കെ എനിക്കും പറ്റില്ലേ ?

പറ്റും പറ്റും അതിനു ഇങ്ങള് ഇങ്ങളെ മരകംബനിയില്‍ നിന്ന് ഒന്ന് വന്നിട്ട് വേണ്ടേ ....

എടീ അതാണ്‌ ഞാന്‍ നാളെ ലീവ് എടുത്തു . നീ പോരണോ നമുക്കൊന്ന് കറങ്ങാം ഒരു പികിനിക് ...

പടച്ചോനെ ഇതിപ്പോ വെള്ളിയാഴ്ചയും വല്ല്യരുന്നാലും ഒരുമിച്ചു ബന്ന പോലെ ആയല്ലോ .....

അതെന്തെടി ?

മന്‍സാ നാളെയല്ലേ മാവൂരിലെ അമ്മായിടെ മോളെ കല്ല്യാണം ...

അമ്മായിക്ക് മോള് ഇനിയും ഉണ്ടല്ലോ കല്യാണവും ഇനീം ഉണ്ടാകും നമുക്കപ്പോ പോകാം

ആ ഇങ്ങള്‍ക്കത് പറയാം ഞാനാ മന്സമ്മാരെ മോത്ത്‌ നോക്കേണ്ടത്

ഇജ്ജു പറയണ്‌ കേട്ടാ തോന്നും ഞാന്‍ പിന്നെ വേറെ എവിടേക്കെങ്കിലും ആണ് നോക്കണെന്ന്

ആ അതിനെ കുറിച്ച് എന്നെകൊണ്ട്‌ പറയിപ്പിക്കണ്ട ....

സംഗതി വേറെ വഴിക്ക് തിരിയും എന്ന് കണ്ടപ്പോള്‍ ബാവാസ് വണ്ടി പിന്നേം തിരിച്ചു ട്രാക്കില്‍ കയറ്റി .

എന്തായാലും ഞാന്‍ ഇല്ല നീ പൊക്കോ ഞാന്‍ നാളെ അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു.

എന്തായാലും വേണ്ടീല വൈകീട്ട് വീട്ടില്‍ എത്തിയിരിക്കണം ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട - ശ്രീമതി നിലപാട് വ്യക്തമാക്കി ..

ഭക്ഷണവും കഴിച്ചു ബാവാസ് നേരെത്തെ കിടന്നു. രാവിലെ പരിപാടികള്‍ നേരെത്തെ തുടങ്ങണമല്ലോ .


സുബഹി ബാങ്ക് കേട്ടാല്‍ പുതപ്പു ഒന്നുടെ മൂടി കിടക്കുന്ന ബാവാസ് അന്ന് ചാടി എണീറ്റ്‌ നമസ്ക്കാരം കഴിഞ്ഞു തോര്‍ത്തും എടുത്തു പോകാന്‍ ഒരുങ്ങി

ന്റെ പടച്ചോനെ , എന്താപ്പോ ഞാന്‍ കാണണേ , ഇങ്ങളെങ്ങട്ടാ മന്‍സാ ഈ കൊച്ചു വെളുക്കാന്‍ കാലത്ത്

ഞാനൊന്ന് കുളിച്ചു വരാം

അതിനു കുളിമുറി റൂമിലുണ്ടല്ലോ

കുളിമുറിയിലല്ലടീ ..

പിന്നെ ?

കുളത്തില്‍ മുങ്ങി കുളിക്കണം കുളത്തിലോ ?

അതിനു ഇവിടെ എവിടെയാ കുളം ?

മ്മടെ പഞ്ചായത്ത് കുളമില്ലേ അതില്

ഇങ്ങക്ക് വട്ടാണോ മന്‍സാ ഈ വെളുപ്പാന്‍ കാലത്ത് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള കുളത്തില്‍ പോയി കുളിക്കാന്‍

എടീ അനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല .. രാവിലെ ഇച്ചിരി നടക്കുന്നത് നല്ലതാ ...

ഉം .. നടകട്ടെ .. നടകട്ടെ ... ക്ഷീലമില്ലാത്തത് ചെയ്തു നീരറങ്ങണ്ട...

ഞാന്‍ കുളത്തില്‍ കുളിക്കാത്തതോന്നുമല്ല ...

കുളത്തിലെ അല്ല പറഞ്ഞത് കുളിയുടെ കാര്യമാ .... നേരെ ചൊവ്വേ കുളിക്കാത്ത മന്സനാണ് പടച്ചോനെ ഇജ്ജു കാത്തോളണേ
ശ്രീമതി പടച്ചോനോട് തേടി ...

വെളുക്കുമ്പോ കുളിക്കുവാന്‍ പോകുന്ന
വഴിവക്കില്‍ വേലിക്ക നിന്നവളെ
കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം
കടിച്ചുംകൊണ്ടെന്നോട്
കിന്നാരം പറഞ്ഞവളെ
എന്നോട് കിന്നാരം പറഞ്ഞവളെ .....

മഞ്ഞു വീണ നാട്ടു വഴിയിലൂടെ പാട്ടും പാടി ബാവാസ് കുളത്തിലേക്ക് നടന്നു, വെളിച്ചം വിരുന്നെത്തിയിട്ടില്ല മഞ്ഞു മൂടിയതിനാല്‍ വെളിച്ചം വരാന്‍ ഇനിയും വൈകും , അതിനു മുന്നേ കുളി കഴിഞ്ഞു വീട്ടില്‍ എത്തണം പിന്നെ കൊല്ലി മലയില്‍ കയറി സൈനു എടുത്തപോലെ കുറച്ചു ഫോട്ടോസ് എടുക്കണം. സുഹാസിന്റെ പോലെയുള്ള കണ്ണട വെച്ച് അവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങണം. വിശതമായ ഒരു യാത്രാ വിവരണം എഴുതണം. മനസ്സില്‍ കണക്കു കൂട്ടലുമായി നടന്നപ്പോള്‍ നാല് കിലോമീറ്റര്‍ താണ്ടിയതറിഞ്ഞില്ല.

അല്‍പ്പം ദൂരെയായി കുളം കാണാനുണ്ട്. വലിയ കുളത്തില്‍ വെള്ളം കെട്ടി കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ ബാവാസിന്റെ മനസ്സ് പണ്ടത്തെ പത്തു വയസ്സുകാരനിലേക്ക് താഴ്ന്നു . നടത്തത്തിനിടയില്‍ തന്നെ ഡ്രസ്സ്‌ മാറ്റി കയ്യില്‍ കരുതിയിരുന്ന ബാഗിലിട്ടു തോര്‍ത്തെടുത്ത് കുളത്തിലേക്ക് കുതിച്ചു. പണ്ട് മത്സരിച്ചു ചാടിയിരുന്ന ഓര്‍മകളുമായി നൂറെ നൂറ്റിപത്തു സ്പീഡില്‍ കുതിച്ചു, കുള വക്കില്‍ എത്തി കുതിച്ചു ചാടാന്‍ ഒരിങ്ങിയതും ബാവാസ് സഡന്‍ ബ്രേക്ക് ഇടാന്‍ ശ്രമിച്ചു ............ പക്ഷെ പറ്റിയില്ല നിയന്ത്രണം വിട്ട വണ്ടി പോലെ ബാവാസ് കുളത്തിലേക്ക് പതിച്ചു ..... ബ്ലും ....


വെള്ളത്തിനടിയില്‍ പോയ ബാവാസ് പൊന്തിയതും ചറ പറേന്നു മഴ പെയുന്ന പോലെ അടി വീണതും ഒരുമിച്ചായിരിന്നു. കാലത്ത് കുളിക്കാന്‍ വന്ന പെണ്ണുങ്ങളുടെ ഇടയിലേക്കാണ് പാവം ബാവാസ് എടുത്തു ചാടിയത്, മരവും മരക്കാരുമായി നടക്കുന്ന പാവത്തിനുണ്ടോ കുളവും കുളക്കടവും അറിയുന്നെ !
കിട്ടിയ ഇരയെ പെണ്ണുങ്ങള്‍ ശരിക്കങ്ങു പെരുമാറി. മണല്‍ ചാക്കില്‍ ഇടിച്ചു പഠിക്കുന്ന ബോക്സിങ്ങുകാരെ പോലെ അവരങ്ങ് ഇടിച്ചു പതം വരുത്തി. പൂരം കഴിഞ്ഞു വെടിക്കെട്ടുകാരും പോയപ്പോള്‍ വെള്ളത്തില്‍ കരകാണാതലയുന്ന വെള്ളം പോലെ ബാവാസ് ഒഴുകി.
ആരൊക്കെയോ പിടിച്ചു വീട്ടില്‍ എത്തിച്ചപ്പോള്‍ കല്ല്യാണത്തിനു പോകാന്‍ നിന്ന ശ്രീമതി ഞെട്ടി !!!!!!

പടച്ചോനെ അടിച്ചു പൊളിക്കാന്‍ എന്നും പറഞ്ഞു പോയ ആളാ ദേ ആകെ പൊളിഞ്ഞു പഞ്ചറായി വന്നിരിക്കുന്നു. എന്ത് പറ്റി ഇക്കാക്ക് ?

ബാവാസ് ദയനീയമായി ശ്രീമതിയെ നോക്കുക മാത്രം ചെയ്തു

കുഴപ്പമൊന്നുമില്ല ഇത്താ ഒഴിവു ദിനം ആ കുളം ഒന്ന് നക്കി അത്രേ ഉള്ളൂ , ഇത്ത കുറച്ചു വെള്ളം ചൂടാക്കി കുഴമ്പും ഇട്ടു ഒന്ന് പിടിച്ചു കൊടുത്തെ ഒക്കെ ശരിയായിക്കോളും എനിക്ക് തന്നെ എത്ര തവണ പറ്റിയതാ ..
പാറയില്‍ ശ്രീമതിയെ സമാതാനിപ്പിച്ചു.

"ഏയ് കുഴംബോന്നും വേണ്ട ഞൊടിയിടയില്‍ ആശ്വാസം പകരാന്‍ ഇതാ പുതിയൊരു പരിഹാര മാര്‍ഗം '

എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി സംഭവമറിഞ്ഞ് ഓടിയെത്തിയ സത്താര്‍ക്ക കയ്യില്‍ ജോയിന്റ് ഫ്രീയുമായി വെളുക്കെ നിന്ന് ചിരിക്കുന്നു അടികൊണ്ടു വീര്‍ത്ത കവിളാണങ്കിലും ആ വെളുക്കയുള്ള ചിരി കണ്ടു ബാവാസിനടക്കം ചിരിക്കാതിരിക്കാനായില്ല ...
അങ്ങനെ ആ ഒഴിവു ദിനം കുളം നക്കി .....

No comments:

Post a Comment