മലരുകള്‍ . എന്റെ ചിന്തകളില്‍ വിരിയുന്ന മലരുകലാണിവിടെ. അവ വരകളും ചില വട്ടു വരികളും ആയിരിക്കും. എഴുതി വരുന്നതല്ലേ ഒഴിവാക്കാന്‍ തോന്നുകയും ഇല്ല. പിന്നെ ഇവിടെ അങ്ങ് ചേര്‍ക്കും ഇഷ്ട്ടമായെങ്കില്‍ കൂടെ കൂടുമല്ലോ ?
Followers
18.12.13
27.10.13
നീയും ഞാനും
നീയും ഞാനും
***************
അന്ന് നീയും ഞാനും
തൂവെള്ള താളുകളായിരുന്നു
എഴുതി തുടങ്ങാത്ത
പുസ്തകത്തിലെ
മഷി പുരളാത്ത താളുകള്‍ .
പുതു മഴയില്‍
ഒരുകുടക്കീഴിലേ നിന്ന്
സല്ലാപമെന്നോണം അന്ന്
നാം പറഞ്ഞ കഥകള്‍
നമ്മുടെ സ്വപ്നങ്ങളായിരിന്നു.
മനസിനെ ഇടയ്ക്കിടെ
പൊടി തട്ടിയെടുത്തത്
ആ സ്വപ്നങ്ങളുടെ മനോഹര
വര്‍ണ്ണങ്ങളായിരിന്നു.
എങ്കിലും
കണക്ക്കൂട്ടലുകളുടെ
ലോകത്ത് നാം പാഞ്ഞു നടന്നപ്പോള്‍
കൊഴിഞ്ഞു പോയതെന്തോ
നാമറിയാതെ പോയി.
തിരികെ നോക്കുമ്പോള്‍
ഒഴുകി അകന്ന
മഴവെള്ള പാച്ചിലായി
കാലം നമ്മെ നോക്കി
ചിരിക്കുന്നുണ്ടോ ?
ഹ്രസ്വ ജീവിതത്തിലെ
ദിനരാത്രികളില്‍ നിന്ന്
പ്രണയത്തിന്റെ
സ്നേഹത്തിന്റെ
വാത്സല്യത്തിന്റെ
ഇത്തിരി നേരം
നമുക്ക് അരിച്ചെടുക്കാനാകുമോ ?
അരികിലുണ്ടായിട്ടും
നാം കുഴിയാനകളായി
മാറിയത് ആരില്‍ നിന്നുള്ള
ഒളിച്ചോട്ടമായിരിന്നു ?
എന്തിനു വേണ്ടിയുള്ള
നെട്ടോട്ടമായിരിന്നു ?
ഇന്ന് നീയും ഞാനും
കീറിയെടുത്ത താളുകളാണ്
എഴുതി തീരാത്ത
പുസ്തകത്തിലെ
മഷിയാല്‍ മുഷിഞ്ഞ
ഇരുണ്ട താളുകള്‍ .
ചിലന്തി വലയില്‍
കുരുങ്ങിയ ഇരകളുടെ
സല്ലാപമെന്നോണം ഇന്ന്
നമുക്ക് പറയാനുള്ള കഥകള്‍
നമ്മുടെ ജീവിതമാണ്
വിരഹത്തിനു ബലി കൊടുത്ത
നമ്മുടെ പ്രണയ ജീവിതം .
26.2.13
സ്റ്റാറ്റസ്
നാട്ടില്‍
നിന്നും ഉള്ള നിര്‍ത്താതെയുള്ള ഫോണ്‍ വിളി കണ്ടാണ് അവന് ഫേസ്ബുക്കില്‍
നിന്നും തിരിഞ്ഞത് .തന്റെ പുതിയ പോസ്റ്റിനു വേണ്ടി വരികള്‍ ഖണ്ഡികകളായി
പോയി കൊണ്ടിരിക്കുകയായിരിന്നു.
അയാള്‍ ഫോണ്‍ എടുത്തു നാട്ടിലേക്ക് തിരികെ വിളിച്ചു.
വടക്കെകരത്തെ ആയിഷത്താടെ പേരകുട്ടീനെ ഞങ്ങള്‍ ഇന്നലെ ഒരു കല്യാണത്തിനു
വെച്ച് കണ്ടിരിന്നു, നല്ല ചേലുണ്ട് ഞങ്ങള്‍ ഓളെ പോയി ഒന്ന് പെണ്ണ് കാണട്ടെ
നിനക്ക് വേണ്ടി ? നീ കണ്ടിട്ടുണ്ടാവല്ലോ ഓളെ .
ഫോണ്‍ എടുത്തതും മറ്റൊന്നും ചോദിക്കാതെ ഉമ്മ കാര്യം പറഞ്ഞു
എന്തൊക്കെയാ ഉമ്മ നിങ്ങളീ പറയുന്നേ ?
എടാ ഇജ്ജ് അടുത്ത മാസം വരാന്നല്ലേ പറഞ്ഞ്?
അതെ
ആ അന്റെ കല്യാണം നടത്താന്നു ഞങ്ങളങ്ങു തീരുമാനിച്ചു
അതിനുമ്മ ഇപ്പൊ ന്റെ കയ്യില്‍
അതൊന്നും ഇക്കറീല ന്നെ കൊണ്ട് ഇനി ഒറ്റയ്ക്ക് വയ്യ .നബീസാതാടെ മോളാണ്
മുംതാസ് നീ ഓളെ കണ്ടിട്ടില്ലേ ? നല്ല കുട്ട്യ തന്കപെട്ട സ്വഭാവും
ഉം... കണ്ടിട്ടൊക്കെ ഉണ്ട്
എന്നാ ഞങ്ങള്‍ പോയി ഓളെ കാണട്ടെ ട്ടോ, ബാക്കി ഒക്കെ നീ വന്നിട്ടാകാം ..
അതല്ല ഉമ്മ നബീസാത്ത ... അവര്‍ക്കിപ്പോ എന്താ ഉള്ളത് .. നല്ലൊരു വീടുപോലും ഇല്ല , പിന്നെ..
അതിനു നീ ഒളോടെ അല്ലോല്ലോ പൊറുക്കണത്? ഓളെ ഇങ്ങട് കൊണ്ടാരല്ലേ !
അതല്ല .. ഓല് സാമ്പത്തികമായി ..
സാമ്പത്തികം അതിനു നമുക്ക് എന്ത് കുന്താ ഉള്ളത് ?
അതല്ല ഉമ്മ , കായി ഇക്ക് മാണ്ട , ഇച്ചിരി പണ്ടം തരാന്‍ കൂടി അവര്‍ക്ക് കയ്യൂലങ്കില്‍ . !
നീയല്ലേ പറയാറ് ആനയ്ക്ക് പണ്ടോം പണോം ഒന്ന് മാണ്ടാ ഇജ്ജു അതിനു കണക്കു പരീല്ലാ ന്നൊക്കെ ?
ഞാന്‍ കണക്കു പറീല ക്ക് മാണന്നും ഇല്ല്യ പക്ഷെ അവര്‍ക്ക് എന്തെങ്കിലും
തരാന്‍ കയ്യെണ്ടേ .. ഒന്നും ഇല്ലാത്തോട്ന്നു കൊടുന്നിട്ടു പിന്നെ ...
ഉം ഉമ്മാക്ക് മനസ്സിലായി ...
അതല്ല ഉമ്മാ ഞാന്‍ പറഞ്ഞത് ....
ഉം .. ഇജ്ജു ഒരു കാര്യം ഓര്‍ക്കണം മോനെ അന്റെ താത്താനെ, ഹൈറുനെ കെട്ടിച്ചു
വിടാന്‍ അന്റെ ബാപ്പ പെട്ട പെടാപാട്, ന്റേം അന്റെ ബാപ്പടെം മനസ്സ് ആ
കാലത്ത് കത്തിയ കത്തല്, നിന്നെ ഒന്നും അന്ന് അറിയിച്ചിട്ടില്ല ബാപ്പയും
ഞാനും,
അളിയന് ഒന്നും ചോദിക്കാതെ വന്നിട്ട് പോലും പത്തു പവന് പണ്ടം
ഉണ്ടാക്കാന്‍ ബാപ്പ ഓടിയ ഒട്ടത്ത്ന്റെ കണക്കും ഉരുകിതീര്‍ന്ന മനസ്സിന്റെ
വലിപ്പവും അനക്ക് പറഞ്ഞാ മനസ്സിലാകൂല.
ആ കഷ്ട്ടപാടിന്റെ വില അനക്ക്
മനസ്സിലാകൂല .. അതെ പോലെ തന്നെ ആയിരിക്കും നീ കണക്കു പറഞ്ഞും പറയാതെയും
വാങ്ങികൊണ്ട് വരുന്ന പണ്ടത്തിനു ആ കുട്ടീടെ ബാപ്പയും ഉമ്മയും ഇട്ട വില.
അറിഞ്ഞോ അറിയാതെയോ ഒരു ഉമ്മയുടെയോ ഉപ്പയുടെയോ മനസ്സ് കല്യാണപൊന്നിനു
വേണ്ടി വേദനിപ്പിച്ചാല്‍ പിന്നെ നിന്റെ ജീവിതത്തിനു ബര്‍ക്കത്ത് കിട്ടാന്‍
നീ ആ പൊന്നൊക്കെ കൊടുത്താലും ചിലപ്പോ മതിയായെന്നു വരില്ല ...
ഞാന്‍
പറഞ്ഞന്നേ ഉള്ളൂ, ഉമ്മ പറഞ്ഞിട്ടല്ലേ എന്ന് പിന്നീട് പറയരുത് . നിന്റെ
ജീവിതമാണ് അല്ലാഹുവിനോട് ഇജ്ജാണ് പറയേണ്ടി വരിക .. അതോണ്ട് ഇജ്ജ്
തീരുമാനിച്ചിട്ടു അറിയിച്ചാ മതി എന്നിട്ട് ഞങ്ങള്‍ പൊയ്ക്കോളാം ...
ആ പിന്നെ , മുംതാസ് നല്ല കുട്ട്യാണ്. നീ കണക്കു വെക്കുന്ന പോന്നിനെക്കാളും പണത്തിനെക്കാളും വിലയുണ്ട് അവള്‍ക്കു ..
ഉമ്മ ഫോണ്‍ കട്ട് ചെയ്തെങ്കിലും അവന്റെ കാതുകളില്‍ ഉമ്മയുടെ ഇടറിയ ശബ്ദം
തങ്ങി നിന്നു . ഉമ്മയുടെ തേങ്ങലുകള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട്, ആകെ ഒരു
മരവിപ്പാണ് ഇപ്പോള്‍ തോന്നുന്നത്, കസേരയിലേക്ക് ഒന്ന് ചാഞ്ഞിരിന്നു അയാള്‍
കണ്ണുകള്‍ തുടച്ചു. അല്പ നേരത്തെ ശൂന്യതയില്‍ നിന്നും തിരിച്ചു വന്നു
ഫെസ്ബുക്കിലേക്ക് തിരിഞ്ഞു. ഖണ്ഡികകളായി തീര്‍ന്ന തന്റെ സ്ത്രീധന വിരുദ്ധ
പോസ്റ്റിന്റെ അവസാന വാചകങ്ങള്‍ എന്ത് കുറിക്കണമെന്നറിയാതെ അവന്റെ വിരലുകള്‍
കീ ബോര്‍ഡിനു മുന്നില്‍ വിറങ്ങലിച്ചു. .
.
24.2.13
കാഴ്ച
കറകളഞ്ഞ കാഴ്ച
ബാക്കിയാണെങ്കില്‍
ഒരു മാറ്റത്തിനിത്തിരി
കടമെടുക്കാം
കാഴ്ചയോ കാഴ്ചപാടോ
കടമുണ്ട് രണ്ടും
കുറിപ്പെഴുതുന്നവര്‍ക്ക്.
ഇനി നോക്കാം ,
കാഴ്ചയാകാം മരവിച്ചത്
കാഴ്ച്ചപാടിനാകാം
തിമിരമേറ്റത്
ചുറ്റും
ഞെരിഞ്ഞമര്‍ന്ന
ശരീരങ്ങളുടെ
മുറവിളികള്‍ കേള്‍ക്കാം
ഇരുളടുക്കുമ്പോള്‍
ഇരമ്പുന്ന നിശ്വാസം കേള്‍ക്കാം
ഇനിയും വലിച്ചു കീറുവാനായ്
ഒരുക്കി നിര്‍ത്തിയ
അടിപ്പാവാടയുടെ
തേങ്ങല്‍ കേള്‍ക്കാം,
വഴി മാറിപോവുക
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍.
അറിയുക,
ചവച്ചു തുപ്പുന്ന
ചുണ്ടുകളുടെ
കല്ലിച്ച മുലകളുടെ
രക്തത്തില്‍ കുതിര്‍ന്ന
ബീജങ്ങളുടെ ശാപങ്ങള്‍.
ഓര്‍ക്കുക
യാത്രയാക്കുന്ന ജന്മങ്ങള്
കണക്കുവെക്കാതിരിക്കില്ല
വിചാരമില്ലാത്ത ചെയ്തികള്‍ക്ക്
വിചാരണയുണ്ടാകുമെങ്കിലും
ലഭിക്കില്ലയൊരിക്കലും
ദയയെന്ന രണ്ടു വാക്ക്.
അറുപതു ആറിലും
ഇരുപതു എഴുപതിലും
പുല്കുമ്പോള്
അരുമകളകലുന്നത്
അതിര് വരമ്പില്ലായിരുന്ന
സ്നേഹത്തില്‍ നിന്ന് .
ഇന്നും
അവിടെ കൊത്തി വലിച്ച
നഗനതയുടെ ബാക്കി കിടപ്പുണ്ട്
ചോര പുരണ്ട തുടകളെ
നോക്കി കാഴ്ചയാല്‍
ഭോഗിക്കുന്നവരുണ്ട്
ക്ലിപ്പകളുടെ വ്യക്തതയ്ക്ക്
തിരക്ക് കൂട്ടുന്നവരുണ്ട്,
വഴി മാറിപോവുക
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍.
കാഴ്ച മടുക്കുന്നു
കേള്‍വി വെറുക്കുന്നു
കഴുക കണ്ണുകളുമായ്
ചെന്നായ്ക്കള്‍ പതിയിരിക്കുന്നു
ഇനിയും നില്‍ക്കണ്ട
കാലം മാറുമെങ്കിലും
കാഴ്ച മാറില്ല
കാരണം
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍
വഴി മാറിപോവുക
വഴി മാറിപോവുക.
നഷ്ട്ടം
അണയുന്ന ദീപങ്ങള്‍
അകലുന്ന ബന്ധങ്ങള്‍
മുറിച്ചെറിയപെട്ട
മനസിന്റെ ഛായത്തില്‍
തീര്‍ത്ത രൂപങ്ങള്‍ ....
ചിന്തകളില്‍ കടഞ്ഞെടുത്ത
മായാ ശില്പ്പങ്ങള്
തൂലിക തുമ്പുകളില്‍
നിന്നും കൊഴിയുന്ന
അക്ഷര കൂട്ടുകള്‍എല്ലാം
നഷ്ട്ടമാകുന്നുയിന്നെനിക്ക് .......
തടവറകളുടെ
കല്ഭിത്തികള്‍ക്കിടയില്‍
അലയുന്ന മനസുപോലിരുളില്‍
മറയുന്നുയിന്നു ഞാന്‍.....
അകലമെന്നതെന്തിനോ
അടുക്കാന്‍ ശ്രമിക്കുന്നു
അരികിലെത്താന്‍
കൊതിക്കുന്ന
മനസിന്റെ വെമ്പലില്‍
അകലയായതെന്തിനെന്നാല്‍
അറിയിന്നുയിന്നു ഞാന്‍
അറിയാത്ത മനസിന്റെ
ആത്മ നൊമ്പരങ്ങള്‍....
എല്ലാം..........
നഷ്ട്ടമാകുന്നുയിന്നെനിക്ക് .......
കഴിഞ്ഞ രാവില്‍ ------- 11-07-2008
ഇന്നെന്തേ സൂര്യന് ഉദിക്കുന്നില്ലേ.....ഹ... സമയമാകുന്നത്തെ ഉള്ളു അല്ലെ , ഇനിയും എത്ര നേരമിരിക്കനമിങ്ങനെ ...
കണ്ടോ പനിനീര്പോലും ഉണര്ന്നിഞട്ടില്ല,ഇനിയിപ്പോ എന്നോട് പിണങ്ങിയതാകുമോ?.... നേരം പുലരുംബോഴേക്കും നീ വിരിയുമല്ലോ...ഇത്തവണ ഞാന്‍ കാണും നിന്റെ ഉണരല്‍ കുറെ കാലമായി ഞാന്‍ കൊതിക്കുന്നു നീ വിരിയുന്നത് ഒന്ന് കാണാന്‍.
നിലാവും കുറവാണോ? ഈ മേഘങ്ങള്‍ ഇങ്ങേനെ നിന്നാല്‍ പിന്നെ എങ്ങേനെയാ നിലാവുണ്ടാകുക അല്ലെ? ഇവട്ടകള്കുംന അസൂയയാ എന്റെ ചന്ദ്രനോട്....
തണുത്ത കാറ്റിന്റെ പുണരല്‍ അവനെ കോരിത്തരിപ്പിച്ചു പുതപ്പെടുത്തു മേലില്‍ ചുറ്റി ജനാലയില്‍ ചാരി പനിനീര്പൂോവിനെയും നോക്കിയിരിന്നു...
ദേ.. അവന് വിരിയുകയാണല്ലോ... എന്തൊരു ചന്തമാ നിനക്ക് സ്വര്‍ഗ.കവാടം ഇങ്ങേനെയാ തുറക്കുക എന്ന് ഒരിക്കല്‍ എന്റെ അമ്മ പറഞ്ഞിട്ടുണ്ട്.എന്തൊരു സുഗന്തമാ ഇന്നുനിനക്ക്,ഇത്രയതികം ഇതിനു മുന്പുണ്ടായിട്ടില്ലല്ലോ?.അതോ ഞാന്‍ ഉണരുംബോഴേക്കും കുറയുന്നതാണോ?..എന്തായാലും ഈ സുഗന്തം മത്തു പിടിപ്പിക്കുന്നു...
കണ്ടില്ലേ സൂര്യന്പോലും ഉണര്ന്നുര നിന്റെ സുഗന്തം കിട്ടിയിട്ടാണോ എന്നും ഇവന് വരാറ്...
അല്ല എന്തേ ഇത്ര താമസിച്ചത് എത്ര നേരമായി ഞാന്‍ നിന്നെയും കാത്തു ഇവിടെ ഇരിക്കുന്നു ..
....................................................................
ഓ അത് ശരിയാ ഞാന്‍ നേരെത്തെ ഉണര്ന്നതാനല്ലോ ഞാന്‍ അത് മറന്നു ട്ടോ അതാ..
നീ ഇല്ലാതെ ഒരു രസവുമില്ല നീ ഇല്ലങ്കില്‍ ആരും വരുന്നില്ല എല്ലാവര്ക്കും ഇരുട്ടിനെ ഭയമാ.... പിന്നെ ഇന്നെങ്കിലും എന്നെ നിന്റെ അടുത്തേക്ക് കൊണ്ട് പോകുമോ ?എത്ര നാളായി ഞാന്‍ നിന്നോട് പറയുന്നു,മേഗങ്ങളോട് നീ പറയുമോ നീ പറഞ്ഞാല്‍ അവര്‍ കേള്‍ക്കും എന്നെ ഒന്ന് എടുത്തു കൊണ്ടുവരാന്‍ പറ.....
ഹും,ആ കള്ളാ ചിരി കണ്ടാല്‍ എനിക്കറിയാം നീ എന്നെ പറ്റിക്കും
......
ഇല്ലേ?
.....
സത്യമായിട്ടും?..
.................................................................................................................................................
ഇല്ല നിന്നെ ഞാന്‍ ഒരിക്കലും കുറ്റപെടുത്തില്ല പരാതിയും പറയില്ല പോരെ?
.................................................................................
പിന്നെ ഇന്നൊരു പ്രത്യേകത ഉണ്ട് എന്താനന്നരിയുമോ?
..........
ആത്യം ഞാന്‍ പുരത്തിരങ്ങട്ടെ ട്ടോ എന്നിട്ട് നേരെ സംസാരിക്കാം ...
ഇന്നെന്റെ പിറന്നാളാണ്...
...........?
എത്രയെന്നോ.. അത് ഞാന്‍ പറയില്ല..
കളിയാക്കില്ലെന്നു ഉറപ്പാണെ
........................
എന്നാ ഞാന്‍ പറയാം ആരും കേള്ക്കടണ്ട ഇരുപത്തി.....................
എന്ത് സമ്മാനമാ നീ എനിക്ക് തരിക....
..................................................?
വേറെ ഒന്നും വേണ്ട എന്നെ അവിടെക്കൊന്നു കൊണ്ട് പോകുമോ?....
അത് മതി....
...................................................................
ചൂടോ എനിക്കോ ഞാന്‍ നിന്നെ എത്ര കാലമായി കാണാന്‍ തുടങ്ങിയിട്ട് നീ അവനെ ഇങ്ങു വിട് മേഘത്തിന് മുകളിലിരുന്നു ഈ ലോകമെനിക്കൊന്നു കാണണം...എന്നിട്ട് വേണം അബുക്കാനോടും,സിസിലിചെചിയോടും,ധാസപ്പനങ്കിളിനോടുമൊക്കെ ഒന്ന് പറയാന്‍ .... അവരൊക്കെ വിമാനത്തില്‍ കയറിയിട്ടുണ്ടാത്ത്രെ എന്താ പത്രാസന്നരിയുമോ നിനക്ക്?
നീ അവനെ ഇങ്ങു വിട് ..
............?
അതെ അവന് തന്നെ ... വേഗം....
അപ്പൂപ്പന് താടി പോലെ പാറിനടന്ന മേഘ ചുരുളുകള്‍ താഴെക്കിറങ്ങാന് തുടങ്ങി ... പതിയെ പതിയെ അവനു മുന്നില്‍ അവ പരവതാനിപോലെ നിന്നു.
"എന്നാ ഞാന്‍ കെറുവാണേ ... അയ്യോ ഞാനിതുവേരുമൊരു പുകച്ചുരുലാനന്ന്നല്ലേ കരുതിയത് ഇതിപ്പോ ബാപ്പുട്ടിക്കാടെ വീട്ടിലെ സോഫപോലെയുണ്ടല്ലോ "
എന്തായാലും നിനക്കെന്നോട് സ്നേഹമുണ്ട് .... ആ വണ്ടിപോട്ടെ വേകം പോട്ടെ ....."
കാറ്റിലിളകുന്ന ആലിലപോലെ അവനെയും കൊണ്ട് മേഘമാങ്ങനെ മേലോട്ടുയര്‍ന്നു ...
പുഴയും,മലയും,അവന്റെ കണ്ണുകള്ക്ക്ന കുളിര്മുയേകി,പാട്ടുപാടി പക്ഷികള്‍ വട്ടം കൂടി സന്തോഷത്താല്‍ അവന് തുള്ളിച്ചാടി
....................
"പിന്നെ ഒന്ന് ചുമ്മാതിരി ഇത്രയും സന്തോഷമുണ്ടാകുംബോഴല്ലേ ഒതിങ്ങിയിരിക്കുക "
.....................
"നീ പേടിക്കണ്ട ഞാന്‍ വീഴാതെ നോക്കി കൊള്ളാം "
.......................
അതൊന്നുമില്ല ഇനിയിപ്പോ വീണാല്‍ തന്നെ എന്റെ മണ്ണാ അവനെന്നെ പിടിച്ചോളും
നിന്നെപോലെ തന്നെയാ അവനും എന്നോട് വല്ല്യ സ്നേഹമാ"
ഹോ ഈ കാറ്റെന്താ ഇങ്ങെനെ ഒന്ന് ച്ചുംമാതിരിന്നൂടെ ?അല്ലെങ്കിലും ഞാന്‍ എന്തെങ്കിലും ചെയ്താല്‍ ഇവനത് കണ്ടൂടാ എന്റെ ചെടികളൊക്കെ ഇവന് നശിപ്പിക്കും ഇപ്പൊ ദേ....
വേണ്ടാട്ടോ എനിക്ക് നില്ക്കാ്നാകുന്നില്ല
ഞാന്‍ വീഴുമേ
ഒന്ന് പതുക്കെ
വേണ്ടാ........അയ്യോ അമ്മേ................................
തണുത്തുറഞ്ഞ മണ്ണിന് വിരിമാറിലെക്കവന്‍ പതിച്ചു ... നെറ്റിതടത്തില്‍ നിന്നും ചോരയോലിചിറങ്ങി....
കണ്ണുകള്‍ അടയാന്‍ തുടങ്ങി ... പത്തിയടഞ്ഞ കണ്ണുകളില്‍ അവന് മ മണ്ണിനെ നോക്കി..........
"എന്തെ എന്നെ പിടിക്കഞ്ഞേ ? നീ ചതിച്ചതാണോ എന്നെ ?
എനിക്ക് വല്ലാതെ വേദനിക്കുന്നു ....
നിന്റെ ദാഹം തീര്‍ന്നോ എന്റെ രക്ത്തം കുടിച് ....
കുടിച്ചോ വേണ്ടുവോളം കുടിച്ചോ മഴകിട്ടിയിറ്റ് കുറെ നാളായല്ലോ
കുടിച്ചോ നിന്റെ ദാഹം തീരട്ടെ ....നിന്റെ ദാ"......
"ഡോക്ടര്‍ ........ഡോക്ടര്‍ "
"എന്താ എന്ത് പറ്റി" ?
ഡോക്ടര്‍ സുനിലവിടെ
അവിടെ ?"
വേഗം വരൂ റൂമില്‍ "
ദാ അവന് വിളിച്ചിട്ട് മിണ്ടുന്നില്ല "....
പുതപ്പിനുള്ളില്‍ നിന്നും തലമാത്രം കാണിച്ചു ജനലില്‍ പിടിച്ചവന് പുറത്തോട്ടും നോക്കിയിരിക്കുന്നു ഡോക്ടര്‍ അടുത്തെത്തി അവനെ വിളിച്ചു തോളില്‍ പിടിച്ചതും അവന് ബെഡിലേക്ക് മറിഞ്ഞു
പള്സ്ി ചെക്ക് ചെയ്തു ഇല്ല എല്ലാം കഴിഞ്ഞിരിക്കുന്നു ...
"അവന് പോയി" ഡോക്ടര്‍ നടന്നു നീങ്ങി
"പാവം ഒരുപാട് വേധനയനുഭവിച്ചു ഒരുപാട് ധുക്കവും ഒടുവില്‍ ഇന്ന് തന്നെ "
"അതാണ് സിസ്റ്ററെ അവന്റെ വിധി നമ്മള് എന്ത് ചെയ്യാന "
മുഖത്തെ മൂടികൊണ്ട് പുതപ്പിട്ടു എല്ലാവരും റൂമില്‍ നിന്നും പുറത്തിറങ്ങി
പുറത്തു വണ്ടിയുടെ ഹോണ്‍ നിലക്കാതെ അടിച്ചു ......
ഡോക്ടര്‍ ആംബുലന്സ്ു എത്തി "
"ഹും എന്നാ എടുക്കാന്‍ പറഞ്ഞോളു"
സ്ട്രെച്ചറില്‍ അവന്റെ ശരീരവും വെച്ചുകൊണ്ട് നടന്നു നീങ്ങുമ്പോള്‍ നോക്കിനിന്ന കണ്ണുകളില്‍ കണ്ണുനീര് വിരുന്നെത്തി ....
പനിനീര്പൂ്വിന്റെ സുഗന്തമാവിടെയാകെ പരന്നു.....
"എന്തൊരു സുഗന്തമാണ് ഇന്നതിനു "
"അവന് ഉണ്ടാക്കിയതാണ് അതെന്നല്ല ഇവിടെ കാണുന്ന ഒട്ടുമിക്കവും,അവ്ട്ടെകള്ക്ക്് വെള്ളമൊഴിക്കാന്‍ പോലും ആരെയും സമ്മതിക്കാറില്ല "
സ്ട്രെച്ചെര്‍ ആമ്ബുലന്സിലേക്ക് കയറ്റിയതും മഴത്തുള്ളികള്‍ മണ്ണിനെ ചുംബിച്ചു ....
മൂകമായ തേങ്ങലുകള്ക്കു ചെവികൊടുക്കാതെ ആംബുലന്സ്ള നീങ്ങിത്തുടങ്ങി ... ഇരു വശത്തുമുള്ള ചെടികളെയും പിന്നിലാക്കി 'തെനിക്കര മാനസികാര്യോഗ്യ കേന്ദ്രം" എന്നെഴുതിയ ഗൈറ്റും കടന്നു വാന്‍ പറന്നു... ദൂരെ അങ്ങ് ദൂരേക്ക് ..... അവിടെ ആരോ, കഴിഞ്ഞ രാവ്മുതല്‍ അവനെയും കാത്തിരിക്കുന്നു......
ശുഭം
കുളം നക്കിയ ഒഴിവു ദിനം
ബാവാസ് പഴയൊരു ഗള്‍ഫുകാരനാണ് . ഇപ്പോള്‍ ഗല്ഫോക്കെ വിട്ടു നാട്ടില്‍ തടിമില്ലും ആഷറികലുമായി തിരക്കോട് തിരക്ക് . നമ്മുടെ ബാവാസ് നാട്ടില്‍ ആയതിനു ശേഷം ഒരു ഒഴിവു ദിനം ശരിക്കങ്ങു ആസ്വതിക്കാന്‍ പറ്റിയിട്ടില്ല .ഒരു ദിവസം അതിനായി മാറ്റി വെക്കണം എന്ന് കരുതിയിട്ടു കാലം കുറെ ആയി. എന്തായാലും ഈ വരുന്ന ഞായര്‍ അതിന്റെ കണക്കു തീര്‍ക്കുക തന്നെ. ബാവാസ് മനസ്സില്‍ ഉറപ്പിച്ചു .
ശനിയാഴ്ച തന്നെ കമ്പനിയിലെ വര്‍ക്കുകള്‍ എല്ലാം ഒരു വിധം ശരിയാക്കി പണിക്കാരോട് നാളെ നിങ്ങള്‍ ലീവ് എടുത്തോളൂ എന്ന് പറഞ്ഞു. സാതാരണ ഒരു കല്ല്യാണത്തിനു പോകാന്‍ ലീവ് ചോദിച്ചാല്‍ പല്ലിറുമ്പുന്ന ഇയാള്‍ക്കിതെന്തു പറ്റി എന്നായി പണിക്കാര്, എന്തെങ്കിലും ആകട്ടെ "കിട്ടിമ്മാ കഞ്ഞിടെ വെള്ളത്തില്‍ ഒരു വറ്റ് " എന്ന് പറഞ്ഞപ്പോലെ പണിക്കാര് നേരെത്തെ സ്ഥലം വിട്ടു. ഗൈറ്റും പൂട്ടി വീട്ടിലോട്ടു നടക്കുമ്പോള്‍ നാളത്തെ പരിപാടികള്‍ മനസ്സില്‍ കണക്കു കൂട്ടി കുറച്ചു കൊണ്ടിരിന്നു.
പതിവിനു വിപരീതമായി നേരെത്തെ വീട്ടില്‍ എത്തിയ ബാവാസിനെ ശ്രീമതി ഒന്ന് അടിമുടി നോക്കി . പന്തികേട് തോന്നിയ നോട്ടം കണ്ടു ബാവാസ് കാല് പിറകിലേക്ക് വലിച്ചു തന്നെ തന്നെ ഒന്ന് നോക്കി . ഇനിയിപ്പോ സ്വപ്നവും കണ്ടു നടന്നു വല്ലതും ....
എന്ത് പറ്റി മനസാ ഇന്ന് നേരെത്തെയാണല്ലോ ? ഇങ്ങളെ മരങ്ങളൊക്കെ പൂട്ടി എടുത്തു വെച്ചോ ?
നീ അങ്ങനെ പറയരുത്, നമ്മള് ഈ നിലയിലായത് ആ മരങ്ങള്‍ കൊണ്ടല്ലേ ... ഇജ്ജു കേട്ടിട്ടില്ലേ വലിയവര്‍ പറയുന്നത് വരം ഒരു മരമാണന്നു ...
അതിപ്പോ അങ്ങനെ ആക്കിയോ ? മരം ഒരു വരമാണന്നല്ലേ ?
ആ അതന്നെ ഇജ്ജു പറയുമ്പോ അങ്ങനെയും ഞാന്‍ പറയുമ്പോ ഇങ്ങനെയും ആയതാ, രണ്ടും ഒന്നന്നെ സംഗതി അനക്ക് പുടി കിട്ടിലെ ? ...
ഉം ഉം ...
എടീ നാളെ ഞാന്‍ ലീവാ
ലീവോ പടച്ചോനെ ഞാന്‍ വെട്ടി വെച്ച കോപ്പ്രയോക്കെ ഇനി എന്താവുമോ എന്തോ ?
ഞാന്‍ ലീവാകുന്നതും കോപ്പ്രയും തമ്മില്‍ എന്താടീ ബന്തം ... ?
ഹും , ഇങ്ങളല്ലേ ലീവ് എടുക്കുന്നെ നാളെ മഴ പെയ്യും എന്റെ കൊപ്രയോക്കെ ഉണക്കാന്‍ പറ്റാതെ പൂത്തു പോകും ... അല്ല എന്തെ ഇപ്പൊ ഇങ്ങനെ തോന്നാന്‍ ...
ഒന്നല്ല കുറെ കാലായില്ലേ ഒന്ന് ഒഴിഞ്ഞിരുന്നിട്ടു. ആ സത്താറും മാവൂരും ഒക്കെ കേട്ട്യോലേം കൂട്ടി കറങ്ങുന്നുണ്ട് . സൈനുവും ഫൈസലുമൊക്കെ ഓരോ സ്ഥലത്ത് പോയി ഫോടോ എടുത്തു എഫ് ബിയില്‍ ഇടുന്നുമുണ്ട് പാറയില്‍ ആണങ്കില്‍ ഒടുക്കത്തെ യാത്രയും , എന്താ ഇപ്പൊ ഇതൊക്കെ എനിക്കും പറ്റില്ലേ ?
പറ്റും പറ്റും അതിനു ഇങ്ങള് ഇങ്ങളെ മരകംബനിയില് നിന്ന് ഒന്ന് വന്നിട്ട് വേണ്ടേ ....
എടീ അതാണ് ഞാന്‍ നാളെ ലീവ് എടുത്തു . നീ പോരണോ നമുക്കൊന്ന് കറങ്ങാം ഒരു പികിനിക് ...
പടച്ചോനെ ഇതിപ്പോ വെള്ളിയാഴ്ചയും വല്ല്യരുന്നാലും ഒരുമിച്ചു ബന്ന പോലെ ആയല്ലോ .....
അതെന്തെടി ?
മന്സാ നാളെയല്ലേ മാവൂരിലെ അമ്മായിടെ മോളെ കല്ല്യാണം ...
അമ്മായിക്ക് മോള് ഇനിയും ഉണ്ടല്ലോ കല്യാണവും ഇനീം ഉണ്ടാകും നമുക്കപ്പോ പോകാം
ആ ഇങ്ങള്‍ക്കത് പറയാം ഞാനാ മന്സമ്മാരെ മോത്ത് നോക്കേണ്ടത്
ഇജ്ജു പറയണ് കേട്ടാ തോന്നും ഞാന്‍ പിന്നെ വേറെ എവിടേക്കെങ്കിലും ആണ് നോക്കണെന്ന്
ആ അതിനെ കുറിച്ച് എന്നെകൊണ്ട് പറയിപ്പിക്കണ്ട ....
സംഗതി വേറെ വഴിക്ക് തിരിയും എന്ന് കണ്ടപ്പോള്‍ ബാവാസ് വണ്ടി പിന്നേം തിരിച്ചു ട്രാക്കില്‍ കയറ്റി .
എന്തായാലും ഞാന്‍ ഇല്ല നീ പൊക്കോ ഞാന്‍ നാളെ അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു.
എന്തായാലും വേണ്ടീല വൈകീട്ട് വീട്ടില്‍ എത്തിയിരിക്കണം ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട - ശ്രീമതി നിലപാട് വ്യക്തമാക്കി ..
ഭക്ഷണവും കഴിച്ചു ബാവാസ് നേരെത്തെ കിടന്നു. രാവിലെ പരിപാടികള്‍ നേരെത്തെ തുടങ്ങണമല്ലോ .
സുബഹി ബാങ്ക് കേട്ടാല്‍ പുതപ്പു ഒന്നുടെ മൂടി കിടക്കുന്ന ബാവാസ് അന്ന് ചാടി എണീറ്റ് നമസ്ക്കാരം കഴിഞ്ഞു തോര്‍ത്തും എടുത്തു പോകാന്‍ ഒരുങ്ങി
ന്റെ പടച്ചോനെ , എന്താപ്പോ ഞാന്‍ കാണണേ , ഇങ്ങളെങ്ങട്ടാ മന്സാ ഈ കൊച്ചു വെളുക്കാന്‍ കാലത്ത്
ഞാനൊന്ന് കുളിച്ചു വരാം
അതിനു കുളിമുറി റൂമിലുണ്ടല്ലോ
കുളിമുറിയിലല്ലടീ ..
പിന്നെ ?
കുളത്തില്‍ മുങ്ങി കുളിക്കണം കുളത്തിലോ ?
അതിനു ഇവിടെ എവിടെയാ കുളം ?
മ്മടെ പഞ്ചായത്ത് കുളമില്ലേ അതില്‍
ഇങ്ങക്ക് വട്ടാണോ മന്സാ ഈ വെളുപ്പാന്‍ കാലത്ത് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള കുളത്തില്‍ പോയി കുളിക്കാന്‍
എടീ അനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല .. രാവിലെ ഇച്ചിരി നടക്കുന്നത് നല്ലതാ ...
ഉം .. നടകട്ടെ .. നടകട്ടെ ... ക്ഷീലമില്ലാത്തത് ചെയ്തു നീരറങ്ങണ്ട...
ഞാന്‍ കുളത്തില്‍ കുളിക്കാത്തതോന്നുമല്ല ...
കുളത്തിലെ അല്ല പറഞ്ഞത് കുളിയുടെ കാര്യമാ .... നേരെ ചൊവ്വേ കുളിക്കാത്ത മന്സനാണ് പടച്ചോനെ ഇജ്ജു കാത്തോളണേ
ശ്രീമതി പടച്ചോനോട് തേടി ...
വെളുക്കുമ്പോ കുളിക്കുവാന്‍ പോകുന്ന
വഴിവക്കില്‍ വേലിക്ക നിന്നവളെ
കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം
കടിച്ചുംകൊണ്ടെന്നോട്
കിന്നാരം പറഞ്ഞവളെ
എന്നോട് കിന്നാരം പറഞ്ഞവളെ .....
മഞ്ഞു വീണ നാട്ടു വഴിയിലൂടെ പാട്ടും പാടി ബാവാസ് കുളത്തിലേക്ക് നടന്നു, വെളിച്ചം വിരുന്നെത്തിയിട്ടില്ല മഞ്ഞു മൂടിയതിനാല്‍ വെളിച്ചം വരാന്‍ ഇനിയും വൈകും , അതിനു മുന്നേ കുളി കഴിഞ്ഞു വീട്ടില്‍ എത്തണം പിന്നെ കൊല്ലി മലയില്‍ കയറി സൈനു എടുത്തപോലെ കുറച്ചു ഫോട്ടോസ് എടുക്കണം. സുഹാസിന്റെ പോലെയുള്ള കണ്ണട വെച്ച് അവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങണം. വിശതമായ ഒരു യാത്രാ വിവരണം എഴുതണം. മനസ്സില്‍ കണക്കു കൂട്ടലുമായി നടന്നപ്പോള്‍ നാല് കിലോമീറ്റര്‍ താണ്ടിയതറിഞ്ഞില്ല.
അല്‍പ്പം ദൂരെയായി കുളം കാണാനുണ്ട്. വലിയ കുളത്തില്‍ വെള്ളം കെട്ടി കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ ബാവാസിന്റെ മനസ്സ് പണ്ടത്തെ പത്തു വയസ്സുകാരനിലേക്ക് താഴ്ന്നു . നടത്തത്തിനിടയില്‍ തന്നെ ഡ്രസ്സ് മാറ്റി കയ്യില്‍ കരുതിയിരുന്ന ബാഗിലിട്ടു തോര്‍ത്തെടുത്ത് കുളത്തിലേക്ക് കുതിച്ചു. പണ്ട് മത്സരിച്ചു ചാടിയിരുന്ന ഓര്‍മകളുമായി നൂറെ നൂറ്റിപത്തു സ്പീഡില്‍ കുതിച്ചു, കുള വക്കില്‍ എത്തി കുതിച്ചു ചാടാന്‍ ഒരിങ്ങിയതും ബാവാസ് സഡന്‍ ബ്രേക്ക് ഇടാന്‍ ശ്രമിച്ചു ............ പക്ഷെ പറ്റിയില്ല നിയന്ത്രണം വിട്ട വണ്ടി പോലെ ബാവാസ് കുളത്തിലേക്ക് പതിച്ചു ..... ബ്ലും ....
വെള്ളത്തിനടിയില്‍ പോയ ബാവാസ് പൊന്തിയതും ചറ പറേന്നു മഴ പെയുന്ന പോലെ അടി വീണതും ഒരുമിച്ചായിരിന്നു. കാലത്ത് കുളിക്കാന്‍ വന്ന പെണ്ണുങ്ങളുടെ ഇടയിലേക്കാണ് പാവം ബാവാസ് എടുത്തു ചാടിയത്, മരവും മരക്കാരുമായി നടക്കുന്ന പാവത്തിനുണ്ടോ കുളവും കുളക്കടവും അറിയുന്നെ !
കിട്ടിയ ഇരയെ പെണ്ണുങ്ങള് ശരിക്കങ്ങു പെരുമാറി. മണല്‍ ചാക്കില്‍ ഇടിച്ചു പഠിക്കുന്ന ബോക്സിങ്ങുകാരെ പോലെ അവരങ്ങ് ഇടിച്ചു പതം വരുത്തി. പൂരം കഴിഞ്ഞു വെടിക്കെട്ടുകാരും പോയപ്പോള്‍ വെള്ളത്തില്‍ കരകാണാതലയുന്ന വെള്ളം പോലെ ബാവാസ് ഒഴുകി.
ആരൊക്കെയോ പിടിച്ചു വീട്ടില്‍ എത്തിച്ചപ്പോള്‍ കല്ല്യാണത്തിനു പോകാന്‍ നിന്ന ശ്രീമതി ഞെട്ടി !!!!!!
പടച്ചോനെ അടിച്ചു പൊളിക്കാന്‍ എന്നും പറഞ്ഞു പോയ ആളാ ദേ ആകെ പൊളിഞ്ഞു പഞ്ചറായി വന്നിരിക്കുന്നു. എന്ത് പറ്റി ഇക്കാക്ക് ?
ബാവാസ് ദയനീയമായി ശ്രീമതിയെ നോക്കുക മാത്രം ചെയ്തു
കുഴപ്പമൊന്നുമില്ല ഇത്താ ഒഴിവു ദിനം ആ കുളം ഒന്ന് നക്കി അത്രേ ഉള്ളൂ , ഇത്ത കുറച്ചു വെള്ളം ചൂടാക്കി കുഴമ്പും ഇട്ടു ഒന്ന് പിടിച്ചു കൊടുത്തെ ഒക്കെ ശരിയായിക്കോളും എനിക്ക് തന്നെ എത്ര തവണ പറ്റിയതാ ..
പാറയില്‍ ശ്രീമതിയെ സമാതാനിപ്പിച്ചു.
"ഏയ് കുഴംബോന്നും വേണ്ട ഞൊടിയിടയില്‍ ആശ്വാസം പകരാന്‍ ഇതാ പുതിയൊരു പരിഹാര മാര്‍ഗം '
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി സംഭവമറിഞ്ഞ് ഓടിയെത്തിയ സത്താര്ക്ക കയ്യില്‍ ജോയിന്റ് ഫ്രീയുമായി വെളുക്കെ നിന്ന് ചിരിക്കുന്നു അടികൊണ്ടു വീര്‍ത്ത കവിളാണങ്കിലും ആ വെളുക്കയുള്ള ചിരി കണ്ടു ബാവാസിനടക്കം ചിരിക്കാതിരിക്കാനായില്ല ...
അങ്ങനെ ആ ഒഴിവു ദിനം കുളം നക്കി .....
വേട്ടക്കാരി
ഇന്നും ശൂന്യതയുടെ
നിറമില്ലാത്തൊരു പടം
എന്നെ മൂടുന്നുണ്ട്.
ഉച്ച വെയിലില്‍
ചുരുണ്ട് കൂടി
കിടക്കുമ്പോഴും,
ഇറുക്കിയടച്ച
കണ്ണുകളില്‍
ഇരുളിന്റെ കറുപ്പ്
പടരുന്നുണ്ട് .
ചായം തേച്ച
ചുണ്ടുകളില്‍
പുകരുചിയുള്ള
ഉമിനീര് ഉണങ്ങാതെ
കിടപ്പുണ്ട് .
അനുഭൂതിയുടെ
ആഴിയില്‍
അരമണി നേരെത്തെ
അധ്വാനം
വിയര്‍പ്പുതുള്ളികളെ
പുണര്ന്നിരിപ്പുണ്ട്.
ഇനി മടങ്ങാം,
ഇരയെ കിട്ടിയെന്ന
ചിന്തയുമായി
തന്നെ പുല്കുന്ന
അടുത്ത ഇരയാകുന്ന
വേട്ടകാരനെ തേടി.
14.1.13
രാവ്
ഇതളടര്‍ന്നു വീണ പകലിനൊരു
വിരുന്നുകാരനായ്
പതിവ് തെറ്റാതെ
ഇന്നുമെത്തിയിട്ടുണ്ടൊരു-
രാവ്,
ഇരുണ്ടു കൂടുന്നുണ്ടാകാശം
ഇരുളെറിഞ്ഞു വഴി മറക്കും
മുന്നേ വീടുപിടിക്കണം
ചിമ്മിനി വെട്ടത്തിന്
ചുറ്റുമിരുന്നു
പാടവരമ്പിലേക്ക്
കണ്ണെറിയുന്ന മക്കള്‍ക്ക്
കോന്തലയില്‍ ചുരുട്ടി
കപ്പലണ്ടി വെക്കണം ,
പുകച്ചു തുപ്പാന്‍
ബീഡികെട്ടിനൊപ്പം,
താലിച്ചരടിനോടൊപ്പമണിയാന്‍
ഒരു കരിമാലകൂടി വാങ്ങണം
ഇരുളണയുമ്പോഴും
വെളിച്ചമേകുന്ന
അവള്‍തന്‍ കണ്ണുകള്‍ക്ക്
പുരട്ടാന്‍ഇച്ചിരി
കണ്മഷി വേണം
പുകമറച്ച കലത്തില്‍
വെന്തുടഞ്ഞ കഞ്ഞികൊപ്പം
മുരിങ്ങയില താളിപ്പുമായ്
ഇന്നും വയര്‍ നിറയ്ക്കണം
നോക്കേണ്ട
ഇതെന്റെ മാത്രം രാവാണ്
നാടിന്നുയര്‍ച്ച നോക്കി
നിര്‍വൃതിയടയുന്നവര്‍ക്കിടയില്‍
ജീവിക്കാനോടുന്ന
ഒരു പാവത്തിന്റെ രാവ്
വൈകുന്നില്ല ഞാന്‍ വീടണയട്ടെ
7.1.13
അവള്
ഞാന്‍ കണ്ടൊരു പെണ്‍കൊടി
ഒഴുകി വന്ന പൂങ്കൊടി
മധുരമൂറും തേന്‍ മൊഴി
അരികില്‍ വന്ന തേന്‍ കിളി .......
മധുരയല്ലി ചുണ്ടിലായ്
വെണ്ണിലാവിന്‍ പുഞ്ചിരി
കരിമഷി കണ്ണുമായ്
നോട്ടമെറിയും സുന്ദരി .......
പിരിഞ്ഞു നീ പോയനാള്‍
കരയുവാന്‍ കണ്ണുനീര്
മിഴികളില്‍ തിരയവേ
ഒഴുകിയെന്‍ കവിളിലായ് .....
നിറമാര്‍ന്ന പകലുകള്‍
കരളുരുകും രാവുകള്‍
ഓര്‍മയില്‍ തങ്ങവെ
വിങ്ങുമെന്‍ നെഞ്ചകം .......
ഞാന്‍ കണ്ടൊരു പെണ്‍കൊടി
ഒഴുകി വന്ന പൂങ്കൊടി
മധുരമൂറും തേന്‍ മൊഴി
പറന്നകന്ന തേന്‍ കിളി .......
ഫൈസ് കിഴക്കേതില്‍
ഒഴുകി വന്ന പൂങ്കൊടി
മധുരമൂറും തേന്‍ മൊഴി
അരികില്‍ വന്ന തേന്‍ കിളി .......
മധുരയല്ലി ചുണ്ടിലായ്
വെണ്ണിലാവിന്‍ പുഞ്ചിരി
കരിമഷി കണ്ണുമായ്
നോട്ടമെറിയും സുന്ദരി .......
പിരിഞ്ഞു നീ പോയനാള്‍
കരയുവാന്‍ കണ്ണുനീര്
മിഴികളില്‍ തിരയവേ
ഒഴുകിയെന്‍ കവിളിലായ് .....
നിറമാര്‍ന്ന പകലുകള്‍
കരളുരുകും രാവുകള്‍
ഓര്‍മയില്‍ തങ്ങവെ
വിങ്ങുമെന്‍ നെഞ്ചകം .......
ഞാന്‍ കണ്ടൊരു പെണ്‍കൊടി
ഒഴുകി വന്ന പൂങ്കൊടി
മധുരമൂറും തേന്‍ മൊഴി
പറന്നകന്ന തേന്‍ കിളി .......
ഫൈസ് കിഴക്കേതില്‍
Subscribe to:
Posts (Atom)