Followers

24.2.13

കാഴ്ച


കറകളഞ്ഞ കാഴ്ച
ബാക്കിയാണെങ്കില്‍
ഒരു മാറ്റത്തിനിത്തിരി
കടമെടുക്കാം
കാഴ്ചയോ കാഴ്ചപാടോ
കടമുണ്ട് രണ്ടും
കുറിപ്പെഴുതുന്നവര്‍ക്ക്.
ഇനി നോക്കാം ,
കാഴ്ചയാകാം മരവിച്ചത്‌
കാഴ്ച്ചപാടിനാകാം
തിമിരമേറ്റത്
ചുറ്റും
ഞെരിഞ്ഞമര്‍ന്ന
ശരീരങ്ങളുടെ
മുറവിളികള്‍ കേള്‍ക്കാം
ഇരുളടുക്കുമ്പോള്‍
ഇരമ്പുന്ന നിശ്വാസം കേള്‍ക്കാം
ഇനിയും വലിച്ചു കീറുവാനായ്
ഒരുക്കി നിര്‍ത്തിയ
അടിപ്പാവാടയുടെ
തേങ്ങല് കേള്‍ക്കാം,
വഴി മാറിപോവുക
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍.
അറിയുക,
ചവച്ചു തുപ്പുന്ന
ചുണ്ടുകളുടെ
കല്ലിച്ച മുലകളുടെ
രക്തത്തില്‍ കുതിര്‍ന്ന
ബീജങ്ങളുടെ ശാപങ്ങള്‍.
ഓര്‍ക്കുക
യാത്രയാക്കുന്ന ജന്മങ്ങള്‍
കണക്കുവെക്കാതിരിക്കില്ല
വിചാരമില്ലാത്ത ചെയ്തികള്‍ക്ക്
വിചാരണയുണ്ടാകുമെങ്കിലും
ലഭിക്കില്ലയൊരിക്കലും
ദയയെന്ന രണ്ടു വാക്ക്.
അറുപതു ആറിലും
ഇരുപതു എഴുപതിലും
പുല്‍കുമ്പോള്‍
അരുമകളകലുന്നത്
അതിര്‍ വരമ്പില്ലായിരുന്ന
സ്നേഹത്തില്‍ നിന്ന് .
ഇന്നും
അവിടെ കൊത്തി വലിച്ച
നഗനതയുടെ ബാക്കി കിടപ്പുണ്ട്
ചോര പുരണ്ട തുടകളെ
നോക്കി കാഴ്ചയാല്‍
ഭോഗിക്കുന്നവരുണ്ട്
ക്ലിപ്പകളുടെ വ്യക്തതയ്ക്ക്
തിരക്ക് കൂട്ടുന്നവരുണ്ട്,
വഴി മാറിപോവുക
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍.
കാഴ്ച മടുക്കുന്നു
കേള്‍വി വെറുക്കുന്നു
കഴുക കണ്ണുകളുമായ്
ചെന്നായ്ക്കള്‍ പതിയിരിക്കുന്നു
ഇനിയും നില്‍ക്കണ്ട
കാലം മാറുമെങ്കിലും
കാഴ്ച മാറില്ല
കാരണം
ഇവിടം കാമ സുഖത്തിനറെ
അരമണി കിലുക്കുന്നോര്‍
വഴി മാറിപോവുക
വഴി മാറിപോവുക.

4 comments:

  1. സുഹൃത്തെ കത്തുന്ന വരികള്‍
    സത്യത്തെ ഓതുന്നു ഇവിടെ
    ലൈഗിക ആരാജകത്തത്തിനെതിരെ നീളുന്ന കുന്തമുനകള്‍ ആയി നില്‍ക്കുന്നു ഇവിടെ ഓരോ വരിയും ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം മൂസാജി ഈ വിലയിരുത്തലിനു .

      Delete
  2. കാഴ്ചകൾക്ക് കറുപ്പിന്റെ നിഴലുകൾ

    ReplyDelete